ഒരു വെടിക്ക് ചറപറാ പക്ഷികൾ! ബോക്സിൽ TWS ഇയർബഡ്സ് സഹിതം വിവോ V50 എലൈറ്റ് എഡിഷൻ ഇന്ത്യയിലെത്തി
സ്മാർട്ട്ഫോൺ ക്യാമറകളെ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നാണ് വിവോ. അതിൽത്തന്നെ വിവോയുടെ വി സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആരാധകർ ഏറെയുണ്ട്. 40000 രൂപയോട് അടുത്ത വിലയിൽ മികച്ച ക്യാമറയും പെർഫോമൻസും കാഴ്ച വയ്ക്കുന്ന ഫോൺ ലഭ്യമാകും എന്നതാണ് വി സീരീസിന്റെ പ്രത്യേകത. കഴിഞ്ഞ വർഷം വിവോ വി40 സീരീസ് ഫോണുകൾ ആയിരുന്നു താരങ്ങളെങ്കിൽ ഇത്തവണ വിവോ വി50 സീരീസ് ഫോണുകളാണ് താരം. ഇതിൽ വിവോ വി50 ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെ വിവോ വി50e മോഡലും അവതരിപ്പിക്കപ്പെട്ടു. ഇപ്പോൾ പുതിയൊരു മോഡലുമായി വി50 സീരീസ് കൂടുതൽ വളർന്നിരിക്കുന്നു.
നേരത്തെ ലോഞ്ച് ചെയ്യപ്പെട്ട വിവോ വി50യോട് അനുബന്ധമായി വിവോ വി50 എലൈറ്റ് എഡിഷൻ (Vivo V50 Elite Edition) ആണ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ബോക്സിൽ TWS ഇയർബഡ്സ് അടക്കം എത്തുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. റോസ് റെഡ് കളറിൽ ആണ് ഈ എലൈറ്റ് എഡിഷൻ എത്തിയിരിക്കുന്നത്.

1899 രൂപ മൂല്യമുള്ള വിവോ TWS 3e ഇയർബഡ്സ് ആണ് വിവോ വി50 എലൈറ്റ് എഡിഷൻ ബോക്സിൽ ലഭ്യമാകുക. ഡാർക്ക് ഇൻഡിഗോ നിറത്തിലുള്ള ഈ ഇയർബഡ്സ് 30dB വരെ ANC വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാൻഡേർഡ് വിവോ V50 മോഡലിനേക്കാൾ വെറും 1000 രൂപ മാത്രം കൂടുതൽ വിലയേ ഇതിനുള്ളൂ എന്നതും ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ് എന്നതും ഈ ഫോണിനെ ഏറെ ശ്രദ്ധേയമാക്കുന്നു.
വിവോ വി50 എലൈറ്റ് എഡിഷന്റെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ കർവ്ഡ് AMOLED 20:9 ഡിസ്പ്ലേ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 Gen 3 (4nm) മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ വിവോ ഫോണിന്റെ കരുത്ത്.
അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഈ വിവോ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.
വി50 മോഡലിലേത് പോലെ തന്നെ രണ്ട് 50MPക്യാമറകൾ അടങ്ങുന്ന ശക്തമായ റിയർ ക്യാമറ സജ്ജീകരണം വിവോ വി50 എലൈറ്റ് എഡിഷൻ വാഗ്ദാനം ചെയ്യുന്നു. 50MP മെയിൻ ക്യാമറ ( f/1.88 അപ്പേർച്ചർ, ഓമ്‌നിവിഷൻ OV50E 1/1.55″ സെൻസർ, OIS, ZEISS ഒപ്റ്റിക്സ് പിന്തുണ), 50MP അൾട്രാ-വൈഡ് ക്യാമറ (സാംസങ് JN1 സെൻസർ, f/2.0 അപ്പർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) എന്നിവയാണ് അവ.
കിടിലൻ ക്യാമറ എക്സ്പീരിയൻസിനായി സാംസങ് JN1 സെൻസറുള്ള 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയും f/2.0 അപ്പർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകൾ സഹിതം വിവോ വി50 എലൈറ്റ് എഡിഷനിൽ ഉണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28/n40/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 be, ബ്ലൂടൂത്ത് 5.4, GPS, BeiDou, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C 2.0 എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ് ഉണ്ട്. 90W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. വിലയും ലഭ്യതയും: റോസ് റെഡ് നിറത്തിലുള്ള 12GB + 512GB മോഡലിന് 41,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 38999 രൂപ വിലയിൽ സ്വന്തമാക്കാം.
ആമസോൺ, ഫ്ലിപ്പ്കാർട്ട്, പാർട്നർ സ്റ്റോറുകൾ എന്നിവവഴി ഇത് വാങ്ങാനാകും. ഫ്ലിപ്പ്കാർട്ടിൽ വിവോ വി50 എലൈറ്റ് എഡിഷൻ ഡീൽ കാണാനും 3000 രൂപ ഡിസ്കൗണ്ടിൽ സ്വന്തമാക്കാനും vivo V50 5G Elite Edition എന്നതിൽ ക്ലിക്ക് ചെയ്യുക. 3000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഈ ഫോണിന് ലഭ്യമാണ്.
അഫിലിയേറ്റ് വെളിപ്പെടുത്തൽ
ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.


Click it and Unblock the Notifications








