5ജിയുണ്ട്, 50MP ഫ്രണ്ട് ക്യാമറയുമുണ്ട്, വില ഒട്ടും 'ഇല്ല'; വിവോ V30 ഇന്ത്യയിലും എത്തി!
വി സീരിസിലെ വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായി വിവോ വി30 (vivo V30) ഇന്ത്യ ഉൾപ്പെടെ 30 രാജ്യാന്തര വിപണികളിൽ നിശബ്ദമായി ലോഞ്ച് ചെയ്തു. 2023 ഡിസംബറിൽ ചൈനയിൽ അവതരിപ്പിച്ച വിവോ S18 ന് സമാനമായ ഫീച്ചറുകളാണ് V സീരീസിലെ ഈ പുത്തൻ ഫോണിൽ നൽകിയിരിക്കുന്നത്.
ലോഞ്ച് ചെയ്തതോടെ വിവോ വി30യുടെ ആകർഷകമായ ഫീച്ചറുകൾ ഉൾപ്പെടെ വെളിയിൽ വന്നു. സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റും, OIS ഉള്ള 50MP മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറയും 50MP ഫ്രണ്ട് ക്യാമറയും അടക്കമുള്ള ഫീച്ചറുകൾ ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നു.

എന്നാൽ ഈ ഫോണിന്റെ വില മാത്രം ഇപ്പോൾ പുറത്തുവന്നിട്ടില്ല. നിലവിൽ ഇന്ത്യ, ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ, ഹോങ്കോംഗ്, സിംഗപ്പൂർ, പാകിസ്ഥാൻ, ഈജിപ്ത്, യുഎഇ എന്നിവയുൾപ്പെടെ 30 വിപണികളിൽ വിവോ V30 ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വില സംബന്ധിച്ച കാര്യങ്ങൾ മാത്രം വെളിപ്പെടുത്തിയില്ല.
വിവോ വി30 സീരീസ് ഫെബ്രുവരി 8 ന് മെക്സിക്കോയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു, അതിനാൽ ഇതിന് ശേഷമാകും ഈ ഫോണിന്റെ വില വിവരങ്ങൾ പുറത്തുവിടുക. ഇന്ത്യയിൽ വിവോ വി30 5ജി എന്ത് വിലയിലാണ് ലഭ്യമാകുക എന്ന് ഫെബ്രുവരി 8ലെ ലോഞ്ചിന് ശേഷമേ അറിയാൻ കഴിയൂ.

ഫോട്ടോ ലിത്തോഗ്രാഫി ഉപയോഗിച്ച് ഉപരിതലത്തിലേക്ക് 13 ദശലക്ഷം ടാൻജെൻ്റ് ലൈനുകൾ കൊത്തിവെച്ച് സൃഷ്ടിച്ച 3D പെറ്റൽ പാറ്റേൺ ഉള്ള ബ്ലൂം വൈറ്റ് പതിപ്പിൽ വിവോ V30 എത്തുന്നുണ്ട്. വാവിംഗ് അക്വാ പതിപ്പിന് വെള്ളത്തിൻ്റെ അലകളുടെ പാറ്റേൺ ഫീച്ചർ ചെയ്യുന്ന, മെലിഞ്ഞ ഗ്ലാസ് പ്രതലത്തിൽ പച്ചകലർന്ന നീല നിറമാണ്.
അൾട്രാവയലറ്റ് വെളിച്ചത്തിൽ കടും നീല നിറമായി മാറാൻ കഴിയുന്ന, നിറം മാറുന്ന ലുഷ് ഗ്രീൻ, ഫ്ലൂറൈറ്റ് എജി ഗ്ലാസ് കൊണ്ട് നിർമ്മിച്ച ക്ലാസിക് നോബിൾ ബ്ലാക്ക് ഷേഡ് എന്നീ ഓപ്ഷനുകളിലും വിവോ വി30 ലഭ്യമാകും. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP54 റേറ്റിങ്ങും ഇതിലുണ്ട്.
വിവോ വി30യുടെ പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് (2800×1260 പിക്സലുകൾ) HDR10+ ഉള്ള ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇതിന് 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 100% DCI-P3 കളർ ഗാമറ്റ്, 2800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുമുണ്ട്.

അഡ്രിനോ 720 ജിപിയു ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ വിവോ 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. 8GB / 12GB റാം, 256GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളിൽ വിവോ വി30 ലഭ്യമാകും. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ്14ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം.
80W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh (ടൈപ്പ്) ബാറ്ററി, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, 5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS(L1 + L5) തുടങ്ങിയ ഫീച്ചറുകളും വിവോ വി30 സ്മാർട്ട്ഫോണിലുണ്ട്.


Click it and Unblock the Notifications








