Home
Mobile

ക്യാമറയ്ക്ക് പ്രസിദ്ധമായ സീരീസിലെ ഫോൺ! ഈ വിവോ V സീരീസ് ഫോൺ 25000 രൂപയിൽ താഴെ വിലയിൽ കിട്ടും

വിവോയുടെ വി സീരീസ് ക്യാമറ മികവിന്റെ പേരിൽ സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ പ്രശസ്തമാണ്. അ‌തിലെ വിവോ വി50 സീരീസിനോട് അ‌നുബന്ധമായി അ‌വതരിപ്പിക്കപ്പെട്ട മോഡലാണ് വിവോ വി50e (vivo V50e 5G). കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് ഈ വി സീരീസ് ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. വി സീരീസിലെ പ്ര​ധാന മോഡലിന്റെ വില കുറഞ്ഞ ഓപ്ഷനുകളാണ് Ve സീരീസിൽ എത്തുക. അ‌ത്തരത്തിൽ വി​വോ വി50 5ജിക്കൊൾ കുറച്ച് കുറഞ്ഞ വിലയിൽ, എന്നാൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്താണ് വിവോ വി50e വിപണിയിൽ എത്തിയത്.

വിവോ വി50e 5ജിയുടെ 8GB + 128GB മോഡലിന് 28,999 രൂപയും 8GB + 256GB മോഡലിന് 30,999 രൂപയുമായിരുന്നു ലോഞ്ച് വില. എന്നാലിപ്പോൾ 26999 രൂപ പ്രാരംഭ വിലയിലാണ് ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവിടങ്ങളിൽ ഇപ്പോൾ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ വിവോ V സീരീസ് ഫോൺ 25000 രൂപയിൽ താഴെ വിലയിൽ കിട്ടും

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ വിവോയുടെ ഔദ്യോഗിക ​​വെബ്​സൈറ്റിൽ 1000 രൂപ സ്റ്റുഡന്റ് ഓഫർ ഡിസ്കൗണ്ട് ലഭ്യമാണ്, ഇത് പ്രയോജനപ്പെടുത്തിയാൽ 25999 രൂപ വിലയിൽ വി50e വാങ്ങാം. അ‌തേസമയം ആമസോണിൽ ഇതിനെക്കാൾ മികച്ച ഡിസ്കൗണ്ട് കിട്ടും. 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടാണ് വി50e മോഡലിന് ആമസോൺ ലഭ്യമാക്കിയിരിക്കുന്നത്, അ‌തിനാൽ 24999 രൂപ വിലയിൽ കിട്ടും.

അ‌തേസമയം ആമസോണിനെക്കാൾ കുറച്ചുകൂടി കുറഞ്ഞ വിലയില ഇപ്പോൾ ഈ ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. 2300 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടിന് ശേഷം 24699 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ വി50e കിട്ടും. 163.32×76.7×7.39mm (പേൾ വൈറ്റ്) / 7.61mm (സഫയർ ബ്ലൂ) വലിപ്പവും 186 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

ഈ വിവോ V സീരീസ് ഫോൺ 25000 രൂപയിൽ താഴെ വിലയിൽ കിട്ടും

പ്രധാന ഫീച്ചറുകൾ

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്. 50MP സോണി IMX882 സെൻസർ, 2x പോർട്രെയിറ്റ് മോഡ്, 8MP അൾട്രാ-വൈഡ് ക്യാമറ, സ്മാർട്ട് കളർ ടെമ്പറേച്ചർ അഡ്ജസ്റ്റ്‌മെന്റിനായി ഓറ ലൈറ്റ് എന്നിവയടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. OIS + EIS ഉള്ള അൾട്രാ-സ്റ്റേബിൾ 4K വീഡിയോയും വെഡ്ഡിങ് പോർട്രെയിറ്റ് സ്റ്റുഡിയോ ഫീച്ചറും ഈ മോഡലിലും ഉണ്ട്.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) വിവോ വി50e 5ജിയിലുണ്ട്. 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പെക്ട് റേഷ്യോ, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69) റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n26/n28B/n40/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4,GPS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും വി50e 5ജിയിലുണ്ട്.

ഈ വിവോ V സീരീസ് ഫോൺ 25000 രൂപയിൽ താഴെ വിലയിൽ കിട്ടും

90W ഫാസ്റ്റ് ചാർജിംഗുള്ള 5600mAh ബാറ്ററിയാണ് ഈ വിവോ ഫോണിലുള്ളത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്15ൽ ആണ് പ്രവർത്തനം. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 25000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇത് പരിഗണിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Vivo V50e 5G is now available for under Rs 25,000. At launch, it was priced at Rs 28,999 for the 8GB + 128GB model and Rs 30,999 for the 8GB + 256GB model. The phone is now listed on Amazon, Flipkart, and Vivo's official website at a starting price of Rs 26,999. Flipkart is also offering a bank discount of Rs 2,300, so it will be available for Rs 24,699.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X