അന്വേഷിപ്പിൻ കണ്ടെത്തും! വിവോയുടെ V സീരീസ് ഫോൺ 30000 രൂപയിൽ താഴെ വിലയിൽ വാങ്ങാം
വിവോയുടെ വി സീരീസ് ഫോണുകൾക്ക് സ്മാർട്ട്ഫോൺ വിപണിയിൽ ആരാധകർ ഏറെയുണ്ട്, ഇപ്പോൾ പുതിയ വിവോ വി70 സീരീസ് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ്, കൃത്യമായ ലോഞ്ച് തിയതി വെളിപ്പെടുത്തിയില്ലെങ്കിലും ഈ മാസം ലോഞ്ച് ഉണ്ടാകും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നിലവിലെ വിവോ വി60 5ജി വാങ്ങണമെങ്കിൽ 36999 രൂപയാണ് പ്രാരംഭ വില. എന്നാൽ 30000 രൂപയിൽ താഴെ വിലയിൽ വിവോ വി സീരീസിലെ ഒരു മെയിൻ ഫോൺ സ്വന്തമാക്കണമെങ്കിൽ അതിനും ഒരു വഴിയുണ്ട്, വിവോ വി60 5ജിയുടെ മുൻഗാമിയായ വിവോ വി50 5ജിയാണ് (vivo V50 5G) അത്.
വി60 5ജിയുടെ മുൻഗാമി എന്ന് കേട്ട് ഒരുപാട് പഴക്കമുള്ള ഫോണാണ് വിവോ വി50 5ജി എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല, കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിവോ വി50 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അന്ന് ഇതിന്റെ 8GB + 128GB അടിസ്ഥാന മോഡലിന് 34,999 രൂപയും 8GB + 256GB മോഡലിന് 36,999 രൂപയും 12GB + 512GB ടോപ്പ്-എൻഡ് മോഡലിന് 40,999 രൂപയുമായിരുന്നു വില.

ഇപ്പോൾ വിവോയുടെ വെബ്സൈറ്റിൽ 32999 രൂപ പ്രാരംഭ വിലയിലാണ് ഈ വിവോ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം 2500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ വില 30499 രൂപയായി കുറയ്ക്കാം. ഇത് കൂടാതെ 1000 രൂപയുടെ സ്റ്റുഡന്റ് ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് കൂടി പ്രയോജനപ്പെടുത്തിയാൽ വില 29499 രൂയായി കുറയ്ക്കാനാകും.
ഫ്ലിപ്പ്കാർട്ടിൽ ഈ വിവോ 5ജി ഫോൺ 31450 രൂപ പ്രാരംഭ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 29877 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ കിട്ടും. വിവോ വി സീരീസ് ആരാധകർക്ക് ഇതിൽ ഇഷ്ടമുള്ള ഡീൽ പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രധാന ഫീച്ചറുകൾ
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 (4nm) ചിപ്സെറ്റാണ് വി50-യുടെ കരുത്ത്. എക്‌സ്‌ക്ലൂസീവ് വെഡ്ഡിംഗ് പോർട്രെയിറ്റ് സ്റ്റുഡിയോ ഫീച്ചർ സഹിതം, സീസ് പിന്തുണയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ വിവോ ഫോണിലുള്ളത്. 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, Omnivision OV50E 1/1.55″ സെൻസർ, OIS), 50MP അൾട്രാവൈഡ് ക്യാമറ (സാംസങ് JN1 സെൻസർ, f/2.0 അപ്പർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) എന്നിവ അതിലടങ്ങുന്നു.
സെൽഫിയുടെ കാര്യത്തിലും ഈ വിവോ ഫോൺ ബെസ്റ്റാണ്, സാംസങ് JN1 സെൻസർ, f/2.0 അപ്പർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
6.77 ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ കർവ്ഡ് AMOLED സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ പിന്തുണ, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28/n40/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, IP68 + IP69 റേറ്റിങ്, 90W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








