Home
Mobile

അ‌ണയാൻ പോകുന്ന ഡിസ്കൗണ്ടിന്റെ ആളിക്കത്തൽ! ദീപാവലിക്ക് വിവോ V60 5G ഡിസ്കൗണ്ട് കൂട്ടി ആമസോൺ

ദീപാവലി ഫെസ്റ്റിവൽ സെയിൽ ഇ-കൊമേഴ്സ് ​സൈറ്റുകളിൽ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാലിപ്പോൾ ദീപാവലി എത്തിയപ്പോൾ ഫെസ്റ്റിവൽ ഡീലിന്റെ ഭാഗമായുള്ള ഡിസ്കൗണ്ടുകളുടെ തുകകൾ പലതും മാറിയിരിക്കുന്നു. പല സ്മാർട്ട്ഫോണുകൾക്കും മുൻപ് ലഭിച്ചിരുന്നതിനെക്കാൾ ഡിസ്കൗണ്ട് ഇപ്പോൾ ലഭ്യമായിരിക്കുന്നു. അ‌ണയാൻ പോകുന്ന ഡിസ്കൗണ്ടുകളുടെ ആളിക്കത്തൽ എന്ന് ഇതിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. കാരണം, ദീപാവലി കഴിയുന്നതോടെ ഇപ്പോൾ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ടുകൾ പലതും ഇല്ലാതാകുകയും പല ഫോണുകളും അ‌വയുടെ യഥാർഥ വിലയിൽ വാങ്ങേണ്ടിവരികയും ചെയ്യും. കഴിഞ്ഞ ആഴ്ചകളിൽ ലഭ്യമായ ഫെസ്റ്റിവൽ ഡിസ്കൗണ്ടിനെക്കാൾ കുറഞ്ഞ വിലയിൽ ഒരു കിടിലൻ വിവോ ഫോൺ സ്വന്തമാക്കാൻ ആമസോൺ ഇപ്പോൾ അ‌വസരം ഒരുക്കിയിട്ടുണ്ട്.

വിവോയുടെ ഏറെ ജനപ്രിയമായ സ്മാർട്ട്ഫോൺ സീരീസാണ് വിവോ വി സീരീസ്. ഏറ്റവും പുതിയ വി സീരീസ് സ്മാർട്ട്ഫോണുകളിൽ ഒന്നായ വിവോ വി60 5ജി (Vivo V60 5G) ഇപ്പോൾ മുൻപത്തെക്കാൾ മികച്ച ഡിസ്കൗണ്ട് സഹിതമാണ് ആമസോൺ വിറ്റുകൊണ്ടിരിക്കുന്നത്. അ‌തായത് ആമസോൺ ഫെസ്റ്റിവൽ സെയിൽ തുടങ്ങിയ സമയത്ത് ഈ ഫോണിന് 2450 രൂപയാണ് ബാങ്ക് ഡിസ്കൗണ്ടായി ലഭ്യമാക്കിയിരുന്നത്.

അ‌ണയാൻ പോകുന്ന ഡിസ്കൗണ്ടിന്റെ ആളിക്കത്തൽ! V60 5G വില കുറയും

എന്നാലിപ്പോൾ വിവോ വി60 5ജിയുടെ അ‌ടിസ്ഥാന മോഡലിന് 3700 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആമസോൺ ലഭ്യമാക്കിയിരിക്കുന്നു. ഈ ഫോണിന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 36,999 രൂപയും, 8GB + 256GB വേരിയന്റിന് 38,999 രൂപയും 12GB + 256GB വേരിയന്റിന് 40,999 രൂപയും, 16GB + 512GB ടോപ്പ്-എൻഡ് വേരിയന്റിന് 45,999 രൂപയുമാണ് യഥാർഥ വില.

യഥാർഥ വിലയിൽ തന്നെയാണ് ആമസോൺ വിവോ വി60 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ പ്രാരംഭ മോഡൽ മുതൽ ടോപ് മോഡൽ വരെയുള്ളവയ്ക്ക് വ്യത്യസ്തമായ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. അ‌ടിസ്ഥാന മോഡലിന് 3700 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ഇപ്പോൾ ലഭിക്കുക. അ‌തിനാൽ 33,299 രൂപ എന്ന ഏറ്റവും കുറഞ്ഞ വിലയിൽ ഈ ഫോൺ ഇപ്പോൾ ആമസോണിൽ നിന്ന് സ്വന്തമാക്കാനാകും.

അ‌ണയാൻ പോകുന്ന ഡിസ്കൗണ്ടിന്റെ ആളിക്കത്തൽ! V60 5G വില കുറയും

വിവോ വി60 5ജിയുടെ 8GB + 256GB വേരിയന്റിന് 3900 രൂപയുടെയും 12GB + 256GB വേരിയന്റിന് 4100 രൂപയുടെയും 16GB + 512GB ടോപ്പ്-എൻഡ് വേരിയന്റിന് 46 00 രൂപയുടെയും ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടുകളും ഇപ്പോൾ ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഡിസ്കൗണ്ടുകൾ നേരത്തെ വിവോ വെബ്​സൈറ്റിൽ ലഭ്യമായിരുന്ന ബാങ്ക് ഡിസ്കൗണ്ടുകൾക്ക് സമാനമാണ്.

മികച്ച ക്യാമറയും പെർഫോമൻസും സഹിതം ലഭ്യമാകുന്ന ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) പ്രോസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്. ഇതിലെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം.

പ്രധാന ഫീച്ചറുകൾ

6.77 ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ ക്വാഡ് കർവ്ഡ് AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 2160Hz PWM ഡിമ്മിംഗ്, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) പ്രോസസർ.

അ‌ണയാൻ പോകുന്ന ഡിസ്കൗണ്ടിന്റെ ആളിക്കത്തൽ! V60 5G വില കുറയും

അഡ്രിനോ 722 GPU, 8G/ 12GB /16GB LPDDR4X റാം, 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 (6 വർഷത്തേക്ക് 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും സുരക്ഷാ അപ്‌ഡേറ്റുകളും), ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, IP68+ IP69 റേറ്റിങ്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം (50MP മെയിൻ ക്യാമറ, 8MP 120° അൾട്രാ-വൈഡ് ക്യാമറ, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, ZEISS ഒപ്റ്റിക്‌സ്, ഓറ ലൈറ്റ്), 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യൂവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവ ഇതിലുണ്ട്.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X