ഇന്നത്തെ ശരിക്കുള്ള മരണമാസ് ഇതാണ്! കുറഞ്ഞ വിലയിൽ ഉശിരൻ ക്യാമറ; വിവോ V50e ഇന്ത്യയിൽ ലോഞ്ച് ചെയ്തു
മലയാള സിനിമയിലെ ജനപ്രിയ സംവിധായകനിൽ നിന്ന് ജനപ്രിയ നായകനിലേക്ക് വളർന്ന ബേസിൽ നായകനായ മരണമാസ് ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. എന്നാൽ സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ യഥാർഥ മരണമാസ് ഐറ്റം റിലീസ് ചെയ്തിരിക്കുന്നത് വിവോയാണ്. താരതമ്യേന കുറഞ്ഞ വിലയിൽ മികച്ച ക്യാമറയും പെർഫോമൻസും ഉൾപ്പെടെ വാഗ്ദാനം ചെയ്തുകൊണ്ട് വിവോ വി50e (vivo V50e) ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. വിവോയുടെ V50 സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ് V50e. 50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ സഹിതം നിരവധി കിടിലൻ ഫീച്ചറുകൾ ഇതിലുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിൽ ആണ് വിവോ വി50e എത്തിയിരിക്കുന്നത്. 8GB റാമിനൊപ്പം 8GB വെർച്വൽ റാമും ഇതിലുണ്ട്. പൊടി, ജല പ്രതിരോധം, അണ്ടർവാട്ടർ ഫോട്ടോഗ്രാഫി, ഡയമണ്ട് ഷീൽഡ് ഗ്ലാസ് ഡിസ്‌പ്ലേ സംരക്ഷണം എന്നിവയ്‌ക്കായി ഇതിന് IP68, I1P69 റേറ്റിങ്സ്, SGS ഫൈവ്-സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ എന്നിവയും ഉണ്ട്.

വിവോ V50e 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പെക്ട് റേഷ്യോ, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്. ഗ്രാഫിക്സിനായി മാലി-G615 MC2 ജിപിയു സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ്15ൽ ആണ് പ്രവർത്തനം. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

ക്യാമറയാണ് വിവോ വി50e 5ജിയുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്. 50MP സോണി IMX882 സെൻസർ, 2x പോർട്രെയിറ്റ് മോഡ്, 8MP അൾട്രാ-വൈഡ് ക്യാമറ, സ്മാർട്ട് കളർ ടെമ്പറേച്ചർ അഡ്ജസ്റ്റ്‌മെന്റിനായി ഓറ ലൈറ്റ് എന്നിവ ഇതിലുണ്ട്. OIS + EIS ഉള്ള അൾട്രാ-സ്റ്റേബിൾ 4K വീഡിയോയും V50-നൊപ്പം ആദ്യമായി അവതരിപ്പിച്ച വെഡ്ഡിങ് പോർട്രെയിറ്റ് സ്റ്റുഡിയോ ഫീച്ചറും ഈ മോഡലിലും ഉണ്ട്.
50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) വിവോ വി50e 5ജിയെ ശ്രദ്ധേയമാക്കുന്നു. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69) റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നീ ഫീച്ചറുകളും ഉണ്ട്.
5G SA/NSA (n1/n3/n5/n8/n26/n28B/n40/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4,GPS, USB ടൈപ്പ്-C എന്നിവയാണ് വിവോ വി50e 5ജിയിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 90W ഫാസ്റ്റ് ചാർജിംഗുള്ള 5600mAh ബാറ്ററിയാണ് ഇതിൽ വിവോ നൽകിയിരിക്കുന്നത്. 163.32×76.7×7.39mm (പേൾ വൈറ്റ്) / 7.61mm (സഫയർ ബ്ലൂ) വലിപ്പവും 186 ഗ്രാം ഭാരവും ഇതിനുണ്ട്.

വിവോ V50e യുടെ 8GB + 128GB മോഡലിന് 28,999 രൂപയും 8GB + 256GB മോഡലിന് 30,999 രൂപയുമാണ് വില. ഏപ്രിൽ 17 മുതൽ ആണ് ഓപ്പൺ സെയിൽ ആരംഭിക്കുക. എന്നാൽ മികച്ച ഓഫറുകൾ സഹിതം ഇന്ന് മുതൽ പ്രീ ഓഡർ സാധ്യമാണ്. ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് വിൽപ്പന.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ഓൺലൈൻ വഴി പർച്ചേസ് ചെയ്യുമ്പോൾ HDFC ബാങ്ക്, SBI കാർഡ് ഇടപാടുകളിൽ 10% വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ പഴയ സ്മാർട്ട്‌ഫോൺ ട്രേഡ് ചെയ്യുമ്പോൾ 10% വരെ എക്‌സ്‌ചേഞ്ച് ബോണസും കിട്ടും. 6 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്.
വിവോ V50e വാങ്ങുമ്പോൾ vivo TWS ഇയർബഡ്സ് പ്രത്യേക ഓഫർ വിലയായ 1,499 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്. ഓഫ്ലൈനായി വാങ്ങുമ്പോഴും ഇതേ ഡിസ്കൗണ്ടുകൾ ഉണ്ട്. കൂടാതെ 9 മാസത്തെ സീറോ ഡൗൺ പേയ്‌മെന്റ് ഫിനാൻസ് ഓപ്ഷൻ, വിവോ V-ഷീൽഡ് സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ പ്ലാനിൽ 40% വരെ ഡിസ്കൗണ്ട്, ജിയോയിൽ 2 മാസത്തേക്ക് 10 OTT ആപ്പുകളിലേക്ക് സൗജന്യ പ്രീമിയം ആക്‌സസ് ഉൾപ്പെടെ നിരവധി ഓഫറുകളും ഉണ്ട്.


Click it and Unblock the Notifications








