ദേ ഇപ്പോൾ വന്നതേ ഉള്ളൂ! ആവേശമായി വിവോ V40e 5G ഇന്ത്യയിൽ എത്തി
സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം മികച്ച പ്രീമിയം ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോൺ വാങ്ങണമെന്ന് ആഗ്രഹം തോന്നിയാലും ബജറ്റ് ഒരുപക്ഷേ അതിന് അനുവദിക്കാറില്ല. എന്നാൽ ആരാധകരുടെ ഈ വിഷമം മനസിലാക്കിയ വിവോ തങ്ങളുടെ ഇന്ത്യയിലെ ആരാധകർക്കായി കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകൾ അടങ്ങുന്ന ഒരു സ്മാർട്ട്ഫോൺ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു, വിവോ വി40ഇ (vivo V40e) എന്നാണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ പേര്. അടുത്തിടെ വിവോ ഇന്ത്യയിൽ അവതരിപ്പിച്ച വിവോ വി40 സീരീസ് ഏറെ പ്രശംസയും ജനപ്രീതിയും പിടിച്ചുപറ്റിയിരുന്നു. വിവോ വി40, വിവോ വി40 പ്രോ എന്നിങ്ങനെ രണ്ട് 5ജി മോഡലുകളാണ് ഇതിൽ ഉണ്ടായിരുന്നത്.
എന്നാൽ വിവോ വി40 സീരീസിന്റെ വില 34,999 രൂ പ്രാരംഭ വിലയിലാണ് ആരംഭിക്കുന്നത്. അത്രയും തുക മുടക്കാൻ കഴിയാത്തവർക്കായി ചെറിയ ചില മാറ്റങ്ങളോടെ വിവോ അവതരിപ്പിച്ച പുതുപുത്തൻ സ്മാർട്ട്ഫോൺ ആണ് വിവോ വി40ഇ. 30000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഈ ഫോൺ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിലാണ് വിവോ V40e ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. 6.77 ഇഞ്ച് 120Hz 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ, നോച്ചിനുള്ളിൽ 50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ, 8 ജിബി റാം+ 8 ജിബി വെർച്വൽ റാം അടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്. മികച്ച ഫീച്ചറുകൾക്ക് പുറമേ ലക്ഷ്വറി ഡിസൈനും ഈ ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു.
വിവോ V40e 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD AMOLED അൾട്രാ സ്ലിം 3D ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. SGS ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്.

Mali-G615 MC2 GPU ഉള്ള 2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്. 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
സ്മാർട്ട്ഫോൺ ക്യാമറ പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിധത്തിലാണ് ഇതിലെ ക്യാമറ യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ V40e അവതരിപ്പിക്കുന്നത്. അതിൽ സോണി IMX 882 സെൻസറുള്ള 50MP മെയിൻ ക്യാമറ ( OIS, f/1.79 അപ്പേർച്ചർ), 8MP അൾട്രാ വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ ഇടംപിടിച്ചിരിക്കുന്നു.
സെൽഫി പ്രേമികളെ ആകർഷിക്കും വിധത്തിൽ f/2.0 അപ്പേർച്ചർ ഉള്ള 50MP ഐ ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറയും വിവോ വി40e വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവയും ഈ ഫോണിലുണ്ട്.

5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാഡ്‌സ്), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4,GPS, USB ടൈപ്പ്-സി എന്നിവയാണ് വിവോ വി40ഇയിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 80W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5500mAh ബാറ്ററി ആണ് വിവോ ഈ ഫോണിൽ നൽകിയിരിക്കുന്നത്.
3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വിവോ വി40ഇ വാഗ്ദാനം ചെയ്യുന്നു. 163.72×75×7.49mm വലിപ്പവും 183 ഗ്രാം ഭാരവും ഈ ഫോണിന് ഉണ്ട്. റോയൽ ബ്രോൺസ്, മിൻ്റ് ഗ്രീൻ എന്നീ രണ്ട കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും.

വിലയും ലഭ്യതയും: വിവോ V40e യുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 28,999 രൂപയും 8GB + 256GB വേരിയന്റിന് 30,999 രൂപയും ആണ് വില. ഫ്ലിപ്പ്കാർട്ട്, വിവോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.
വിവോ വി40e 5ജിയുടെ പ്രീ-ഓർഡർ ഇന്ന് മുതൽ ആരംഭിക്കും. ഓപ്പൺ സെയിൽ ഒക്ടോബർ 2 മുതൽ ആണ് തുടങ്ങുക. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകളും ഉണ്ട്. SBI, HDFC ബാങ്ക് ഉപയോക്താക്കൾക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അല്ലെങ്കിൽ ഫ്ലാറ്റ് 10% എക്സ്ചേഞ്ച് ബോണസ്, 6-മാസം വരെ നോ കോസ്റ്റ് ഇഎംഐ എന്നിവയാണ് ലോഞ്ച് ഓഫറുകൾ.


Click it and Unblock the Notifications








