ഇഷ്ടമുള്ളത് പൊക്കിക്കോ, വില കൂടിയതും കുറഞ്ഞതുമുണ്ട്! വിവോ V40 5G സീരീസ് ലോഞ്ച് ചെയ്തു
ഏറെ നാൾ നീണ്ട അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ വിവോ വി സീരീസിൽ പുതിയ ഫോണുകൾ ലോഞ്ച് ചെയ്തു. വിവോയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട വി30 സീരീസിന്റെ പിൻഗാമിയായി വി40 സീരീസ് ( Vivo V40 series) ഫോണുകൾ ആണ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. രണ്ട് മോഡലുകൾ ആണ് ഇതിൽ ഉൾപ്പെടുന്നത്. വിവോ V40 5G, വിവോ V40 ലൈറ്റ് 5G എന്നിവയാണ് അവ. യൂവേഫ യൂറോ 2024 ചാമ്പ്യൻഷിപ്പിൻ്റെ ആവേശം ഉൾക്കൊണ്ട് ജർമ്മനിയിൽ ആണ് ഈ ചാമ്പ്യൻ ഫോണുകളുടെ ആഗോള ലോഞ്ച് നടന്നിരിക്കുന്നത്.
മുൻഗാമിയായ വി30 സീരീസ് ഫോണുകളെ അപേക്ഷിച്ച് പെർഫോമൻസിലും ക്യാമറ ഫീച്ചറുകളുടെ കാര്യത്തിലും കാര്യമായ മെച്ചപ്പെടുത്തലുകളോടെയാണ് വി40 സീരീസ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് വിവോ പറയുന്നു. ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത് ആഗോള തലത്തിലാണെങ്കിലും പ്രധാന സ്മാർട്ട്ഫോൺ വിപണിയായ ഇന്ത്യയിലേക്ക് അധികം വൈകാതെ ഈ ഫോണുകൾ എത്തും.

വിവോയുടെ എക്‌സ്‌ക്ലൂസീവ് നെഗറ്റീവ് ഇലക്‌ട്രോഡ് ഗ്രാഫൈറ്റ് റീകൺസ്ട്രക്ഷൻ ടെക്‌നോളജി ഫോണിലുണ്ട്, ഫാസ്റ്റ് ചാർജിംഗിൻ്റെയും ഉയർന്ന ഊർജ്ജ സാന്ദ്രതയുടെയും മികച്ച ബാലൻസ് വഴി ആളുകളുടെ ദൈനംദിന ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായി പ്രീമിയം നിലവാരത്തിൽ പ്രവർത്തിക്കാൻ ഈ ഫോണിന് കഴിയുമെന്ന് വിവോ ഉറപ്പിച്ച് പറയുന്നു.
വിവോ വി40 5ജി (vivo V40 5G) യുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED 20:9 ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ പിന്തുണ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

അഡ്രിനോ 720 GPU ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 12GB LPDDR4X റാം, 256GB / 512GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസിൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് വിവോ വി40 5ജി എത്തുന്നത്. അതിൽ f/1.88 അപ്പേർച്ചർ, OIS, ZEISS ഒപ്റ്റിക്‌സ്, എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.0 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണകളുള്ള 50MP അൾട്രാ വൈഡ് ക്യാമറ എന്നിവയാണുള്ളത്. ഫ്രണ്ടിലും f/2.0 അപ്പേർച്ചർ ഉള്ള 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്.
മൊത്തത്തിൽ മൂന്ന് 50എംപി ക്യാമറകളുമായിട്ടാണ് വിവോ വി40 5ജിയുടെ വരവ്. ഡ്യുവൽ സിം (നാനോ + നാനോ / ഇസിം), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

വിവോ വി40 ലൈറ്റ് 5ജി (vivo V40 Lite 5G) യുടെ പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് (2400×1080 പിക്സലുകൾ) FHD+ കർവ്ഡ് AMOLED 20:9 ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1300 nits പീക്ക് ബ്രൈറ്റ്നസ്, ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 710 GPU എന്നിവയിതിലുണ്ട്.
8GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നിവയുമായിട്ടാണ് വിവോ വി40 ലൈറ്റ് 5ജി എത്തുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസിൽ ആണ് ഈ വിവോ ഫോണിന്റെയും പ്രവർത്തനം.
വിവോ വി40 മോഡലിൽ നിന്ന് വ്യത്യസ്തമായി ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമായാണ് വി40 ലൈറ്റ് 5ജി എത്തുന്നത്. അതിൽ f/1.79 അപ്പേർച്ചർ, 1/ 1.95″Sony IMX8820 സെൻസർ എന്നിവയോടുകൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്.

വിവോ വി40 ലൈറ്റ് 5ജിയുടെ ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 32MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ / ഇസിം), IP64 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, 44W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.
സ്റ്റെല്ലാർ സിൽവർ, നെബുല പർപ്പിൾ നിറങ്ങളിൽ വരുന്ന വിവോ V40 5G യുടെ വില 599 യൂറോയാണ് (ഏകദേശം 53,645 രൂപ.) ജൂലൈ ആദ്യം ഇവ യൂറോപ്പിൽ ലഭ്യമാകും. ക്ലാസ്സി ബ്രൗൺ, ഡ്രീമി വൈറ്റ് നിറങ്ങളിൽ വിവോ V40 ലൈറ്റ് 5G, എത്തുന്നു. അതിന്റെ അടിസ്ഥാന വില 399 യൂറോയാണ് (ഏകദേശം 35,735 രൂപ).
അധികം വൈകാതെ ഈ വിവോ വി40 സീരീസ് ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പെർഫോമൻസും ക്യാമറയും ആഗ്രഹിക്കുന്നവർക്ക് വിവോ വി40 5ജി തെരഞ്ഞെടുക്കാം. എന്നാൽ അത്രയും തുക മുടക്കാൻ സാധിക്കാത്തവർക്ക് അതിന്റെ ലൈറ്റ് വേർഷനായ വി40 ലൈറ്റ് 5ജിയിലൂടെ കുറഞ്ഞ വിലയിൽ ഏതാണ്ട് വി40യ്ക്ക് സമാനമായ ഫീച്ചറുകളുള്ള ഫോൺ സ്വന്തമാക്കാം.


Click it and Unblock the Notifications