Home
Mobile

ഏറ്റവും മികച്ചത് ഇന്ത്യക്ക് നൽകി വിവോ, വി30 പ്രോ ലോഞ്ച് ചെയ്തു, ഇന്ത്യൻ ലോഞ്ച് തീയതിയും ഫീച്ചറുകളും...

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളിൽ ഒന്നായ വിവോ V30 പ്രോ ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്തു. വിവോ വി 29 പ്രോയുടെ പിൻഗാമിയായും വിവോ വി 30യുടെ ഉയർന്ന മോഡലായും ഇത് എത്തുന്നു. ഇന്ത്യയിൽ മാർച്ച് 7 ന് വി​വോ V30 സീരീസ് അരങ്ങേറ്റം കുറിക്കും.

വിവോ വി30 (Vivo V30), വിവോ വി30 പ്രോ (Vivo V30 Pro) എന്നിങ്ങനെ രണ്ട് മോഡലുകളാണ് വിവോ വി30 സീരീസിലുള്ളത്. ഇതിൽ ഏറ്റവും മികച്ച ​സ്മാർട്ട്ഫോൺ വി​വോ വി30 പ്രോ ആണ്. സീസ് ക്യാമറകളുമായി വരുന്ന ആദ്യത്തെ വി-സീരീസ് മോഡലാണ് വിവോ വി30 പ്രോ.

ഏറ്റവും മികച്ചത് ഇന്ത്യക്ക് നൽകി വിവോ വി30 പ്രോ

സാധാരണയായി വിവോയുടെ പ്രീമിയം ലൈനപ്പിൽ ആണ് സീസ് ക്യാമറകകൾ കാണപ്പെടുന്നത്. ഓറ ലൈറ്റും നാല് 50 എംപി ക്യാമറകളും വിവോ വി 30 പ്രോയിൽ ഉണ്ട്. 2800 നിറ്റ് വരെ പീക്ക് ​ബ്രൈറ്റ്നസ്, 50MP പ്രൈമറി ക്യാമറ, മീഡിയടെക് ഡൈമൻസിറ്റി 8200 ചിപ്സെറ്റ്, സൂപ്പർ ബ്രൈറ്റ് അമോലെഡ് ഡിസ്‌പ്ലേ തുടങ്ങിയവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

വിവോ വി30 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 2800-1260 പിക്സൽ റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് കർവ്ഡ് അമോലെഡ് സ്‌ക്രീൻ, HDR10+ പിന്തുണ, 120Hz റിഫ്രഷ് റേറ്റ്, 2800 നിറ്റ്സ് വരെ ഉയർന്ന ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഗ്രാഫിക്‌സിനായി Mali-G610 MC6 GPU നൽകിയിരിക്കുന്നു. മീഡിയടെക് ഡിമെൻസിറ്റി 8200 ചിപ്സെറ്റ് ആണ് ഇതിന്റെ കരുത്ത്.

ഏറ്റവും മികച്ചത് ഇന്ത്യക്ക് നൽകി വിവോ വി30 പ്രോ

12GB LPDDR5X റാം, 512GB UFS 3.1 സ്റ്റോറേജ് എന്നിവയും കൂടി എത്തുന്നതിനാൽ, സുഗമമായ മൾട്ടിടാസ്‌കിംഗും വിപുലമായ സ്റ്റോറേജ് കപ്പാസിറ്റിയും വി​വോ വി30 പ്രോയിൽ ഉറപ്പാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14 കസ്റ്റം സ്‌കിൻ ഔട്ട് ഓഫ് ബോക്‌സിൽ ആണ് ഈ വിവോ ഫോൺ പ്രവർത്തിക്കുന്നത്.

നൂതനമായ ക്യാമറ ടെക്നോളജികളുമായാണ് വിവോ വി30 പ്രോ എത്തുന്നത്. ഇതിൽ സോണി IMX920 സെൻസർ, OIS, LED ഫ്ലാഷ് എന്നിവയുള്ള 50MP പ്രധാന ക്യാമറയും 50MP അൾട്രാ-വൈഡ് സെൻസറും 50MP ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയും ഉൾപ്പെടുന്നു. ക്യാമറകൾക്ക് Ziess സ്മാർട്ടുകൾ ലഭിക്കുകയും നാച്ചുറൽ കളർ, സീസ് സ്റ്റൈൽ പോർട്രെയ്റ്റ് എന്നിവ പ്രവർത്തനക്ഷമമാക്കുകയും ചെയ്യും.

കൂടാതെ, ഉയർന്ന നിലവാരമുള്ള സെൽഫികൾക്കായി വിശാലമായ വ്യൂ ഫീൽഡ് ഉള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും വി30 പ്രോയിൽ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, അടിയിൽ പോർട്ട് ചെയ്‌ത സ്പീക്കർ, ആഴത്തിലുള്ള ഓഡിയോ അനുഭവത്തിനായി ഹൈ-റെസ് ഓഡിയോ പിന്തുണ എന്നിവയും വിവോ വി30 പ്രോ വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും മികച്ചത് ഇന്ത്യക്ക് നൽകി വിവോ വി30 പ്രോ

ഈ വിവോ ഫോണിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, GPS, ഗ്രാഫിക്‌സിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഇതിൽ ഉണ്ട്. ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്ത വി30 പ്രോ ഇക്വറ്റോറിയൽ ഗ്രീൻ, വോൾകാനിക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.

ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്ത വിവോ വി30 പ്രോയുടെ വില 89,99,000 ഇന്തോനേഷ്യൻ റുപിയയാണ്, ഇത് ഏകദേശം 573 യുഎസ് ഡോളർ അല്ലെങ്കിൽ 47,550 രൂപ വില വരും. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള സിംഗിൾ മോഡലിനാണ് ഈ വില. ഇന്ത്യയിൽ വിവോ വി30 പ്രോയുടെ വില ലോഞ്ചിനോടനുബന്ധിച്ചാകും വെളിപ്പെടുത്തുക.

More from GizBot

Best Mobiles in India

English summary
Vivo V30 Pro launched in Indonesia. Vivo V30 series will debut in India on March 7. Vivo V30 Pro is the first V-series model to come with Zeiss cameras. The strength of this phone is MediaTek Dimensity 8200 chipset. Vivo V30 series has two models namely Vivo V30 and Vivo V30 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X