Home
Mobile

ഇതാ വരുന്നേ... വിവോ ഇതാ വരുന്നേ, മികവൊത്ത പുതു വിവോ ഇതാ വരുന്നേ! വിവോ V40 സീരീസ് സൂപ്പറാ...

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ വി സീരീസിലെ പുതിയ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നു. വിവോയുടെ വി40 സീരീസിന്റെ ഇന്ത്യൻ ലോഞ്ച് ഉടൻ ഉണ്ടാകും എന്ന് സൂചന നൽകി വിവോ വി40 (Vivo V40) സ്മാർട്ട്ഫോൺ V2348" എന്ന മോഡൽ നമ്പറിൽ ഇന്ത്യൻ BIS സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തി. ഇത് കൂടാതെ വി40 സീരീസിൽ മറ്റൊരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ എത്തുന്നുണ്ട് എന്നും വെബ്​സൈറ്റ് ലിസ്റ്റിങ് സൂചിപ്പിക്കുന്നു. കാരണം V2418 എന്ന മോഡൽ നമ്പരിൽ IMEI ഡാറ്റാബേസിൽ വിവോ V40e (Vivo V40e) കണ്ടെത്തിയതായി ഗിസ്മോ​ചൈന റിപ്പോർട്ട് ചെയ്തു.

വിവോ വി40 സീരീസിൽ ഉൾപ്പെടുന്ന ഈ രണ്ട് സ്മാർട്ട്ഫോണുകളും അ‌ധികം ​വൈകാതെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വിവോ വി40 ഇതിനകം ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ്. അ‌ന്ന് ഇതിനോടൊപ്പം വിവോ വി40 ​ലൈറ്റ് 5ജി സ്മാർട്ട്ഫോണും ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. ഈ ​ലൈറ്റ് മോഡലിന്റെ ഇന്ത്യൻ ലോഞ്ച് ഇന്ത്യയിൽ ഉടൻ ഉണ്ടാകുമോയെന്ന് വ്യക്തമല്ല.

ഇതാ വരുന്നേ... വിവോ ഇതാ വരുന്നേ, മികവൊത്ത പുതു വിവോ ഇതാ വരുന്നേ!

ബിഐഎസ് ലിസ്റ്റിങ് വിവോ വി40യുടെ ഫീച്ചറുകളൊന്നും വെളിപ്പെടുത്തുന്നില്ല. എന്നാൽ ആഗോള തലത്തിൽ ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായിരുന്ന ഫീച്ചറുകൾ തന്നെയാകാം ഇതിൽ ഉണ്ടാകുക എന്നാണ് കരുതപ്പെടുന്നത്. സ്റ്റെല്ല സിൽവർ, നെബുല പർപ്പിൾ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാകും വി40 എത്തുക. ആഗോള തലത്തിൽ ലോഞ്ച് ചെയ്തപ്പോൾ ബോക്സിൽ ചാർജർ ഉണ്ടായിരുന്നില്ല. ഇന്ത്യയിലെത്തുമ്പോൾ കഥ മാറുമോയെന്ന് കണ്ടറിയണം.

വിവോ വി40 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ: ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോ വി40 5ജിയിൽ 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED 20:9 ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+ പിന്തുണ തുടങ്ങിയ ഫീച്ചറുകൾ ഉണ്ട്.

ഇതാ വരുന്നേ... വിവോ ഇതാ വരുന്നേ, മികവൊത്ത പുതു വിവോ ഇതാ വരുന്നേ!

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
അ‌ഡ്രിനോ 720 GPU, 12GB LPDDR4X റാം, 256GB / 512GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസിൽ ആണ് പ്രവർത്തനം. 80W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

ഉള്ള മൂന്ന് ക്യാമറകളും 50എംപി ആണെന്നതാണ് വി40 5ജിയുടെ ക്യാമറ വിഭാഗത്തിന്റെ പ്രത്യേകത. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് വിവോ വി40 5ജി എത്തുന്നത്. അ‌തിൽ f/1.88 അപ്പേർച്ചർ, OIS, ZEISS ഒപ്റ്റിക്‌സ്, എന്നിവയുള്ള 50MP​ മെയിൻ ക്യാമറ, f/2.0 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണകളുള്ള 50MP അൾട്രാ വൈഡ് ക്യാമറ എന്നിവയാണുള്ളത്.

ഇതാ വരുന്നേ... വിവോ ഇതാ വരുന്നേ, മികവൊത്ത പുതു വിവോ ഇതാ വരുന്നേ!

വിവോ വി40 5ജിയുടെ ഫ്രണ്ടിൽ സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി f/2.0 അപ്പേർച്ചർ ഉള്ള 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് ഉള്ളത്. ഡ്യുവൽ സിം (നാനോ + നാനോ / ഇസിം), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

Best Mobiles in India

English summary
India launch of Vivo's V40 series is coming soon. Vivo V40 smartphone has been spotted on Indian BIS certification website with model number V2348. Gizmochina also reported that Vivo V40e has been spotted in IMEI database with model number V2418. Vivo V40 is already a globally launched smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X