Home
Mobile

വി ഫോർ വിക്ടറി! വിവോയുടെ പുതുപുത്തൻ 5G ഫോൺ വിവോ V50 2000 രൂപ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക്

പ്രീമിയം ലെവൽ ഫീച്ചറുകൾ സഹിതം എത്തുന്ന ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ സ്മാർട്ട് വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ വിവോ ഒരു ഓപ്ഷൻ കൂടി മുന്നോട്ട് വയ്ക്കുകയാണ്, വിവോ വി50 5ജി (vivo V50). കഴിഞ്ഞ ആഴ്ചയാണ് തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം മിഡ്റേഞ്ച് സ്മാർട്ട്ഫോണായി വിവോ വി50 5ജി കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. ഈ കിടിലൻ ഫോൺ ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ലോഞ്ച് ഓഫർ എന്ന നിലയിൽ ആകർഷകമായ ഡിസ്കൗണ്ട് സഹിതമാണ് വി50 വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് വിവോ വി50 5ജി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. വിവോ വി50 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 34,999 രൂപയും 8GB + 256GB മോഡലിന് 36,999 രൂപയും 12GB + 512GB ടോപ്പ്-എൻഡ് മോഡലിന് 40,999 രൂപയുമാണ് വില.

വിവോയുടെ പുതുപുത്തൻ 5G ഫോൺ വിവോ V50 2000 രൂപ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക

ലോഞ്ച് ഓഫറിന്റെ ഭാഗമായി ആകർഷകമായ ഓഫറുകൾ വി50 5ജിക്ക് ലഭ്യമാണ്. ഓ​ൺ​ലൈൻ വഴി പർച്ചേസ് ചെയ്യുമ്പോൾ എച്ച്ഡിഎഫ്‌സി, എസ്‌ബി‌ഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 10% വരെ കിഴിവ് അല്ലെങ്കിൽ 10% വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാണ്. 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

1 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി സൗജന്യമായി ലഭ്യമാകും. കൂടാതെ ബണ്ടിൽ ഓഫറിന്റെ ഭാഗമായി വിവോ ടിഡബ്ല്യുഎസ് 3ഇ വെറും 1,499 രൂപ വിലയിൽ സ്വന്തമാക്കാനാകും. ഓഫ്​ലൈനായാണ് വാങ്ങുന്നത് എങ്കിൽ വിവോ വി50 5ജിക്ക് കൂടുതൽ ഓഫറുകൾ ലഭ്യമാണ്. vivo V-ഷീൽഡ് സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷനിൽ 40% വരെ ഡിസ്കൗണ്ട്, സൗജന്യ പ്രീമിയം ജിയോ ആക്‌സസ് എന്നിവ ഉൾപ്പെടെ അ‌തിൽപ്പെടുന്നു.

വിവോയുടെ പുതുപുത്തൻ 5G ഫോൺ വിവോ V50 2000 രൂപ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക

ലോഞ്ച് ഓഫർ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 2000 രൂപ വരെ വിലക്കുറവ് വിവോ വി50 5ജിക്ക് ലഭ്യമാകും. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 32999 രൂപ വിലയിലും 256ജിബി മോഡൽ 34999 രൂപ വിലയിലും 512ജിബി മോഡൽ 38999 രൂപ വിലയിലും സ്വന്തമാക്കാൻ അ‌വസരം ഉണ്ട്.

വിവോ വി50 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 (4nm) ചിപ്സെറ്റ് ആണ് വിവോ വി50 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ കർവ്ഡ് AMOLED ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോം, 480Hz ടച്ച് സാമ്പിൾ റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ പിന്തുണ, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയിതിലുണ്ട്.

അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവ സഹിതമാണ് വിവോ വി50 5ജി എത്തുന്നത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

വിവോയുടെ പുതുപുത്തൻ 5G ഫോൺ വിവോ V50 2000 രൂപ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക

മികച്ച ക്യാമറ സജ്ജീകരണം വിവോ വി50 5ജിയിൽ ഉണ്ടെന്ന് കമ്പനി പറയുന്നു. എക്‌സ്‌ക്ലൂസീവ് വെഡ്ഡിംഗ് പോർട്രെയിറ്റ് സ്റ്റുഡിയോ ഫീച്ചർ സഹിതമാണ് ഇതിലെ സീസ് പിന്തുണയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം എത്തുന്നത്. 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, Omnivision OV50E 1/1.55″ സെൻസർ, OIS, ZEISS ഒപ്റ്റിക്സ്), 50MP അ‌ൾട്രാ​വൈഡ് ക്യാമറ (സാംസങ് JN1 സെൻസർ, f/2.0 അപ്പർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) എന്നിവ ഇതിലുണ്ട്.

സാംസങ് JN1 സെൻസർ, f/2.0 അപ്പർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) തുടങ്ങിയ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

5G SA/NSA (n1/n3/n5/n8/n28/n40/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 be, ബ്ലൂടൂത്ത് 5.4, GPS, BeiDou, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C 2.0, 90W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ടൈറ്റാനിയം ഗ്രേ, സ്റ്റാറി നൈറ്റ്, റോസ്റെഡ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. സ്റ്റാറി നൈറ്റ് വേരിയന്റിൽ ഇന്ത്യയിലെ ആദ്യത്തെ 3D-സ്റ്റാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Best Mobiles in India

English summary
Vivo's new 5G phone Vivo V50 has gone on sale with a discount of Rs 2000. Its 8GB + 128GB base model is priced at Rs 34,999, the 8GB + 256GB model is priced at Rs 36,999, and the 12GB + 512GB top-end model is priced at Rs 40,999. If you take advantage of the launch offer discount, you can get the base model for Rs 32,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X