Home
Mobile

ഒരു പുതിയ V ജയ ഗാഥ ഇവിടെ തുടങ്ങുന്നു! വിവോ V40e 5G ഡിസ്കൗണ്ടുമായി വിൽപ്പനയ്ക്ക് എത്തി

ഉത്സവം നടക്കുന്ന പൂരപ്പറമ്പിന് നടുവിലേക്ക് നെറ്റിപ്പട്ടം കെട്ടിയ കൊമ്പൻ എഴുന്നള്ളുന്ന പ്രൗഡിയിൽ, സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഫെസ്റ്റിവൽ ഓഫർ സെയിൽ പൊടിപൊടിക്കുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് പുതിയ വിജയ ഗാഥ രചിക്കാൻ ഒരു വിവോ ഫോൺ കൂടി എത്തിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത വിവോ V40e 5G (Vivo V40e 5G) ഇന്ന് മുതൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും. ലോഞ്ചിന് പിന്നാലെ ഇതിന്റെ പ്രീ ബുക്കിങ് ആരംഭിച്ചെങ്കിലും ഓപ്പൺ സെയിൽ ഇന്ന് മുതലാണ് ആരംഭിക്കുന്നത്. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകൾ സഹിതമാണ് ഈ ഫോൺ എത്തുന്നത്.

ഫ്ലിപ്പ്കാർട്ട്, വിവോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിവോ V40e ഇന്ന് മുതൽ നേരിട്ട് വാങ്ങാനാകും. 128ജിബി, 256ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ വിവോ ഫോൺ എത്തുന്നത്. അ‌തിൽ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 28,999 രൂപയാണ് വില, 8GB + 256GB വേരിയന്റിന് 30,999 രൂപയും.

ഒരു പുതിയ V ജയ ഗാഥ ഇവിടെ തുടങ്ങുന്നു! വിവോ V40e 5G വിൽപ്പനയ്ക്ക്

വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് വിവോ വി40e 5ജിക്ക് ചില ഓഫറുകൾ ലഭ്യമായിട്ടുണ്ട്. SBI, HDFC ബാങ്ക് ഉപയോക്താക്കൾക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അല്ലെങ്കിൽ ഫ്ലാറ്റ് 10% എക്സ്ചേഞ്ച് ബോണസ്, 6-മാസം വരെ നോ കോസ്റ്റ് ഇഎംഐ എന്നിവയാണ് അ‌വ. റോയൽ ബ്രോൺസ്, മിൻ്റ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

വിവോയുടെ വി40 സീരീസിലെ വിവോ വി40,, വിവോ വി40 പ്രോ എന്നീ മോഡലുകളുടെ വില കുറഞ്ഞ ബദൽ ഓപ്ഷൻ എന്ന നിലയിൽ പുതിയ വി40e മോഡലിനെ പരിഗണിക്കാം. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിലാണ് വിവോ V40e ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. മികച്ച ഫീച്ചറുകൾക്ക് പുറമേ ലക്ഷ്വറി ഡി​സൈനും ഉള്ള ഈ ഫോൺ ആരെയും ആദ്യ കാഴ്ചയിൽത്തന്നെ ആകർഷിക്കും.

ഒരു പുതിയ V ജയ ഗാഥ ഇവിടെ തുടങ്ങുന്നു! വിവോ V40e 5G വിൽപ്പനയ്ക്ക്

വിവോ V40e 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED അ‌ൾട്രാ സ്ലിം 3D ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ എന്നിവ ഇതിലുണ്ട്. SGS ലോ ബ്ലൂ ​ലൈറ്റ് സർട്ടിഫിക്കേഷൻ സഹിതമാണ് V40e എത്തുന്നത്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. Mali-G615 MC2 GPU ഉള്ള 2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്. 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് എന്നിവയും ഇതിൽ ഉണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ V40e അ‌വതരിപ്പിക്കുന്നത്. അ‌തിൽ സോണി IMX 882 സെൻസറുള്ള 50MP മെയിൻ ക്യാമറ ( OIS, f/1.79 അപ്പേർച്ചർ), 8MP അൾട്രാ വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ ഇടംപിടിച്ചിരിക്കുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 50MP ഐ ഓട്ടോ ഫോക്കസ് ക്യാമറയും ഉണ്ട്.

ഒരു പുതിയ V ജയ ഗാഥ ഇവിടെ തുടങ്ങുന്നു! വിവോ V40e 5G വിൽപ്പനയ്ക്ക്

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5500mAh ബാറ്ററി തുടങ്ങിയവയാണ് വിവോ വി40e 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കും.

More from GizBot

Best Mobiles in India

English summary
Vivo V40e 5G Open Sale to start today in India The phone can be purchased through Vivo's official website and offline stores in India. It is priced at Rs 28,999 for the 8GB + 128GB base variant and Rs 30,999 for the 8GB + 256GB variant. Vivo V40e is powered by MediaTek Dimensity 7300 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X