Home
Mobile

ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ട് മതി ബാക്കി! ഡിസ്കൗണ്ടിൽ മുങ്ങി വിവോ V40E 5G വിൽപ്പനയ്ക്ക്

ബിഗ് ബില്യൺ ഡേയ്സ് സെയിൽ അ‌വസാനിച്ചെങ്കിലും ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡിസ്കൗണ്ടുകൾ അ‌വസാനിക്കുന്നില്ല. ഇതിനകം ബിഗ് ഷോപ്പിങ് ഉത്സവ് സെയിൽ 2024 (Flipkart Big Shopping Utsav 2024 Sale) എന്ന പേരിൽ ഫ്ലിപ്പ്കാർട്ടിൽ അ‌ടുത്ത ഓഫർ സെയിൽ ആരംഭിച്ചുകഴിഞ്ഞു. ഈ ഓഫർ സെയിലിന്റെ ഭാഗമായി വിവോ അ‌ടുത്തിടെ പുറത്തിറക്കിയ പുതുപുത്തൻ 5ജി സ്മാർട്ട്ഫോണായ വിവോ V40E 5G (Vivo V40E 5G) ആകർഷകമായ ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നു. മറ്റുനിരവധി സ്മാർട്ട്ഫോണുകൾക്കും ഡിസ്കൗണ്ട് ലഭ്യമാണെങ്കിലും ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ എന്നതും മികച്ച ഫീച്ചറുകൾ ഉണ്ടെന്നതും ഈ വിവോ ഫോണിനെ ശ്രദ്ധേയമാക്കുന്നു.

കഴിഞ്ഞ മാസം അ‌വസാനത്തോടെയാണ് വിവോ V40e 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌തിനകം പുറത്തിറങ്ങിയ വിവോ വി40, വിവോ വി40 പ്രോ എന്നീ വിവോ വി40 5ജി സീരീസ് മോഡലുകളുടെ അ‌ൽപ്പം വില കുറഞ്ഞ വേരിയന്റ് എന്ന നിലയിൽ ആണ് V40e എത്തിയത്.

ഡിസ്കൗണ്ടിൽ മുങ്ങി വിവോ V40E 5G വിൽപ്പനയ്ക്ക്

വിവോ V40e യുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 28,999 രൂപയും 8GB + 256GB വേരിയന്റിന് 30,999 രൂപയും ആണ് ഇന്ത്യയിലെ വില. എന്നാൽ ഇപ്പോൾ ഓഫർ സെയിലിന്റെ ഭാഗമായി ഈ ഫോൺ 2900 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്.

അ‌തായത് ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വിവോ V40e യുടെ അ‌ടിസ്ഥാന മോഡൽ 26099 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. അ‌തേപോലെ ഇതിന്റെ ഉയർന്ന വേരിയന്റിന് 3100 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 256GB വേരിയന്റ് 27899 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്.

ഡിസ്കൗണ്ടിൽ മുങ്ങി വിവോ V40E 5G വിൽപ്പനയ്ക്ക്

ഈ ഡിസ്കൗണ്ട് വിലകളിൽ വിവോ V40e 5ജി ലഭിക്കുക എന്നത് ഉപയോക്താവിന് ലാഭകരമാണ്. കാരണം മുടക്കുന്ന തുകയ്ക്ക തക്ക മൂല്യം തിരിച്ചുലഭിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഇത്. മികച്ച ഫീച്ചറുകൾ തന്നെ വിവോ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട്ഫോൺ ക്യാമറ പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിധത്തിലാണ് ഇതിലെ ക്യാമറ യൂണിറ്റ് ഒരുക്കിയിരിക്കുന്നത്.

വിവോ V40e 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്. Mali-G615 MC2 GPU, 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD AMOLED അ‌ൾട്രാ സ്ലിം 3D ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ എന്നിവ വിവോ V40e 5ജിയിൽ ഉണ്ട്. SGS ലോ ബ്ലൂ ​ലൈറ്റ് സർട്ടിഫിക്കേഷൻ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്.

ഡിസ്കൗണ്ടിൽ മുങ്ങി വിവോ V40E 5G വിൽപ്പനയ്ക്ക്

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ V40e 5ജിയിൽ ഉള്ളത്. അ‌തിൽ സോണി IMX 882 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.79 അപ്പേർച്ചർ), 8MP അൾട്രാ വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 50MP ഐ ഓട്ടോ ഫോക്കസ് സെൽഫി ക്യാമറയും വിവോ വി40e വാഗ്ദാനം ചെയ്യുന്നുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വിവോ വി40ഇ വാഗ്ദാനം ചെയ്യുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവയും ഈ ഫോണിലുണ്ട്.

ഡിസ്കൗണ്ടിൽ മുങ്ങി വിവോ V40E 5G വിൽപ്പനയ്ക്ക്

80W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5500mAh ബാറ്ററി ആണ് വിവോ ഈ ഫോണിൽ നൽകിയിരിക്കുന്നത്. 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാഡ്‌സ്), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4,GPS, USB ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. റോയൽ ബ്രോൺസ്, മിൻ്റ് ഗ്രീൻ കളർ ഓപ്ഷനുകളിലെത്തുന്ന V40e 5ജിക്ക് 163.72×75×7.49mm വലിപ്പവും 183 ഗ്രാം ഭാരവും ഉണ്ട്.

More from GizBot

Best Mobiles in India

English summary
Vivo V40E 5G is now available for purchase at a huge discount on Flipkart. The base model can be bought for Rs 26,099 with a bank discount of Rs 2,900. Similarly, a bank discount of Rs 3,100 is available for its higher variant. So the 256GB variant can be bought for Rs 27899.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X