പുതിയ മോഡൽ വരുംമുമ്പ് തന്നെ വില കുറച്ചു! ഇനി വിവോ V50e വാങ്ങാൻ താമസിക്കേണ്ട, ബെസ്റ്റ് ഡീൽ ഇവിടെയുണ്ട്
വിവോയുടെ വി60 സീരീസിലേക്ക് പുതിയ വിവോ വി60e മോഡൽ ഒക്ടോബർ 7ന് ലോഞ്ച് ചെയ്യാൻ പോവുകയാണ്. സാധാരണയായി പുതിയ മോഡലുകൾ ലോഞ്ച് ചെയ്യുന്നതിന് പിന്നാലെ പഴയ മോഡലുകളുടെ വില കുറയും. എന്നാൽ ഇപ്പോൾ വിവോ വി60e 5ജി എത്തും മുൻപ് തന്നെ മുൻഗാമിയായ വിവോ വി50ഇ (vivo V50e 5G) കുറഞ്ഞ വിലയിൽ ആണ് വിൽക്കുന്നത്. ആകർഷകമായ ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ യഥാർഥ വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഈ ഫോൺ ഇപ്പോൾ സ്വന്തമാക്കാനാകും. ഇന്ത്യയിൽ ഈ വർഷം ഏപ്രിലിലാണ് വിവോ വി50e ലോഞ്ച് ചെയ്തത്.
അതായത് V50e ലോഞ്ച് ചെയ്ത് ഏതാണ്ട് അഞ്ച് മാസം മാത്രം പിന്നിടുമ്പോഴേക്കും വിവോ പുതിയ മോഡൽ ഇറക്കാൻ തയാറെടുത്തിരിക്കുന്നു. അതിനാൽത്തന്നെ വിവോ വി60e എത്തുന്നതോടെ മുൻ മോഡൽ എന്ന നിലയിലേക്ക് മാറുമെങ്കിലും V50e ഒരു പഴഞ്ചൻ ഫോൺ അല്ല എന്ന് മനസിലാക്കുക.

മികച്ച ക്യാമറ സഹിതം 25000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ പരിഗണിക്കാവുന്ന ഒരു ഓപ്ഷനാണ് വിവോ വി50e. ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 8GB + 128GB മോഡലിന് 28,999 രൂപയും 8GB + 256GB മോഡലിന് 30,999 രൂപയുമായിരുന്നു വില.
എന്നാലിപ്പോൾ ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിവോ വെബ്സൈറ്റ് എന്നിവിടങ്ങളിലെല്ലാം കുറഞ്ഞ വിലയിലാണ് വിവോ V50e ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാണ്. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഫോണിന്റെ വേരിയന്റുകൾ യഥാക്രമം 26999 രൂപ, 28999 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് 2000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട്.

ആമസോണിലും ഏതാണ്ട് ഇതേ വിലയിൽ തന്നെയാണ് വിവോ വി50ഇ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോണിലെക്കാൾ മികച്ച ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുക വിവോ വെബ്സൈറ്റിലാണ്. യഥാക്രമം 2700 രൂപ, 2900 രൂപ ബാങ്ക് ഡിസ്കൗണ്ടുകൾ വിവോ വി50ഇ മോഡലിന് വിവോ വെബ്സൈറ്റിൽ ലഭ്യമാണ്.
എന്നാൽ ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ തന്നെ വിവോ വി50e ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാകുക ഫ്ലിപ്പ്കാർട്ടിൽ ആണ്. അവിടെ ഇതിന്റെ അടിസ്ഥാന മോഡൽ വെറും 24988 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 24000 രൂപയിൽ താഴെ വിലയിൽ അടിസ്ഥാന മോഡൽ സ്വന്തമാക്കാനാകും.
താരതമ്യേന കുറഞ്ഞ വിലയിൽ മികച്ച ക്യാമറയും പെർഫോമൻസും ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ മോഡലായാണ് വിവോ വി50e അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ സഹിതം നിരവധി കിടിലൻ ഫീച്ചറുകൾ ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

പ്രധാന ഫീച്ചറുകൾ
6.77 ഇഞ്ച് HDR10+ ഫുൾ HD AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പെക്ട് റേഷ്യോ, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ, മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 128GB /256GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകൾ, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്15 (3 ഒഎസി അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സഹിതം).
സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, 2x പോർട്രെയിറ്റ് മോഡ്, 8MP അൾട്രാ-വൈഡ് ക്യാമറ, വെഡ്ഡിങ് പോർട്രെയിറ്റ് സ്റ്റുഡിയോ ഫീച്ചർ, 50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 90W ഫാസ്റ്റ് ചാർജിംഗുള്ള 5600mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








