Home
Mobile

പിൻഗാമി! അണ്ടർവാട്ടർ ഫോട്ടോഗ്രാഫി, ഡയമണ്ട് ഷീൽഡ് ഗ്ലാസ് ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ സഹിതം വിവോ V50e

പുതിയ കാലത്ത് ഫോട്ടോഗ്രഫി സങ്കൽപ്പങ്ങൾ അ‌ടിമുടി മാറിയതുപോലെ സ്മാർട്ട്ഫോണുകളിലെ ഫോട്ടോഗ്രഫി സൗകര്യങ്ങളും അ‌ടിമുടി മാറുകയും പുതിയ നിരവധി മുന്നേറ്റങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മികച്ച സ്മാർട്ട്ഫോൺ ക്യാമറകളിലൂടെ ഇന്ത്യൻ ഉപയോക്താക്കളുടെ മനസിൽ ഇടംപിടിച്ച സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നാണ് വിവോ. അ‌ടുത്തിടെ വിവോ തങ്ങളുടെ വി50 സീരീസിൽ വിവോ വി50 മോഡൽ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. ഇതിന്റെ വിജയത്തിന് പിന്നാലെ ഈ സീരീസിലേക്ക് മറ്റൊരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ ഇപ്പോൾ വിവോ തയാറെടുത്തിരിക്കുന്നു. കഴിഞ്ഞ വർഷത്തെ V40e യുടെ പിൻഗാമിയായി വിവോ V50e (vivo V50e) എന്ന മോഡലാണ് വി50 സീരീസിൽ എത്താൻ പോകുന്നത്.

വിവോ വി50e മോഡലിന്റെ ഇന്ത്യൻ ലോഞ്ച് അ‌ടുത്തു എന്ന് സൂചിപ്പിച്ചുകൊണ്ട് വിവോ വരാൻപോകുന്ന ഈ സ്മാർട്ട്ഫോണിന്റെ ടീസറുകൾ പുറത്തുവിട്ടിരിക്കുന്നു. ബ്ലൂ മദർ-ഓഫ്-പേളിനെ അനുസ്മരിപ്പിക്കുന്ന ഇറിഡസെന്റ് ഷേഡുള്ള സഫയർ ബ്ലൂ കളർ ഓപ്ഷനിൽ ഈ ഫോൺ ലഭ്യമാകും. കൂടാതെ ലിക്വിഡ് ഷിമ്മറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പേൾ വൈറ്റ് ഓപ്ഷനും ഉണ്ടാകും.

പിൻഗാമി! അണ്ടർവാട്ടർ ഫോട്ടോഗ്രാഫി സഹിതം വിവോ V50e

വരാൻ പോകുന്ന വിവോ വി50e ക്യാമറ വിഭാഗം ഏറെ ശ്രദ്ധേയമായ ഫീച്ചറുകളുമായിട്ടാണ് എത്തുക എന്നാണ് നിലവിൽ ലഭ്യമായ സൂചനകളിൽ നിന്ന് മനസിലാക്കാനാകുന്നത്. 50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ, സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറയും അൾട്രാവൈഡ് ക്യാമറയും, ഫ്രണ്ട്, റിയർ ക്യാമറകൾക്ക് 4K വീഡിയോ സപ്പോർട്ട് എന്നിവ വി50e മോഡലിലുണ്ടാകും.

വിവോ വി50 മോഡലി​നൊപ്പം ആദ്യമായി അവതരിപ്പിച്ച വെഡ്ഡിംഗ് പോർട്രെയ്റ്റ് സ്റ്റുഡിയോ ഫീച്ചറും ഈ സീരീസിൽ തന്നെ എത്തുന്ന V50e യിൽ ഉണ്ടാകും. കൂടാതെ അണ്ടർവാട്ടർ ഫോട്ടോഗ്രാഫി പിന്തുണയോടെയായിരിക്കും ഈ മോഡൽ എത്തുക. സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ മികച്ച ക്യാമറ സജ്ജീകരണത്തിന് പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾക്ക് വിവോ V50e ഇഷ്ടപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പിൻഗാമി! അണ്ടർവാട്ടർ ഫോട്ടോഗ്രാഫി സഹിതം വിവോ V50e

വരാൻ പോകുന്ന വിവോ V50e 7.3mm കട്ടിയുള്ളതായിരിക്കും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കുള്ള IP68, IP69 റേറ്റിംഗുകൾ ഇതിലുണ്ട്. കൂടാതെ ഡയമണ്ട് ഷീൽഡ് ഗ്ലാസ് ഡിസ്‌പ്ലേ പ്രൊട്ടക്ഷനും SGS ഫൈവ് സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ഇതിന് ഉണ്ട്.

AI ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, വിവോ ലൈവ് കോൾ ട്രാൻസ്ലേഷൻ, സർക്കിൾ ടു സെർച്ച് എന്നിവ ഉൾപ്പെടുന്ന സ്മാർട്ട് AI ഫീച്ചറുകൾ ഈ ഫോണിൽ ഉണ്ടായിരിക്കും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിലാകും വിവോ V50e എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓൺ​ലൈനിൽ ലഭ്യമായ വിവിധ റിപ്പോർട്ടുകൾ പറയുന്നത് അ‌ടുത്തിടെ പുറത്തിറങ്ങിയ വിവോ V50 5ജിയുടേതിന് സമാനമായി, 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസുള്ള 6.77 ഇഞ്ച് FHD+ 120Hz 41° കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് വരാൻ പോകുന്ന V50e മോഡലിനും ഉണ്ടാകുക എന്നാണ്.

പിൻഗാമി! അണ്ടർവാട്ടർ ഫോട്ടോഗ്രാഫി സഹിതം വിവോ V50e

കൂടാതെ 8GB റാമും മുൻഗാമിയായ വിവോ V40e മോഡലിലേത് പോലെ 8GB വെർച്വൽ റാമും ഇതിൽ ഉണ്ടാകും. 90W ഫാസ്റ്റ് ചാർജിംഗുള്ള 5,600mAh ബാറ്ററിയും വി​വോ V50e മോഡലിൽ സജ്ജീകരിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടീസർ പുറത്തിറങ്ങിത്തുടങ്ങിയതിനാൽ വരും ദിവസങ്ങളിൽ തന്നെ ഇതിന്റെ ലോഞ്ച് തിയതി കമ്പനി പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഏപ്രിലിൽ തന്നെ ലോഞ്ച് ഉണ്ടാകും.

More from GizBot

Best Mobiles in India

English summary
Vivo has released a teaser of the Vivo V50e ahead of its launch. The V50e will feature a 50MP Eye Autofocus front camera, a 50MP main camera with a Sony IMX882 sensor and an ultrawide camera, and 4K video support for both the front and rear cameras. The V50e will also feature the Wedding Portrait Studio feature, which was first introduced with the Vivo V50 model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X