ഇതുപോലൊരു ഫോണും ഓഫറും വേറെ കണ്ടിട്ടുണ്ടോ! വിവോ V50e വിൽപ്പന ആരംഭിച്ചു
വിവോയുടെ കുറഞ്ഞ വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾക്ക് ഉള്ളതിനെക്കാൾ കുറച്ച് അധികം ആരാധകർ വിവോയുടെ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് ഉണ്ട്. അതിന് കാരണം മികച്ച ക്യാമറകൾ അവ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും അതോടൊപ്പം തന്നെ വിശ്വസിക്കാൻ കഴിയുന്ന പെർഫോമൻസ് അതിൽ നിന്ന് ലഭിക്കും എന്ന വിശ്വാസം ഉള്ളതുകൊണ്ടുമാണ്. വിവോ ഇന്ത്യയിൽ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ സ്മാർട്ട്ഫോൺ മോഡലാണ് വിവോ വി50e 5ജി. കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യപ്പെട്ട ഈ വിവോ വി50 സീരീസ് സ്മാർട്ട്ഫോൺ ഇപ്പോൾ മികച്ച ലോഞ്ച് ഓഫർ സഹിതം വിൽപ്പന ആരംഭിച്ചിരിക്കുന്നു.
വിവോ വി50e വില
ഏപ്രിൽ 17 മുതൽ ആണ് വിവോ വി50e വാങ്ങാൻ ലഭ്യമായിത്തുടങ്ങിയത്. ഇപ്പോൾ വാങ്ങിയാൽ ലോഞ്ച് ഓഫർ ഉള്ളതുകൊണ്ട് യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇത് സ്വന്തമാക്കാൻ സാധിക്കും. വിവോ വി50ഇയുടെ 8 ജിബി + 128 ജിബി മോഡലിന് 28,999 രൂപയും 8 ജിബി + 256 ജിബി മോഡലിന് 30,999 രൂപയുമാണ് യഥാർഥ വില.

വിവോ വി50e ലോഞ്ച് ഓഫർ
എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ കാർഡ് പർച്ചേസുകൾക്ക് 10% വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. പഴയ സ്മാർട്ട്‌ഫോൺ ട്രേഡ് ചെയ്യുമ്പോൾ 10% വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാകും എന്നതാണ് മറ്റൊരു ഓഫർ. ഇവ കൂടാതെ 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.
ടിഡബ്ലുഎസ് ഇയർബഡ്സ് വിലക്കുറവിൽ
വിവോ വി50ഇ വാങ്ങുന്നതിനോടൊപ്പം വിവോ ടിഡബ്ല്യുഎസ് ഇയർബഡ്സ് വാങ്ങുകയാണ് എങ്കിൽ പ്രത്യേക ഓഫറിന്റെ ഭാഗമായി വെറും 1,499 രൂപ നൽകിയാൽ മതി എന്ന നേട്ടവുമുണ്ട്. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, ആമസോൺ, റീട്ടെയിൽ പാർട്നർ സ്റ്റോറുകൾ എന്നിവയിലൂടെയാണ് ഈ സ്മാർട്ട്‌ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

വിവോ വി50e 5ജിയുടെ പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED സ്ക്രീൻ, 20:9 ആസ്പെക്ട് റേഷ്യോ, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്15ൽ ആണ് പ്രവർത്തനം. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ വി50e 5ജിയിൽ ഒരുക്കിയിരിക്കുന്നത്. 50MP സോണി IMX882 സെൻസർ, 2x പോർട്രെയിറ്റ് മോഡ്, 8MP അൾട്രാ-വൈഡ് ക്യാമറ, സ്മാർട്ട് കളർ ടെമ്പറേച്ചർ അഡ്ജസ്റ്റ്‌മെന്റിനായി ഓറ ലൈറ്റ് എന്നിവ ഇതിലുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) നൽകിയിരിക്കുന്നു.

OIS + EIS ഉള്ള അൾട്രാ-സ്റ്റേബിൾ 4K വീഡിയോയും V50-നൊപ്പം ആദ്യമായി അവതരിപ്പിച്ച വെഡ്ഡിങ് പോർട്രെയിറ്റ് സ്റ്റുഡിയോ ഫീച്ചറും ഈ വിവോ വി50e 5ജിയുടെ റിയർ ക്യാമറയുടെ നേട്ടങ്ങളാണ്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 90W ഫാസ്റ്റ് ചാർജിംഗുള്ള 5600mAh ബാറ്ററി എന്നിവയാണ് ഈ വിവോ ഫോണിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 163.32×76.7×7.39mm (പേൾ വൈറ്റ്) / 7.61mm (സഫയർ ബ്ലൂ) വലിപ്പവും 186 ഗ്രാം ഭാരവും വിവോി വി50e 5ജിക്ക് ഉണ്ട്.


Click it and Unblock the Notifications








