Home
Mobile

ആഹാ... ഡിഎസ്എൽആർ ക്യാമറ ഇതുപോലെ പടം എടുക്കുമോ! വിവോ V40, V40 പ്രോ മോഡലുകൾ ഇന്ത്യയിൽ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ഇനി സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിയുടെ ഏതറ്റം വരെയും പോകാം. കാരണം സീസ് സഹകരണത്തിൽ നിർമിച്ച ക്യാമറകളുടെ പിന്തുണയുമായി വിവോ വി40 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോ വി40 (Vivo V40), വി​വോ വി40 പ്രോ (Vivo V40 Pro) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. മികച്ച ക്യാമറ യൂണിറ്റിന് പുറമേ, മികച്ച പെർഫോമൻസ്, മികച്ച ഈട്, ആകർഷകമായ ഡി​സൈൻ എന്നിവയും വിവോ വി40 സീരീസിന്റെ മാറ്റ് കൂട്ടുന്നു. ഫ്ലാഗ്ഷിപ്പ് ഗ്രേഡ് പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന മീഡിയടെക് ഡൈമെൻസിറ്റി 9200+ പ്രോസസർ ആണ് പ്രോ മോഡലിലുള്ളത്.

വിവോ വി40 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.78-ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്പ്ലേ, 4500 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 9200+ പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

വിവോ V40, V40 പ്രോ മോഡലുകൾ ഇന്ത്യയിൽ

8GB + 256GB, 12GB + 512GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500mAh ബാറ്ററിയാണ് ഈ ഫോണിന് പവർ നൽകുന്നത്.

ക്യാമറ യൂണിറ്റ് ആണ് വിവോ വി40 പ്രോയുടെ ​ഹൈ​ലൈറ്റ്. സീസ് കോ-എൻജിനീയർഡ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിൽ ഉള്ളത്, അ‌വ മൂന്നും 50MP ആണ് എന്നതാണ് കൂടുതൽ ശ്രദ്ധേയം. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി വിവോ വി 40 പ്രോയ്ക്ക് മുൻവശത്ത് 50MP ക്യാമറയും ഉണ്ട്. അ‌ങ്ങനെ ആകെ നാല് 50MP ക്യാമറകൾ ഈ ഫോണിൽ എത്തുന്നു.

വിവോ V40, V40 പ്രോ മോഡലുകൾ ഇന്ത്യയിൽ

വിവോ വി40 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ AF+OIS (ZEISS) സോണി IMX921 സെൻസറുള്ള 50 MP മെയിൻ ക്യാമറയും 50MP AF (ZEISS) വൈഡ് ആംഗിൾ ക്യാമറയും AF സോണി IMX816 (ZEISS) സെൻസറുള്ള 50MP ടെലിഫോട്ടോ പോർട്രെയ്റ്റ് (2x ഒപ്റ്റിക്കൽ, 50x ഡിജിറ്റൽ സൂം) ക്യാമറയും ആണ് അ‌ടങ്ങുന്നത്. സ്റ്റുഡിയോ ക്വാളിറ്റി നൽകുന്ന ഓറ ​ലൈറ്റും ക്യാമറയ്ക്കൊപ്പം റിയർ പാനലിൽ ഉണ്ട്.

വിവോ വി40 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED 20:9 ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+ പിന്തുണ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

അ‌ഡ്രിനോ 720 GPU ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 8GB+ 128GB, 8GB + 256GB, 12GB + 512GB എന്നിങ്ങനെ മൂന്ന് ​റാം+ സ്​റ്റോറേജ് വേരിയന്റുകളിൽ ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14-ലാണ് പ്രവർത്തനം.

വിവോ V40, V40 പ്രോ മോഡലുകൾ ഇന്ത്യയിൽ

ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ വിവോ വി40 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. അ‌തിൽ f/1.88 അപ്പേർച്ചർ, OIS, ZEISS ഒപ്റ്റിക്‌സ്, എന്നിവയുള്ള 50MP​ മെയിൻ ക്യാമറ, f/2.0 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണകളുള്ള 50MP അൾട്രാ വൈഡ് ക്യാമറ എന്നിവയാണുള്ളത്. ഫ്രണ്ടിലും f/2.0 അപ്പേർച്ചറുള്ള 50MP ഓട്ടോ ഫോക്കസ് ക്യാമറയുണ്ട്.

80W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് വിവോ വി40 5ജിയിൽ ഉള്ളത്. ഡ്യുവൽ സിം (നാനോ + നാനോ / ഇസിം), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE തുടങ്ങിയ ഫീച്ചറുകൾ ഈ രണ്ട് വിവോ ​വി40 ഫോണുകളിലും ഉണ്ട്.

വിവോ V40, V40 പ്രോ മോഡലുകൾ ഇന്ത്യയിൽ

ഇന്ത്യയിൽ വിവോ വി40 5ജിയുടെ 8GB+ 128GB അ‌ടിസ്ഥാന മോഡലിന് 34,999 രൂപയും 8GB + 256GB വേരിയന്റിന് 36,999 രൂപയും, 12GB + 512GB വേരിയന്റിന് 41,999 രൂപയും ആണ് വില. അ‌തേപോലെ വിവോ വി40 പ്രോ 5ജിയുടെ 8GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 49,999 രൂപയും 12GB + 512GB വേരിയന്റിന് 55,999 രൂപയും ആണ് വില.

ഇന്ത്യയിൽ ഓഗസ്റ്റ് 13 മുതൽ ഈ സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്ക് എത്തും. ഫ്ലിപ്കാർട്ടിലൂടെയും വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഇവ ഓൺ​ലൈനായി വാങ്ങാൻ സാധിക്കും. ലോഞ്ച് ഓഫർ എന്ന നിലയിൽ തുടക്കത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളും ഇവയ്ക്ക് ലഭ്യമാകും. വി40 പ്രോ മോഡൽ ഗാംഗീസ് ബ്ലൂ, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിലും വി40 മോഡൽ ഗാംഗീസ് ബ്ലൂ,, ലോട്ടസ് പർപ്പിൾ, ടൈറ്റാനിയം ഗ്രേ കളറുകളിലുമാണ് എത്തുന്നത്.

More from GizBot

Best Mobiles in India

English summary
Vivo V40 series launched in India. There are two smartphones in this series namely Vivo V40 and Vivo V40 Pro. The Pro model is powered by a MediaTek Dimensity 9200+ processor that offers flagship-grade performance. The Pro model has a Zeiss co-engineered triple rear camera unit. Both the front and rear cameras are 50MP.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X