Home
Mobile

എത്തീട്ടുണ്ട്... എത്തീട്ടുണ്ട്! വിവോ വി40 പ്രോ സെയിൽ ഇന്ന് മുതൽ ഫ്ലിപ്പ്കാർട്ടിൽ

വിവോ വി40 പ്രോ (Vivo V40 Pro) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും. വിവോ വി 40, വി 40 പ്രോ എന്നിവ കഴിഞ്ഞ ആഴ്ച ആണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. വിവോ വി 40 രാജ്യത്തിൻ്റെ പ്രീമിയം മിഡ് റേഞ്ച് സെഗ്‌മെൻ്റിൽ ഉള്ള ഫോൺ ആണ്. എന്നാൽ വിവോ വി 40 പ്രോ ഒരു മുൻനിര ഫോൺ എന്ന നിലയിൽ കൂടുതൽ പ്രീമിയം റൂട്ടിൽ ആണ് സ്ഥാനം ഉറപ്പിക്കുന്നത്. 2 റേഞ്ചിലുള്ള ഫോണുകളും ഒരേ സമയത്ത് ആണ് വിവോ പുറത്ത് ഇറക്കിയത്.

ടോപ്പ് ടയർ മീഡിയടെക് ചിപ്‌സെറ്റ്, ZEISS സഹകരിച്ച് വികസിപ്പിച്ച നാല് 50 എംപി ക്യാമറകൾ, OLED ഡിസ്‌പ്ലേ, IP68 റേറ്റിംഗ്, ഫാസ്റ്റ് ചാർജിംഗ് പിന്തുണ ഉള്ള ഒരു വലിയ ബാറ്ററി എന്നിവയുമായാണ് വിവോ വി40 പ്രോ എത്തുന്നത്. ഇനി, വിവോ വി40 പ്രോയുടെ വില, ഓഫറുകൾ, സവിശേഷതകൾ എന്നിവ നോക്കാം.\

വിവോ വി40 പ്രോ സെയിൽ ഇന്ന് മുതൽ ഫ്ലിപ്പ്കാർട്ടിൽ

വിവോ വി40 പ്രോ വിൽപ്പന, വില, ഇന്ത്യയിലെ ഓഫറുകൾ എന്നിവയെ കുറിച്ച് അറിയാം. വിവോ വി40 പ്രോ ഇന്ന് വിവോയുടെ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട് എന്നിവ വഴി ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്‌ക്ക് എത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 02:00 മണിക്ക് വിൽപ്പന ആരംഭിക്കും. ഇന്ത്യയിലെ വിവോ വി40 പ്രോയുടെ വില 8 ജിബി /256 ജിബി മോഡലിന് 49,999 രൂപയിൽ നിന്ന് ആരംഭിക്കുന്നു.

അതേ സമയം 12 ജിബി /512 ജിബി കോൺഫിഗറേഷന് 55,999 രൂപ. ഐസിഐസിഐബാങ്ക്, എച്ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വിവോ വി40 പ്രോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിവോ ഇ-സ്റ്റോറിൽ നിന്ന് 10% തൽക്ഷണ കിഴിവ് ലഭിക്കും. കൂടാതെ, എല്ലാ പ്രമുഖ ബാങ്കുകളിൽ നിന്നുമുള്ള കാർഡുകൾ ഉപയോഗിച്ച് വിവോ വി40 പ്രോ വാങ്ങുമ്പോൾ ഫ്ലിപ്പ്കാർട്ട് 5,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നതായി കരുതുന്നു. എന്നിരുന്നാലും ഈ കിഴിവ് 8 ജിബി/ 256 ജിബി വേരിയൻ്റിലേക്ക് പരിമിതപ്പെടുത്താൻ സാധ്യത ഉണ്ട്.

വിവോ വി40 പ്രോ സ്പെസിഫിക്കേഷനുകൾ: MediaTek Dimensity 9200+ SoC സംയോജിപ്പിച്ച് വിവോ വി40 പ്രോയ്ക്ക് മികച്ച പെർഫോമൻസ് ബൂസ്റ്റ് ലഭിക്കുന്നു. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. വിവോ വി 40 പ്രോ 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500 mAh ബാറ്ററിയും പായ്ക്ക് ചെയ്യുന്നു.

വിവോ വി 40 പ്രോ 6.78 ഇഞ്ച് 1.5K 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സും നൽകുന്നു. കൂടാതെ, പാനലിന് 120Hz റിഫ്രഷ് റേറ്റും HDR10+ പിന്തുണയും ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. വിവോ വി40 പ്രോയിലെ ക്യാമറകൾ ZEISSനൊപ്പം വികസിപ്പിച്ചെടുത്തതാണ്.

ഒപ്‌റ്റിക്‌സിനായി, വിവോ വി 40 പ്രോ 50 എംപി സോണി IMX921 പ്രൈമറി സെൻസറും OIS ഉം അവതരിപ്പിക്കും. മെയിൻ ക്യാമറ 50 എംപി അൾട്രാവൈഡ് ലെൻസും 50 എംപി സോണി IMX816 ടെലിഫോട്ടോ-പോർട്രെയ്റ്റ് ഷൂട്ടറുമായും ജോടിയാക്കും. മുന്നിൽ, വിവോ വി 40 പ്രോ AF ഉള്ള 50MP "ZEISS ഗ്രൂപ്പ് സെൽഫി ക്യാമറ" ഉപയോഗിക്കും.

വിവോ വി 40 പ്രോയിൽ ഒരു ഗ്ലാസ് ബാക്ക്, മുൻവശത്ത് മെറ്റൽ ഫ്രെയിമോട് കൂടിയ ഷോട്ട് α ഗ്ലാസ് സംരക്ഷണം എന്നിവ ഉൾപ്പെടുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP68 റേറ്റിംഗും ഫോണിൻ്റെ സവിശേഷതയാണ്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. വിവോ വി 40 പ്രോ ടൈറ്റാനിയം ഗ്രേ, ഗംഗസ് ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Vivo V40 Pro will go on sale in India from today. Vivo V40 and V40 Pro made their debut in India last week. Vivo V40 is a phone in the premium mid-range segment of the country. But the Vivo V40 Pro takes a more premium route as a flagship phone. Vivo launched both the range of phones at the same time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X