ഈ ഫോണിനെ അറിഞ്ഞവർക്ക് സർപ്രൈസ് ആണ് ഈ വില! ലോഞ്ച് ഓഫറിനെക്കാൾ മികച്ച ഓഫറുമായി വിവോ V50 5G
കല്യാണം വരെ ഷൂട്ട് ചെയ്യാൻ പറ്റുന്ന ക്യാമറ ശേഷിയും മികച്ച പെർഫോമൻസും അടക്കം വാഗ്ദാനം ചെയ്തുകൊണ്ട് കഴിഞ്ഞ മാസം ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയ കിടിലൻ പ്രീമിയം മിഡ്റേഞ്ച് സ്മാർട്ട്ഫോൺ ആണ് വിവോ വി50 5ജി (Vivo V50 5G). ഭൂരിഭാഗം സ്മാർട്ട്ഫോണുകളും വിൽപ്പനയ്ക്ക് എത്തുമ്പോൾ ലോഞ്ച് ഓഫറുകൾ ലഭ്യമാകുക സ്വാഭാവികമാണ്. എന്നാൽ ഏകദേശം ഒരാഴ്ച വരെ മാത്രമേ ഈ ലോഞ്ച് ഓഫറുകൾ ലഭ്യമാകൂ. തുടർന്ന് യഥാർഥ വിലയിലാകും ഇത് ലഭിക്കുക. പിന്നീട് ചില ഡിസ്കൗണ്ടുകൾ ലഭ്യമാകുമെങ്കിലും ഇത് ലോഞ്ച് ഓഫറിന് ഒപ്പമോ അതിന് താഴെയോ ആകും നിൽക്കുക.
എന്നാൽ വിവോ വി50 5ജി സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെയും അതിന്റെ യഥാർഥ വിലയെയും അറിയാവുന്നവർക്ക് ഉൾപ്പെടെ ശരിക്കും സർപ്രൈസ് സമ്മാനിച്ചുകൊണ്ട് ഈ ഫോൺ ഇപ്പോൾ ലോഞ്ച് ഓഫറിനെക്കാൾ വിലക്കുറവിൽ വാങ്ങാൻ അവസരം ഉണ്ടായിരിക്കുന്നു. പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ ആണ് ഈ ഫോണിന് കലക്കൻ ബാങ്ക് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

വിവോ വി50 5ജിയുടെ 8GB + 128GB അടിസ്ഥാന മോഡലിന് 34,999 രൂപയും 8GB + 256GB മോഡലിന് 36,999 രൂപയും 12GB + 512GB ടോപ്പ്-എൻഡ് മോഡലിന് 40,999 രൂപയുമാണ് യഥാർഥ വില. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് ലഭ്യമായിട്ടുള്ളത്.
ഈ പ്ലാറ്റ്ഫോമുകളിലെല്ലാം യഥാർഥ വിലയിൽ തന്നെയാണ് വിവോ വി50 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ 1500 രൂപയാണ് ബാങ്ക് ഡിസ്കൗണ്ടായി ലഭ്യമാകുക. എന്നാൽ ആമസോൺ ഇതിനെ കടത്തിവെട്ടുന്ന ബാങ്ക് ഓഫർ വാഗ്ദാനം ചെയ്യുന്നു. അതായത് 2500 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം വിവോ വി50 5ജി ആമസോണിൽ നിന്ന് വാങ്ങാനാകും.
ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ഡിസ്കൗണ്ടാണ് ലഭിച്ചിരുന്നത്. എന്നാലിവിടെ അതിനെക്കാൾ കൂടുതൽ ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. പരിമിത കാലത്തേക്ക് മാത്രമാകും ഈ ഡിസ്കൗണ്ട് ലഭ്യമാകുക എന്ന് ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ പരമാവധി 33249 രൂപ വരെ എക്സ്ചേഞ്ച് വിലയും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, മോഡൽ, പ്രവർത്തനക്ഷമത എന്നിവയൊക്കെ വിലയിരുത്തിയാണ് അന്തിമ എക്സ്ചേഞ്ച് മൂല്യം ആമസോൺ നിശ്ചയിക്കുക എന്നകാര്യം പ്രത്യേകം അറിഞ്ഞിരിക്കുക. ടൈറ്റാനിയം ഗ്രേ, സ്റ്റാറി നൈറ്റ്, റോസ്റെഡ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. സ്റ്റാറി നൈറ്റ് വേരിയന്റിൽ ഇന്ത്യയിലെ ആദ്യത്തെ 3D-സ്റ്റാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
വിവോ വി50 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 (4nm) ചിപ്സെറ്റ് ആണ് വിവോ വി50 5ജിയുടെ കരുത്ത്. അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവ സഹിതമാണ് വിവോ വി50 5ജി എത്തുന്നത്.
120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ കർവ്ഡ് AMOLED ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോം, 480Hz ടച്ച് സാമ്പിൾ റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ പിന്തുണ, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
എക്‌സ്‌ക്ലൂസീവ് വെഡ്ഡിംഗ് പോർട്രെയിറ്റ് സ്റ്റുഡിയോ ഫീച്ചർ സഹിതമാണ് ഇതിലെ സീസ് പിന്തുണയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം എത്തുന്നത്. 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, Omnivision OV50E 1/1.55″ സെൻസർ, OIS, ZEISS ഒപ്റ്റിക്സ്), 50MP അൾട്രാവൈഡ് ക്യാമറ (സാംസങ് JN1 സെൻസർ, f/2.0 അപ്പർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) എന്നിവ ഇതിൽ അടങ്ങുന്നു. സാംസങ് JN1 സെൻസർ, f/2.0 അപ്പർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) തുടങ്ങിയ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
5G SA/NSA (n1/n3/n5/n8/n28/n40/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 be, ബ്ലൂടൂത്ത് 5.4, GPS, BeiDou, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C 2.0, 90W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് വിവോ വി50 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

പ്രീമിയം ലെവൽ ഫീച്ചറുകൾ സഹിതം എത്തുന്ന ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ സ്മാർട്ട് വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിവോ വി50 5ജിയുടെ ആമസോൺ ഡീൽ മികച്ച ഓപ്ഷനാണ്. അതേസമയം ബജറ്റ് വിലയിലുള്ള ഒരു വിവോ സ്മാർട്ട്ഫോൺ ആണ് വാങ്ങാൻ ആഗ്രഹിക്കുന്നത് എങ്കിൽ അടുത്തിടെ ലോഞ്ച് ചെയ്ത വിവോ T4x 5G പരിഗണിക്കാവുന്നതാണ്.
വിവോ T4x 5Gയുടെ 6GB+ 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB+ 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB മോഡലിന് 16,999 രൂപയുമാണ് വില. വിവോയുടെ T4 സീരീസിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ ആണ് വിവോ T4x 5G. 50 MP AI ക്യാമറ അടക്കമുള്ള സജ്ജീകരണങ്ങൾ ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു പവർ ബാങ്കായും പ്രവർത്തിക്കാൻ കഴിയുന്ന 6500 mAh ബാറ്റിറയാണ് ഇതിന്റെ മുഖ്യ ആകർഷണം. USB-C വരെ കേബിൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഇയർഫോണുകൾ, ടാബ്‌ലെറ്റുകൾ, ഫോണുകൾ, ഗെയിം കൺട്രോളറുകൾ എന്നിവയും മറ്റും ചാർജ് ചെയ്യാൻ കഴിയും. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.
6.72 ഇഞ്ച് (2408×1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫുൾ HD+ സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ്, മാലി G615 MC2 ജിപിയു, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഇതിലുണ്ട്.

f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ T4x 5ജിയിൽ ഒരുക്കിയിരിക്കുന്നത്. ഫ്രണ്ടിൽ f/2.05 അപ്പേർച്ചറുള്ള 8MP ക്യാമറയും ഉണ്ട്. MIL-STD-810H compliant, IP64 റേറ്റിങ് എന്നിവയും ഉണ്ട്.
ഇതിലെ 6500mAh ബാറ്ററി 44W ഫാസ്റ്റ് ചാർജിങ് സഹിതമാണ് എത്തുന്നത്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 4G VoLTE തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. ഇതോടൊപ്പം അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ വിവോ T സീരീസിലെ അടുത്ത സ്മാർട്ട്‌ഫോണായി വിവോ T4 5G ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നുണ്ട് എന്നതാണ്. ലോഞ്ച് തിയതി അധികം വൈകാതെ വെളിപ്പെടുത്തും.


Click it and Unblock the Notifications








