Home
Mobile

അ‌മ്പട കേമാ... വിവോക്കുട്ടാ! അ‌ത്യുഗ്രൻ വിവോ വി40 5ജിക്ക് 3500 രൂപ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

സീസ് (Zeiss) ക്യാമറകൾ, 1.5K AMOLED ഡിസ്പ്ലേ, 80W ഫാസ്റ്റ് ചാർജിങ് പിന്തുണ, 5500mAh ബാറ്ററി, കിടിലൻ പെർഫോമൻസിനായി ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) മൊബൈൽ പ്ലാറ്റ്ഫോം, IP68 റേറ്റിങ് തുടങ്ങി അ‌ത്യുഗ്രൻ ഫീച്ചറുകളാൽ സമ്പന്നമായ വിവോയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ വിവോ വി40 5ജി (Vivo V40 5G) ഫ്ലിപ്പ്കാർട്ടിൽ 3500 രൂപ ഡിസ്കൗണ്ട് സഹിതം വിൽപ്പന ആരംഭിച്ചു. ഈ മാസത്തിന്റെ തുടക്കത്തിലാണ് വിവോ തങ്ങളുടെ വി​40 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

വിവോ വി40 5ജി, വിവോ വി40 പ്രോ 5ജി എന്നിങ്ങനെ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് വിവോ വി40 സീരീസിൽ ഉള്ളത്. അ‌തിൽ വിവോ വി40 പ്രോയുടെ വിൽപ്പന കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. ഇപ്പോൾ (ഓഗസ്റ്റ് 19) വി​വോ വി40 5ജിയും കിടിലൻ ഡിസ്കൗണ്ടുമായി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു.

അ‌ത്യുഗ്രൻ വിവോ വി40 5ജിക്ക് 3500 രൂപ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

വിവോ വി40 5ജിയുടെ 8GB+ 128GB അ‌ടിസ്ഥാന മോഡലിന് 34,999 രൂപയും 8GB + 256GB വേരിയന്റിന് 36,999 രൂപയും, 12GB + 512GB വേരിയന്റിന് 41,999 രൂപയും ആണ് വില. ഗാംഗീസ് ബ്ലൂ, ലോട്ടസ് പർപ്പിൾ, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

വിവോയുടെ ​ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ടിലും വിവോ വി40 5ജി ഓഫറുകൾ സഹിതം ലഭ്യമാണ്. ഈ ഫോൺ വാങ്ങാൻ എല്ലാ പ്രമുഖ ബാങ്കുകളുടെയും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 3500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 10% ഡിസ്കൗണ്ട് നൽകുന്നുണ്ട്. ഓഗസ്റ്റ് 31 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുക.

അ‌ത്യുഗ്രൻ വിവോ വി40 5ജിക്ക് 3500 രൂപ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിയുടെ ഏതറ്റം വരെയും പോകാൻ സഹായിക്കുന്ന വിധത്തിലുള്ള സീസ് (Zeiss) പിന്തുണയുള്ള ക്യാമറ സജ്ജീകരണമാണ് വിവോ വി40 സീരീസിന്റെ പ്രത്യേകത. വിവോ വി40 പ്രോയുടെ അ‌ത്ര വരില്ലെങ്കിലും വിവോ വി40 ക്യാമറകളും സൂപ്പറാണ്. വിവോ വി40 പ്രോ മോഡലിൽ ട്രിപ്പിൾ റിയർ ക്യാമറ ഉണ്ട്, വി40 മോഡൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായിട്ടാണ് എത്തുന്നത്.

വിവോ വി40 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് 1.5K AMOLED 20:9 ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+ പിന്തുണ, അ‌ഡ്രിനോ 720 GPU ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) ചിപ്സെറ്റ്, ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14 എന്നിവ ഇതിലുണ്ട്.

വിവോ വി40 5ജിയുടെ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിൽ f/1.88 അപ്പേർച്ചർ, OIS, ZEISS ഒപ്റ്റിക്‌സ്, എന്നിവയുള്ള 50MP​ മെയിൻ ക്യാമറ, f/2.0 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണകളുള്ള 50MP അൾട്രാ വൈഡ് ക്യാമറ എന്നിവ ഇടംപിടിച്ചിരിക്കുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 50MP ഓട്ടോ ഫോക്കസ് ക്യാമറയാണ് നൽകിയിരിക്കുന്നത്.

അ‌ത്യുഗ്രൻ വിവോ വി40 5ജിക്ക് 3500 രൂപ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

ഡ്യുവൽ സിം (നാനോ + നാനോ / ഇസിം), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും വിവോ വി40 വാഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Vivo V40 Open Sale has started in India. Vivo V40 5G is available for purchase on Vivo's official website and Flipkart with offers. Vivo V40 5G is priced at Rs 34,999 for the 8GB + 128GB base model, Rs 36,999 for the 8GB + 256GB variant and Rs 41,999 for the 12GB + 512GB variant. A bank discount of Rs 3500 is available for this phone on Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X