ഡിസ്കൗണ്ട് ഏറ്റില്ല, ഇവിടെ ആമസോൺ തോറ്റു, വിവോ ജയിച്ചു; വിവോ V60 5G ഏറ്റവും വിലക്കുറവിൽ വാങ്ങാം
ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഏറ്റവും മികച്ച ഡീലുകൾ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമായിരിക്കുന്ന സമയമാണിത്. വിവിധ ബ്രാൻഡുകളുടെ ജനപ്രിയ മോഡലുകൾക്ക് മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമായിരിക്കുന്നു. എന്നാൽ ഈ രണ്ട് പ്ലാറ്റ്ഫോമുകളുടെയും ചില ഡിസ്കൗണ്ടുകൾ യഥാർഥത്തിൽ അത്ര മികച്ചത് ആയിരിക്കില്ല, ചിലപ്പോൾ അവ ഇപ്പോൾ ഡിസ്കൗണ്ടിൽ ലഭ്യമായതിനെക്കാൾ കുറഞ്ഞ വിലയിൽ ഇതിന് മുൻപ് ലഭ്യമായിട്ടുണ്ടാകാം. അതല്ലെങ്കിൽ ഈ പ്ലാറ്റ്ഫോമുകളെക്കാൾ വിലക്കുറവിൽ ആ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുണ്ടാകാം. ഈ പറഞ്ഞതിൽ രണ്ടാമത് പറഞ്ഞ കാര്യത്തിന്റെ ഉത്തമ ഉദാഹരണമായി ഇപ്പോൾ നമുക്ക് മുൻപിൽ വിവോ വി60 5ജി ഉണ്ട്.
കഴിഞ്ഞ മാസം, അതായത് 2025 ഓഗസ്റ്റിൽ വിവോ ഇന്ത്യയിൽ അവതരിപ്പിച്ച വി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് വിവോ വി60 5ജി (vivo V60 5G). ക്യാമറകൾക്ക് പ്രാധാന്യം കൂടുതലുള്ളതും അതേസമയം തന്നെ ഓൾറൗണ്ടർ എന്ന നിലയിൽ മികച്ചു നിൽക്കുകയും ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് എത്തിയ ഫോണാണിത്.

യഥാർഥ വില
വിവോ V60 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 36,999 രൂപയും, 8GB + 256GB വേരിയന്റിന് 38,999 രൂപയും 12GB + 256GB വേരിയന്റിന് 40,999 രൂപയും, 16GB + 512GB ടോപ്പ്-എൻഡ് വേരിയന്റിന് 45,999 രൂപയുമാണ് വില. ആമസോൺ ഇപ്പോൾ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി ഈ ഫോണിന് 2450 രൂപയാണ് ബാങ്ക് ഡിസ്കൗണ്ടായി ലഭ്യമാക്കിയിരിക്കുന്നത്.
ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിവോ സ്റ്റോർ ഉൾപ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളിലും ഈ വിവോ ഫോൺ യഥാർഥ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോണിൽ ലഭ്യമാകുന്നതിനെക്കാൾ വിലക്കുറവ് വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വി60 5ജിക്ക് ഉണ്ട്. അതായത് ഇവിടെ ഡിസ്കൗണ്ടിന്റെ കാര്യത്തിൽ വിവോ ആമസോണിനെ പരാജയപ്പെടുത്തിയിരിക്കുന്നു.

മികച്ച ഡിസ്കൗണ്ട് ഡീൽ
വിവോ V60 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 3700 രൂപയുടെയും 8GB + 256GB വേരിയന്റിന് 3900 രൂപയുടെയും 12GB + 256GB വേരിയന്റിന് 4100 രൂപയുടെയും 16GB + 512GB ടോപ്പ്-എൻഡ് വേരിയന്റിന് 46 00 രൂപയുടെയും ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടുകൾ വിവോ വെബ്സൈറ്റിൽ ലഭ്യമാണ്.
അതിനാൽത്തന്നെ ഈ കിടിലൻ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷൻ വിവോ വെബ്സൈറ്റ് ആണ്. ഇവിടെ ഡിസ്കൗണ്ടിന്റെ കാര്യത്തിൽ വിവോ ആമസോണിനെ പിന്നിലാക്കിയിരിക്കുന്നു. വിവോയുടെ ഏറെ ജനപ്രീതി നേടിയ വിവോ വി50 5ജി മോഡലിന്റെ പിൻഗാമിയായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന പുതിയ സ്മാർട്ട്ഫോൺ ആണ് ഇത് എന്നത് ശ്രദ്ധിക്കുക.
വിവോ V60 5ജിയുടെ പ്രധാന ഫീച്ചറുകൾ
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) പ്രോസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്. 6.77 ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ ക്വാഡ് കർവ്ഡ് AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 2160Hz PWM ഡിമ്മിംഗ്, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

അഡ്രിനോ 722 GPU, 8G/ 12GB /16GB LPDDR4X റാം, 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ്, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം (1/1.56″ സോണി IMX766 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP 120° അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ IMX882 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, ZEISS ഒപ്റ്റിക്‌സ്, ഓറ ലൈറ്റ്), 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് പ്രവർത്തനം (V സീരീസിൽ ആദ്യമായി 6 വർഷത്തേക്ക് 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുന്ന സ്മാർട്ട്ഫോൺ ആണിത്). ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68+ IP69 റേറ്റിങ്, ഡ്യൂവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.


Click it and Unblock the Notifications