Home
Mobile

പാവങ്ങളുടെ ഐഫോൺ ദേ എത്തിയല്ലോ! ക്യാമറ മികവുമായി വിവോ V60 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

തങ്ങളുടെ സ്മാർട്ട്ഫോൺ നല്ലൊരു ക്യാമറ സജ്ജീകരണം ഉള്ളത് ആവണം എന്ന് ആഗ്രഹിക്കുന്നവർക്ക് 40000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ഉശിരനൊരു ഓപ്ഷൻ മുന്നോട്ട് വച്ചുകൊണ്ട് വിവോ തങ്ങളുടെ ഏറെ പ്രശസ്തമായ V സീരീസിലേക്ക് പുതിയ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നു. ഏറെ ജനപ്രീതി നേടിയ വിവോ വി50 5ജിയുടെ പിൻഗാമിയായി ഇപ്പോൾ പുതിയ വിവോ വി60 5ജി (vivo V60 5G) ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. VC സ്മാർട്ട് കൂളിംഗ് സിസ്റ്റവും 16B വരെ റാമും ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് കരുത്തും സഹിതമാണ് ഇത് എത്തിയിരിക്കുന്നത്.

പാവങ്ങളുടെ ഐഫോൺ എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ, മികച്ച ക്യാമറയ്ക്ക് പുറമേ ആകർഷകമായ ഡി​സൈൻ, കരുത്തുറ്റ പെർഫോമൻസ് കാഴ്ചവയ്ക്കാൻ അ‌നുയോജ്യമായ ഫീച്ചറുകൾ, ശക്തമായ ബാറ്ററി ശേഷി എന്നിവയും വിവോ വി60 5ജിയിൽ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സർക്കിൾ ടു സെർച്ച്, ലൈവ് കോൾ ട്രാൻസ്ലേഷൻ, ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ്, ഇറേസ് 2.0 എന്നിവയുൾപ്പെടെ AI ഫീച്ചറുകളും ഉണ്ട്.

പാവങ്ങളുടെ ഐഫോൺ ദേ എത്തിയല്ലോ! ക്യാമറ മികവുമായി വിവോ V60 5G എത്തി

വിവോ V60 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ ക്വാഡ് കർവ്ഡ് AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 2160Hz PWM ഡിമ്മിംഗ്, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) പ്രോസസർ ആണ് ഈ വിവോ ഫോണിന്റെ ശക്തികേന്ദ്രം. അഡ്രിനോ 722 GPU, 8GB / 12GB / 16GB LPDDR4X റാം, 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.

പാവങ്ങളുടെ ഐഫോൺ ദേ എത്തിയല്ലോ! ക്യാമറ മികവുമായി വിവോ V60 5G എത്തി

ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 1/1.56″ സോണി IMX766 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 120° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP 1/1.95″ IMX882 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ, OIS), ZEISS ഒപ്റ്റിക്‌സ്, ഓറ ലൈറ്റ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിയുടെ കാര്യത്തിലും ഒട്ടും നിരാശപ്പെടേണ്ടതില്ല. f/2.2 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറ ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് പ്രവർത്തനം. V സീരീസിൽ ആദ്യമായി 6 വർഷത്തേക്ക് 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുന്ന സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്, ഡ്യൂവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28/n38/n40/n41/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 be, Bluetooth 5.4, GPS, BeiDou, GLONASS, Galileo, QZSS, USB Type-C 2.0, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

പാവങ്ങളുടെ ഐഫോൺ ദേ എത്തിയല്ലോ! ക്യാമറ മികവുമായി വിവോ V60 5G എത്തി

90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് വി60 5ജിയിൽ നൽകിയിരിക്കുന്നത്. 6500mAh ബാറ്ററി ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും സ്ലിം സ്മാർട്ട്‌ഫോണാണ് ഇത് എന്ന് വിവോ പറയുന്നു. ഇതിന് 163.53× 76.96× 7.53mm (മിസ്റ്റ് ഗ്രേ) | 7.65mm (ഓസ്പിഷ്യസ് ഗോൾഡ്) | 7.75mm (മൂൺലൈറ്റ് ബ്ലൂ) വലിപ്പവും, 192g (മോസ്റ്റ് ഗ്രേ) | 200g (ഓസ്പിഷ്യസ് പഴയത്) | 201 ഗ്രാം (മൂൺലൈറ്റ് നീല) ഭാരവുമുണ്ട്.

വിവോ V60 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 36,999 രൂപയും, 8GB + 256GB വേരിയന്റിന് 38,999 രൂപയും 12GB + 256GB വേരിയന്റിന് 40,999 രൂപയും, 16GB + 512GB ടോപ്പ്-എൻഡ് വേരിയന്റിന് 45,999 രൂപയുമാണ് വില. പ്രീ ബുക്കിങ് ഇന്ന് മുതൽ ആരംഭിച്ചു. ഓഗസ്റ്റ് 12 മുതലാണ് ഓപ്പൺ സെയിൽ തുടങ്ങുക. ആമസോൺ, ഫ്ലിപ്പ്കാർട്ട്, വിവോ ഓൺ​ലൈൻ- ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Vivo V60 5G has been launched in India. Its 8GB + 128GB base variant is priced at Rs 36,999, 8GB + 256GB variant is priced at Rs 38,999, 12GB + 256GB variant is priced at Rs 40,999, and 16GB + 512GB top-end variant is priced at Rs 45,999. Pre-bookings have started today. The open sale will start from August 12. It can be purchased via Amazon, Flipkart, and Vivo online and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X