Home
Mobile

ഫീച്ചറുകളുടെ പെരുമഴ, ഒപ്പം 5ജി സപ്പോർട്ടും! വിവോ പുറത്തിറക്കുന്ന മിഡ്‌റേഞ്ച് ഫോൺ ഏപ്രിൽ പത്തിന് എത്തും

വിപണികളിൽ 5ജി ട്രെൻഡ് ആകുന്ന സമയമാണിത്. വിവിധ കമ്പനികൾ നിരവധി 5ജി സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചെങ്കിലും പലപ്പോഴും വില ഉപയോക്താക്കളെ അകറ്റി നിർത്തി. അല്ലെങ്കിൽ ഫോൺ ആകർഷകമല്ലായിരുന്നു. എന്നാൽ ഈ രണ്ടു മേഖലകളിലും ബഹുദൂരം മുന്നേറിയിരിക്കുകയാണ് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ. മികച്ച ക്യാമറ സംവിധാനം ഉൾപ്പെടെയുള്ള ഫീച്ചറുകളുമായി വിവോ തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് ഒരു കരുത്തൻ കൂട്ടിച്ചേർക്കൽ നടത്താൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
വിവോയുടെ വരാനിരിക്കുന്ന മിഡ്-റേഞ്ച് ഫോണാണ് വിവോ വി50ഇ. മിന്നുന്ന ഡിസൈനും മെച്ചപ്പെടുത്തിയ പ്രവർത്തനക്ഷമതയുമുള്ള വിവോ വി50ഇ 5ജി സ്റ്റെലും പെർമോർമൻസും അനായാസമായി സമന്വയിപ്പിച്ചിട്ടുള്ള മാസ്റ്റർ പീസാണ്.

ഫെബ്രുവരി മാസത്തിൽ പുറത്തിറക്കിയ വിവോ വി50യുടെ അതേ സ്റ്റാൻഡേർഡ് ലൈനപ്പിൽ വിവോ വി50ഇ ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി ഇപ്പോൾ. തങ്ങളുടെ വരാനിരിക്കുന്ന പുതിയ ഫോണായ വിവോ വി50ഇയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് വിവോ. ഏപ്രിൽ 10ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഫീച്ചറുകളുടെ പെരുമഴ, ഒപ്പം 5ജി സപ്പോർട്ടും!

ഫ്ലിപ്കാർട്ട് വഴിയായിരിക്കും ഈ ഫോൺ വിൽപ്പനയ്‌ക്കെത്തുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വിവോയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, ഈ ഫോണിന്റെ ലാൻഡിങ് പേജും ആരംഭിച്ചിട്ടുണ്ട്. ഈ ഫോൺ പേൾ വൈറ്റ്, സഫയർ ബ്ലൂ കളർ ഓപ്ഷനുകളിലായിരിക്കും ലോഞ്ച് ചെയ്യുകയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ചില സ്‌പെസിഫിക്കേഷനുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട്ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് വിവോ വി50ഇ. വിവോ വി50ഇയുടെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫ്ലിപ്കാർട്ടിൽ നൽകിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുള്ള 50MP സോണി IMX882 മെയിൻ സെൻസർ, 116 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള അൾട്രാവൈഡ് ആംഗിൾ ലെൻസ് എന്നിവയും ഫോണിലുണ്ടാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ഫീച്ചറുകളുടെ പെരുമഴ, ഒപ്പം 5ജി സപ്പോർട്ടും!

എന്നാൽ ഈ ഫോണിന്റെ രണ്ടാമത്തെ പിൻ ക്യാമറ എത്ര മെഗാപിക്‌സൽ ആയിരിക്കുമെന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. രണ്ട് ക്യാമറ സെൻസറുകൾക്ക് പുറമെ, ഫോണിന് പിൻവശത്ത് ഒരു ഓറ ലൈറ്റ് സവിശേഷതയും നൽകും. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും മികച്ച ചിത്രങ്ങളെടുക്കുന്നതിനാണ് ഇത്.

ഫ്രണ്ട് ക്യാമറ 50 മെഗാപിക്‌സലിന്റെയായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് 4K വീഡിയോ റെക്കോർഡിങ് ഫീച്ചറുകൾ ഉണ്ടാകും. വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിന് IP68, IP69 റേറ്റിങുകളും ഉണ്ടായിരിക്കാം. ഇതിനുപുറമെ എഐ ഇമേജ് എക്‌സ്പാൻഡർ, എഐ നോട്ട് അസിസ്റ്റ്, സർക്കിൾ ടു സെർച്ച്, എഐ ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ് തുടങ്ങിയ നിരവധി എഐ സവിശേഷതകളും ഫോണിൽ നൽകിയിട്ടുണ്ട്.

ഫീച്ചറുകളുടെ പെരുമഴ, ഒപ്പം 5ജി സപ്പോർട്ടും!

കൂടാതെ ഫോണിന് ലഭിക്കുക അൾട്ര സ്ലിം ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ആയിരിക്കുമെന്നും കമ്പനി പറയുന്നു. ഇന്ത്യയിൽ വിവോ വി50ഇയുടെ വില 25,000 മുതൽ 30,000 രൂപ വരെയാകാം. 120Hz റിഫ്രഷ് റേറ്റുള്ള 7.3 മില്ലീമീറ്റർ വണ്ണമുള്ള ഡിസ്‌പ്ലേ ആകാം വിവോ വി50ഇ ഫോണിലെന്ന് പ്രതീക്ഷിക്കാം. മീഡിയാടെക് ഡൈമെൻസിറ്റി 7300 SoC ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കാനും സാധ്യതയുണ്ട്. 90 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5,600 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കാവുന്ന മറ്റൊരു ഫീച്ചർ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS15 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കാം വിവോ വി50ഇ പ്രവർത്തിക്കുക.

More from GizBot

Best Mobiles in India

English summary
The Vivo V50e is set to launch in India on April 10, offering a 50MP Sony IMX882 primary camera with OIS, an ultrawide secondary camera, and a 6.77-inch 1.5K display. Powered by the MediaTek Dimensity 7300 SoC, the phone will feature a 5,600mAh battery with 90W fast charging and run on Android 15-based Funtouch OS 15. The device is expected to be priced between Rs. 25,000 and Rs. 30,000, and will be available in Pearl White and Sapphire Blue colors on Flipkart and Vivo's official store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X