സീസ് ഒപ്റ്റിക്‌സ് ഉള്ള ആദ്യ V സീരീസ് എന്ന തലയെടുപ്പുമായി വിവോ V30, V30 പ്രോ ഫോണുകൾ ഇന്ത്യയിൽ
മുൻ മോഡലിൽനിന്ന് ഒരുപാട് പുതിയ നവീകരണങ്ങളുമായി വിവോ തങ്ങളുടെ പുതിയ വീ സീരീസ് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോ വി29 സീരീസിന്റെ തുടർച്ചായി പുതിയ വി30 സീരീസ് ഫോണുകളാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. വിവോ വി 30, വി 30 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഇതിലുള്ളത്.
വിവോ എക്സ് ലൈനപ്പിൽ മാത്രം മുമ്പ് കണ്ടിരുന്ന സീസ് ഒപ്റ്റിക്‌സ് അവതരിപ്പിക്കുന്ന ആദ്യത്തെ വി സീരീസ് മോഡലാണ് വിവോ വി 30 പ്രോ എന്ന പ്രത്യേകതയുമുണ്ട്. 6.78 ഇഞ്ച് 120Hz കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ, 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ അടക്കമാണ് വി30 സീരീസ് എത്തിയിരിക്കുന്നത്.

വിവോ വി30 (vivo V30) യുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD അമോലെഡ് ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 100% DCI-P3 കളർ ഗാമറ്റ്, 2800 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഈ ഫോണിലുണ്ട്.
അഡ്രിനോ 720 GPU ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്. 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും പ്രോസസറിന് അകമ്പടിയായി എത്തുന്നുണ്ട്.
f/1.88 അപ്പേർച്ചർ, OIS, VCS എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.0 അപ്പേർച്ചറുള്ള 50MP അൾട്രാ-വൈഡ് സെൻസർ, f/2.4 അപ്പേർച്ചറുള്ള 2MP പോർട്രെയ്റ്റ് ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. കൂടാതെ f/2.0 അപ്പേർച്ചർ ഉള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും ഡ്യുവൽ സോഫ്റ്റ് എൽഇഡി ഫ്ലാഷ് സഹിതം ഇതിലുണ്ട്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ടഡ് സ്പീക്കർ, ഹൈ-റെസ് ഓഡിയോ, പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP54 റേറ്റിങ് എന്നിവ സഹിതമാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14ൽ ആണ് വിവോ വി30യുടെ പ്രവർത്തനം.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS (L1 + L5), USB Type-C, എൻഎഫ്സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 80W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് വിവോ ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്.

വിവോ വി30 പ്രോ 5ജി (vivo V30 Pro) യുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2800×1260 പിക്‌സൽ) 1.5K കർവ്ഡ് അമോലെഡ് സ്ക്രീൻ, HDR10+ പിന്തുണ, 120Hz റിഫ്രഷ് റേറ്റ്, 100% DCI-P3 കളർ ഗാമറ്റ്, 2800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുമായാണ് വി30 പ്രോ ഡിസ്പ്ലേ എത്തുന്നത്.
മാലി G610 MC6 ജിപിയു ഉള്ള 3.1GHz ഒക്ടാ കോർ മീഡിയടെക് ഡൈമൻസിറ്റി 8200 4nm പ്രൊസസർ ആണ് വിവോ വി30 പ്രോയുടെ കരുത്ത്. 8GB LPDDR5X റാം+ 256GB UFS 3.1 സ്റ്റോറേജ്, 12GB LPDDR5X റാം+ 512GB UFS 3.1 സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു.
1/1.55″-സോണി IMX920 സെൻസറോട് കൂടിയ 50MP ക്യാമറ, f/1.88 അപ്പേർച്ചർ, OIS, LED ഫ്ലാഷ്, f/2.0 അപ്പേർച്ചറുള്ള 50MP അൾട്രാ വൈഡ് സെൻസർ, f/18 അപ്പേർച്ചറും സോണി IMX816 സെൻസറുമുള്ള 50MP 2x ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 50MP ഓട്ടോഫോക്കസ് ക്യാമറയുമുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14 തന്നെയാണ് ഇതിലും ഉള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ടഡ് സ്പീക്കർ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), IP54 റേറ്റിങ് തുടങ്ങിയ ഫീച്ചറുകളും വി30യിലേത് പോലെ ഇതിലും ഉണ്ട്.

5G SA/ NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, NFC, 80W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയൊക്കെയാണ് വിവോ വി30 പ്രോയിലെ മറ്റ് ഫീച്ചറുകൾ.
വിലയും ലഭ്യതയും: വിവോ V30 യുടെ 8GB റാം + 128GB സ്റ്റോറേജ് പ്രാരംഭ മോഡലിന് 33,999 രൂപയും 8GB + 256GB മോഡലിന് 35,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 37,999 രൂപയും ആണ് ഇന്ത്യയിലെ വില.
വിവോ വി30 പ്രോയുടെ 8GB + 256GB പ്രാരംഭ മോഡലിന് 41,999 രൂപയും 12GB + 512GB ടോപ്പ് മോഡലിന് 46,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. vivo.com, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി മാർച്ച് 7 മുതൽ തന്നെ ഇവയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. മാർച്ച് 14 മുതൽ ഈ ഫോണുകൾ വിൽപ്പനയ്‌ക്കെത്തും.


Click it and Unblock the Notifications








