Home
Mobile

സ്ലിം ഡിസൈൻ, Zeiss ക്യാമറകൾ, ക്വാഡ്-കർവ്ഡ് ഡിസ്പ്ലേ, വലിയ ബാറ്ററി... വിവോ വി50 ഒരു സംഭവം തന്നെ!

വിവോ തങ്ങളുടെ വി40 സീരീസിന്റെ പിൻഗാമിയായി പുതിയ വി50 സീരീസ് ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുകയാണ്. പുതിയ വി50 സീരീസിൽ തുടക്കത്തിൽ വിവോ വി50 (Vivo V50) എന്ന മോഡൽ മാത്രമാണ് അ‌വതരിപ്പിക്കുന്നത്, ഇത് നാളെ (ഫെബ്രുവരി 17) ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഒരു പ്രീമിയം മിഡ്റേഞ്ച് സ്മാർട്ട്ഫോൺ എന്ന നിലയിൽ ആണ് പുതിയ വി50 5ജിയുമായി വിവോ എത്തുന്നത്. നാളത്തെ ലോഞ്ചിന് ശേഷം ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ വെബ്‌സൈറ്റ് എന്നിവ വഴി ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രീമിയം മിഡ്-റേഞ്ചിൽ വാങ്ങാവുന്ന മികച്ചൊരു സ്മാർട്ട്ഫോൺ ആയിരിക്കും വിവോ വി50 എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ അ‌ടിസ്ഥാന മോഡലിന് ഇന്ത്യയിൽ 40000 രൂപയിൽ താഴെയും മറ്റ് മോഡലുകൾക്ക് 50000 രൂപയിൽ താഴെയും വില പ്രതീക്ഷിക്കുന്നു. അ‌ടിസ്ഥാന മോഡൽ 37999 രൂപ വിലയിൽ ലഭിക്കും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.

വിവോ വി50: സ്ലിം ഡിസൈൻ, Zeiss ക്യാമറകൾ, വലിയ ബാറ്ററി...

വിവോ വി50യുടെ മുൻഗാമിയായ വിവോ V40 അടിസ്ഥാന മോഡലിന് 34,999 രൂപ ആയിരുന്നു വില. ഇതിന്റെ മറ്റ് രണ്ട് വേരിയന്റുകൾ 41,999 രൂപ വരെ വിലയിലെത്തി. അ‌തിനാൽ മുൻ മോഡലിനെക്കാൾ അ‌ൽപ്പം വിലക്കൂടുതൽ പുതിയ മോഡലിൽ പ്രതീക്ഷിക്കുന്നുണ്ട്. 1 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും 1 വർഷത്തെ സ്ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ (V-ഷീൽഡ്) ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും സഹിതം വി50യുടെ പ്രീബുക്കിങ് ഇതിനകം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

സ്ലിം ബോഡിയുള്ള കർവ്ഡ് ഡിസൈൻ ആണ് വിവോ വി50 യിൽ നൽകിയിരിക്കുന്നത്. റോസ് റെഡ്, സ്റ്റാറി ബ്ലൂ, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. IP68, IP69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗും ഇതിലുണ്ട് എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്.

വിവോ വി50: സ്ലിം ഡിസൈൻ, Zeiss ക്യാമറകൾ, വലിയ ബാറ്ററി...

സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളും ഓൺ​ലൈൻ റിപ്പോർട്ടുകളും പ്രകാരം വിവോ വി50 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് നോക്കാം. വിവോ വി50 5ജിയുടെ ഫീച്ചറുകൾ: 41 ഡിഗ്രി കർവേറ്റർ, 0.186 സെന്റീമീറ്റർ ബെസൽ വലുപ്പം, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയുള്ള ക്വാഡ്-കർവ്ഡ് ഡിസ്പ്ലേയാണ് ഇതിൽ ഉള്ളത്. ഇതിന്റെ ഡിസ്പ്ലേ വലുപ്പം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസർ കരുത്തിലാകും ഈ ഫോൺ എത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ക്യാമറകളുടെ കാര്യമെടുത്താൽ, വിവോ വി50 യിൽ OIS, ഓറ ലൈറ്റ് എന്നിവയും 50MP അൾട്രാ-വൈഡ് ക്യാമറയും 50MP പ്രൈമറി ക്യാമറയും ഉണ്ടാകും. ഫ്രണ്ടിലും 50MP ക്യാമറയാണ് ഉള്ളത്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ൽ ആണ് വിവോ വി50 5ജിയുടെ പ്രവർത്തനം. സർക്കിൾ ടു സെർച്ച്, എഐ ട്രാൻസ്ക്രിപ്റ്റ്, എഐ ലൈവ് കോൾ ട്രാൻസ്ലേഷൻ തുടങ്ങിയ പുത്തൻ എഐ ഫീച്ചറുകൾ ഇതിൽ ഉണ്ടാകുമെന്ന് ഇതിനകം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

വിവോ വി50: സ്ലിം ഡിസൈൻ, Zeiss ക്യാമറകൾ, വലിയ ബാറ്ററി...

ബാറ്ററിയുടെ കാര്യത്തിലേക്ക് വന്നാൽ, 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് വിവോ വി50 5ജിയിൽ ഉള്ളത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ, 6,000 എംഎഎച്ച് ബാറ്ററിയുള്ള സെഗ്‌മെന്റിലെ ഏറ്റവും സ്ലിം സ്മാർട്ട്ഫോണാണ് ഇത് എന്ന് കമ്പനി അ‌വകാശപ്പെടുന്നു.

Best Mobiles in India

English summary
Vivo V50 will be launched in India tomorrow. Pre-bookings have already started, according to reports. The V50 is a premium mid-range smartphone. It has been confirmed that the Vivo V50 5G will have a 6,000mAh battery. The company claims that it is the slimmest smartphone in the segment with a 6,000mAh battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X