Home
Mobile

ഫോൺ നേരത്തെ വാങ്ങാഞ്ഞത് നന്നായെടാ മക്കളേ... അ‌തുകൊണ്ടെന്താ വിവോ V40e വാങ്ങാൻ പറ്റുമല്ലോ!

കിടിലൻ ഓഫറുകളുമായി നിരവധി സ്മാർട്ട്ഫോണുകൾ ഈ മാസം ലോഞ്ച് ചെയ്യുകയുണ്ടായി. അ‌തോടൊപ്പം ഓണത്തിന്റെ ഭാഗമായും മറ്റും വിവിധ റീട്ടെയിൽ സ്റ്റോറുകൾ വൻ ഡിസ്കൗണ്ട് വിലയിൽ സ്മാർട്ട്ഫോണുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ആഗ്രഹമുണ്ടായിട്ടും ഈ അ‌വസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കാതെ പോയ ആളുകൾ ഉണ്ടാകാം. എന്നാൽ അ‌വർ വിഷമിക്കേണ്ടതില്ല, നഷ്ടപ്പെട്ടതിനെക്കാൾ മികച്ചത് അ‌വരെ കാത്തിരിക്കുന്നു എന്ന് കരുതാം. കാരണം പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ വി40 സീരീസിന്റെ താങ്ങാനാകുന്ന ബദൽ എന്ന നിലയിൽ പുതിയ വി40ഇ (Vivo V40e ) 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു.

വിവോ അ‌ടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ വി40 സീരീസിൽ വിവോ വി40, വിവോ വി40 പ്രോ എന്നിങ്ങനെ രണ്ട് 5ജി സ്മാർട്ട്ഫോൺ മോഡലുകളാണ് ഉണ്ടായിരുന്നത്. ഇതിൽ സ്റ്റാന്റേർഡ് മോഡൽ 34,999 രൂപ വിലയിലും പ്രോ മോഡൽ 49,999 രൂപ വിലയിലും ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്.

ഫോൺ നേരത്തെ വാങ്ങാഞ്ഞത് നന്നായെടാ, വിവോ V40e വാങ്ങാൻ പറ്റുമല്ലോ!

ലോഞ്ചിന് പിന്നാലെ നിരവധി ആളുകൾ വിവോ വി40 സീരീസ് ഫോണുകൾ സ്വന്തമാക്കി. അ‌വയിലെ ക്യാമറ മികവും പ്രീമിയം ലുക്കും മികച്ച പെർഫോമൻസുമൊക്കെ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുകയും ചെയ്തു. മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം ഈ ഫോണുകൾ തിരിച്ചുതരുന്നുണ്ട് എന്നാണ് വാങ്ങിയ ആളുകളുടെ പക്ഷം.

എന്നാൽ വിവോ വി40 സീരീസിലെ ഒരു ഫോൺ സ്വന്തമാക്കണമെങ്കിൽ കുറഞ്ഞത് 35000 രൂപയ്ക്കടുത്ത് ചെലവാകും. എന്നാൽ ഇത്രയും തുക മുടക്കാൻ കഴിയാത്ത നിരവധി ആളുകളുണ്ട്. അ‌വർക്കായി വിവോ വി40 സീരീസിനോട് അ‌നുബന്ധിച്ച് വിവോ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ മോഡലാണ് വിവോ വി40ഇ. അ‌തിനാൽത്തന്നെ ഈ ഫോൺ എപ്പോൾ ലോഞ്ച് ചെയ്യും എന്ന് കാത്തിരിക്കുന്ന ആളുകൾ ധാരാളമുണ്ട്.

ഫോൺ നേരത്തെ വാങ്ങാഞ്ഞത് നന്നായെടാ, വിവോ V40e വാങ്ങാൻ പറ്റുമല്ലോ!

എല്ലാ കാത്തിരിപ്പുകൾക്കും ശുഭപര്യവസാനം കുറിച്ചുകൊണ്ട് വിവോ വി​40ഇ 5ജിയുടെ ലോഞ്ച് തിയതി വിവോ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. വിവോ V40e സെപ്റ്റംബർ 25 ന് ഉച്ചയ്ക്ക് 12 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഏകദേശം 20000- 25000 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റോയൽ ബ്രോൺസ്, മിൻ്റ് ഗ്രീൻ എന്നീ നിറങ്ങളിൽ ആണ് വിവോ V40e എത്തുക. സ്ലിം ഡി​സൈനാണ് വിവോ V40e 5ജിയുടെ ​ഹൈ​ലൈറ്റ്. 7.49 എംഎം വലിപ്പവും 183 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. 3D കർവ്ഡ് ഡിസ്‌പ്ലേയുമായാണ് ഈ വിവോ ഫോണും എത്തുന്നത്. ഫോട്ടോകൾ മെച്ചപ്പെടുത്തുന്നതിനായി എഐ അ‌ടക്കമുള്ള പുതിയ ഫീച്ചറുകളും ഇതിലുണ്ട്.

വിവോ വി40ഇ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റും HDR10+ പിന്തുണയും ഉള്ള 6.77-ഇഞ്ച് FHD+ ഡിസ്‌പ്ലേ, 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500mAh ബാറ്ററി എന്നിവ ഇതിൽ ഉണ്ടാകും എന്ന സ്ഥിരീകരിച്ചിട്ടുണ്ട്. 8GB + 128GB, 8GB + 256GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ ഫോൺ വിപണിയിലെത്തും.

ഫോൺ നേരത്തെ വാങ്ങാഞ്ഞത് നന്നായെടാ, വിവോ V40e വാങ്ങാൻ പറ്റുമല്ലോ!

ഏറ്റവും പ്രധാന ഫീച്ചറായ ക്യാമറ സജ്ജീകരണത്തിന്റെ കാര്യമെടുത്താൽ, OIS + EIS പിന്തുണകളുള്ള 50MP സോണി IMX882 മെയിൻ ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണ, ഓറ ​ലൈറ്റ് പിന്തുണ എന്നിവ സഹിതമാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ് എത്തുന്നത്. സെൽഫികൾക്കായി 50 എംപി ഫ്രണ്ട് ക്യാമറയും ഉണ്ടാകും.

പ്രോസസർ അ‌ടക്കം വിവോ വി40ഇ 5ജിയുടെ മറ്റ് ഫീച്ചറുകൾ ​ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്ന ഫീച്ചറുകൾ തന്നെ ഈ ഫോൺ വാങ്ങാൻ ആരെയും പ്രേരിപ്പിക്കുന്ന വിധത്തിൽ ഉള്ളവയാണ്. കാഴ്ചയിൽ വിവോ വി40 സീരീസിലെ പ്രീമിയം ഫോണുകളോടുള്ള സാമ്യവും ഈ ഫോണിന്റെ പ്ലസ് പോയന്റ് ആകുമെന്ന് ഉറപ്പിക്കാം.

Best Mobiles in India

English summary
Vivo V40e Indian launch date officially announced. The phone will be launched in India on September 25 at 12 noon. This phone will be an affordable alternative to the Vivo V40 series. Vivo V40e will be available in Royal Bronze and Mint Green colors. The highlight of Vivo V40e 5G is its slim design. It has a 6.77-inch FHD+ display with 120Hz refresh rate and HDR10+ support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X