Home
Mobile

6000mAh ബാറ്ററിയുള്ള ഇന്ത്യയിലെ ഏറ്റവും സ്ലിം 5G ഫോൺ! വിവോ വി50 ചില്ലറക്കാരനല്ല, ദേ നോക്ക്...

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഫെബ്രുവരിയുടെ താരമാകാൻ ഒരു വിവോ 5ജി ഫോൺ എത്തുന്നു. വിവോയുടെ പ്രശസ്തമായ വി സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി വിവോ വി50 5ജി (vivo V50) ഫെബ്രുവരി 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വിവോ വി40യുടെ പിൻഗാമിയായിട്ടായിരിക്കും വിവോ വി50 കളത്തിലെത്തുക. ഒട്ടനവധി പുതുമകൾ ഈ വി50 5ജി വാഗ്ദാനം ചെയ്യുമെന്ന് വിവോ അ‌വകാശപ്പെടുന്നുണ്ട്. അൾട്രാസ്ലിം ബോഡിയും ക്വാഡ്-കർവ്ഡ് സ്‌ക്രീനും ഫോണിൽ ഉണ്ടാകുമെന്ന് കമ്പനി ഇതിനകം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ലോഞ്ച് തിയതി മാത്രമല്ല, വിവോ വി50 ഫീച്ചറുകൾ സംബന്ധിച്ച ചില സുപ്രധാന വിവരങ്ങളും ഇപ്പോൾ ലഭ്യമായിട്ടുണ്ട്. 6000mAh ബാറ്ററി സഹിതമാകും ഈ ഫോൺ എത്തുക. 6000mAh ബാറ്ററിയുള്ള ഇന്ത്യയിലെ ഏറ്റവും സ്ലിം ആയിട്ടുള്ള സ്മാർട്ട്‌ഫോണായിരിക്കും വി50 എന്ന് വിവോ പറയുന്നു. കൂടാതെ ഇത് 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുമെന്നും വിവോ അ‌റിയിച്ചു.

വിവോ വി50: 6000mAh ബാറ്ററിയുള്ള ഇന്ത്യയിലെ ഏറ്റവും സ്ലിം 5G ഫോൺ!

വിവോ വി50യുടെ ടൈറ്റാനിയം ഗ്രേ വേരിയന്റിന് 7.39mm കനവും റോസ് റെഡ് വേരിയന്റിന് 7.57mm കനവും സ്റ്റാറി നൈറ്റ് ബ്ലൂവിന് 7.67mm കനവുമുണ്ട്. വിവോ V50 യുടെ സ്റ്റാറി നൈറ്റ് വേരിയന്റിൽ ഇന്ത്യയിലെ ആദ്യമായി 3D-സ്റ്റാർ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും കമ്പനി പറയുന്നു.

ക്യാമറകളുടെ കാര്യത്തിലും വിവോ വി50 ആരാധകരെ നിരാശപ്പെടുത്തില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം, എക്‌സ്‌ക്ലൂസീവ് വെഡ്ഡിംഗ് പോർട്രെയിറ്റ് സ്റ്റുഡിയോ ഉൾപ്പെടെയുള്ള പുതിയ ZEISS പോർട്രെയിറ്റ് സ്റ്റെലുകൾ വി50യിൽ ഉണ്ടാകും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 50MP + 50MP ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ വി50യിൽ നൽകിയിരിക്കുന്നത്. കൂടാതെ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്.

വിവോ വി50: 6000mAh ബാറ്ററിയുള്ള ഇന്ത്യയിലെ ഏറ്റവും സ്ലിം 5G ഫോൺ!

റിയർ ക്യാമറയ്ക്കൊപ്പമോ അ‌തിലേറെയോ പ്രാധാന്യം വിവോ വി50 ഫ്രണ്ട് ക്യാമറയ്ക്കും നൽകിയിട്ടുണ്ട് എന്ന് 50MP ഫ്രണ്ട് ക്യാമറയുടെ സാന്നിധ്യം വ്യക്തമാക്കുന്നു. ഇത് സെൽഫി പ്രേമികളെ ആകർഷിക്കാൻ സാധ്യതയുണ്ട്. വിവോ വി50യുടെ മറ്റൊരു പ്രത്യേകത ഇത് IP68, IP69 റേറ്റിംഗുകളുള്ള ആദ്യത്തെ V സീരീസ് ഫോൺ ആണ് എന്നതാണ്.

വിവോ വി50യുടെ ഫീച്ചറുകളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ചിപ്സെറ്റിനെ സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ ​ഔദ്യോഗകിമായി പുറത്തുവിട്ടിട്ടില്ല. ലോഞ്ച് വരെ ഈ ഫോണിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി നിർത്തേണ്ടതിനാൽ വരുംദിവസങ്ങളിൽ ചിപ്സെറ്റ് ഉൾപ്പെടെയുള്ള ഫീച്ചറുകളും പുറത്തുവരും. അ‌തേസമയം ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്, സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആയിരിക്കും ഇതിൽ ഉണ്ടാകുക എന്നാണ്.

വിവോ വി50യുടെ വില സംബന്ധിച്ച സൂചനകളും ഇപ്പോൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഏകദേശം 35000 രൂപയിൽ താഴെ വിലയിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ ലഭ്യമാകാൻ സാധ്യതയുണ്ട്. കാരണം മുൻഗാമിയായ വിവോ വി40 5ജിയുടെ 8GB+ 128GB അ‌ടിസ്ഥാന മോഡലിന് 34,999 രൂപയും 8GB + 256GB വേരിയന്റിന് 36,999 രൂപയും, 12GB + 512GB വേരിയന്റിന് 41,999 രൂപയും ആയിരുന്നു വില.

വിവോ വി50: 6000mAh ബാറ്ററിയുള്ള ഇന്ത്യയിലെ ഏറ്റവും സ്ലിം 5G ഫോൺ!

ഏകദേശം വി40 5ജിയുടെ വിലയോട് അ‌ടുത്ത വിലയിൽ തന്നയാകും വി50 5ജിയും എത്തുക. ഫെബ്രുവരി 17ലെ ലോഞ്ചിന് ശേഷം ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് വെബ്​സൈറ്റുകൾ വഴിയും വിവോ ഇന്ത്യയുടെ ​ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും വിവോ വി50 വാങ്ങാൻ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The Vivo V50 will be launched in India on February 17 with a 6000mAh battery and an ultra-slim body. The Titanium Gray variant of the Vivo V50 is 7.39mm thick, the Rose Red variant is 7.57mm thick, and the Starry Night Blue is 7.67mm thick. The Vivo V50 features a 50MP + 50MP dual rear camera setup. The phone also has a 50MP front camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X