ഡിസ്കൗണ്ട് ഉത്സവപ്പറമ്പിലെ പുതിയ രോമാഞ്ചം! വിവോ V30e ഇന്ത്യയിൽ ലോഞ്ച് ചെയ്തു, ഫീച്ചറുകൾ കിക്കിടിലം
ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഇപ്പോൾ വമ്പൻ ഡിസ്കൗണ്ട് സെയിലുകൾ ആരംഭിച്ചിരിക്കുകയാണ്. സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നതിനൊപ്പം ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ ഏറ്റവും കുറഞ്ഞ വിലയിൽ വിവിധ സ്മാർട്ട്ഫോണുകൾ ഇപ്പോൾ വാങ്ങാൻ സാധിക്കും. ഈ വിലക്കുറവുകൾക്ക് നടുവിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു.
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ V സീരീസിലെ ഏറ്റവും പുതിയ ഫോണായ വിവോ V30e (vivo V30e) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കർവ്ഡ് അമോലെഡ് സ്‌ക്രീനും പഞ്ച്-ഹോളിനുള്ളിൽ 50 എംപി eye AF ക്യാമറയും അടക്കമുള്ള ഫീച്ചറുകളുമായാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

വിവോ വി 30 സീരീസിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കൽ എന്ന നിലയിൽ കൂടിയാണ് വിവോ വി30e എത്തുന്നത്. ഇതിനകം ഈ സീരീസിൽ വിവോ വി 30, വി 30 പ്രോ എന്നീ ഫോണുകൾ അവതരിപ്പിക്കപ്പെട്ടിരുന്നു. മികച്ച ഫീച്ചറുകൾക്കൊപ്പം ആഢംബരം തോന്നിക്കുന്ന ഡിസൈനും ഈ വിവോ 5ജി ഫോണിന്റെ പ്രത്യേകതയാണ്.
വിവോ V30e 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ എച്ച്‌ഡി+ കർവ്ഡ് അമോലെഡ് സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. അഡ്രിനോ 710 GPU സഹിതം, സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

മികച്ച പെർഫോമൻസ് ഉറപ്പാക്കുന്നതിനായി 8ജിബി LPDDR4x റാമിനൊപ്പം 8ജിബി വെർച്വൽ റാം ഫീച്ചറും ഇതിലുണ്ട്. കൂടാതെ 128GB / 256GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ എത്തുന്നു. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഈ വിവോ ഫോണിൽ ഉണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് വിവോ വി30ഇ എത്തുന്നത്. 3 പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ആണ് വിവോ ഇതിൽ നൽകിയിരിക്കുന്നത്.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. അതിൽ f/1.78 അപ്പേർച്ചർ, സോണി IMX882 സെൻസർ, ഒഐഎസ് പിന്തുണയുള്ള 50MP മെയിൻ റിയർ ക്യാമറ, f/2.2 അപ്പേർച്ചർ ഉള്ള 8MP അൾട്രാ വൈഡ് ക്യാമറ, 120° FoV, ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്.

വിവോ V30e 5ജി ഫോണിലെ ഫ്രണ്ട് ക്യാമറയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. കാരണം ഐ AF ഫീച്ചർ സഹിതം എത്തുന്ന 50MP ക്യാമറയാണ് ഇതിൽ ഉള്ളത്. ഇതിന് f/2.45 അപ്പേർച്ചർ, 82° FoV, 4K വീഡിയോ റെക്കോർഡിംഗ് തുടങ്ങി നിരവധി ഫീച്ചറുകൾ ഉണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ്, 5G, ഡ്യുവൽ 4G VoLTE, 44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5500mAh ബാറ്ററി തുടങ്ങിയവയൊക്കെയാണ് വിവോ വി30ഇ 5ജി സ്മാർട്ട്ഫോണിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും: വിവോ V30e 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 29,999 രൂപയും ആണ് വില. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ തുടക്കത്തിൽ 10 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും.
ഇന്ന് മുതൽ തന്നെ ഈ ഫോൺ ഓഡർ ചെയ്യാൻ സാധിക്കും. വിൽപ്പന മേയ് 9 മുതലാണ് ആരംഭിക്കുക. ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, പാർട്നർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വിവോ വി30ഇ സ്വന്തമാക്കാം. സിൽക്ക് ബ്ലൂ, വെൽവെറ്റ് റെഡ് വെൽവെറ്റ് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








