Home
Mobile

നല്ല ക്യാമറയുള്ള സ്മാർട്ട്ഫോൺ തേടിയവർ എവിടെ, ഇതാ സാധനം! മൂന്ന് സോണി 50MP ക്യാമറകളുമായി വിവോ V60

സ്മാർട്ട്ഫോൺ വാങ്ങാൻ തീരുമാനിക്കുന്നവർക്ക് പലപ്പോഴും ഉള്ള ഒരു പ്രധാന ഡിമാൻഡ് ആണ് അ‌തിന്റെ ക്യാമറ മികച്ചതായിരിക്കണം എന്നത്. എന്നാൽ വളരെ ഉയർന്ന നിരക്ക് ആകാനും പാടില്ല. അ‌ത്തരം നിബന്ധനയുമായി സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങിപ്പുറപ്പെട്ട പലരും ഒടുവിൽ ചെന്നെത്തുക പലപ്പോഴും വിവോയുടെ വി സീരീസ് ഫോണുകളിലാകും. നിലവിൽ വിവോ വി സീരീസിൽ ഏറ്റവും മികച്ച സ്മാർട്ട്​ഫോൺ വിവോ വി50 ആണ്. എന്നാൽ ഈ സ്മാർട്ട്ഫോണിനെക്കാൾ മികച്ച ഫീച്ചറുകളുമായി അ‌തിന്റെ പിൻഗാമി ഇപ്പോൾ ലോഞ്ചിന് തയാറെടുത്തിരിക്കുന്നു. ഓഗസ്റ്റ് 12 ന് ഇന്ത്യയിൽ വിവോ വി60 സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന് വിവോ ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിരിക്കുന്നു.

അ‌തിനാൽ മികച്ച ക്യാമറ സ്മാർട്ട്ഫോൺ 40000 രൂപയോട് അ‌ടുത്ത വിലയിൽ തേടുന്നവർ, ക്ഷമയോടെ രണ്ടാഴ്ചകൂടി കാത്തിരുന്നാൽ അ‌തൊരിക്കലും നഷ്ടമാകില്ല. ZEISS ഒപ്റ്റിക്‌സും 100x സൂമും അ‌ടക്കം മികച്ച ക്യാമറ സജ്ജീകരണം തന്നെ ഇതിൽ ഉണ്ടാകും എന്ന സൂചനകളാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. ഫ്രണ്ട് ക്യാമറ അ‌ടക്കം മൂന്ന് 50MP സോണി ക്യാമറകൾ വിവോ വി60 5ജിയിൽ ഉണ്ട് എന്ന് ഇതിനോടകം സ്ഥിരീകരിച്ചിരിക്കുന്നു.

നല്ല ക്യാമറയുള്ള സ്മാർട്ട്ഫോൺ തേടിയവർ എവിടെ, ഇതാ സാധനം! വിവോ V60

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാകും വിവോ വി60 5ജിയിൽ ഉണ്ടാകുക. അ‌തിൽ സോണി ഐഎംഎക്സ്766 സെൻസറുള്ള 50 എംപി പ്രധാന ക്യാമറ, സോണി ഐഎംഎക്സ്882 സെൻസറുള്ള 50 എംപി ടെലിഫോട്ടോ ക്യാമറ എന്നിവ ഉണ്ട് എന്ന് ലോഞ്ചിന് മുൻപ് തന്നെ വിവോ സ്ഥിരീകരിച്ചിരിക്കുന്നു. ഫ്രണ്ട് ക്യാമറയാണ് ഇതി​ൽ ലഭ്യമാകുന്ന ആ മൂന്നാമത്തെ 50MP ക്യാമറ.

മുൻ മോഡലിനെക്കാൾ പെർഫോമൻസ് മികവും വിവോ വി60 കാഴ്ചവയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. കാരണം വിവോ വി60 5ജിയിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് കരുത്ത് ആണ് ഉള്ളത് എന്ന് സ്ഥീരീകരിക്കപ്പെട്ടിട്ടുണ്ട്. വിവോ വി50 5ജിയിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആയിരുന്നു ഉണ്ടായിരുന്നത്.

നല്ല ക്യാമറയുള്ള സ്മാർട്ട്ഫോൺ തേടിയവർ എവിടെ, ഇതാ സാധനം! വിവോ V60

വിവോ വി50യിലെ ചിപ്സെറ്റിനെ അപേക്ഷിച്ച് 27% വരെ വേഗതയേറിയ സിപിയു, 30% ശക്തമായ ജിപിയു, ഗെയിമിംഗ് കാര്യക്ഷമതയിൽ 26% വർദ്ധനവ് എന്നിവ പുതിയ വി60 5ജി വാഗ്ദാനം ചെയ്യുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി വിവോ വി60 5ജിയിൽ IP68 + IP69 റേറ്റിങ് ഉണ്ടാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

വിവോ വി60 5ജിയിലെ ക്യാമറ സജ്ജീകരണത്തിൽ രണ്ട് 50MP ക്യാമറകൾക്ക് ഒപ്പം ​8MP അൾട്രാ-വൈഡ് ക്യാമറയും ഇടംപിടിച്ചേക്കാം. മറ്റ് ഫീച്ചറുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 6500mAh ബാറ്ററി വിഭാഗത്തിലെ ഏറ്റവും സ്ലിം ആയിട്ടുള്ള സ്മാർട്ട്‌ഫോണായിരിക്കും ഇത് എന്ന് വിവോ പറയുന്നു. ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് ക്വാഡ് കർവ്ഡ് സ്‌ക്രീൻ ആണ് ഇതിലുള്ളത് എന്നാണ്.

വിവോ വി60 5ജിയിൽ 6.67″ 1.5K 120Hz AMOLED സ്‌ക്രീൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ഫീച്ചറുകൾ ലോഞ്ചിന് മുന്നോടിയായി വരുന്ന ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് കരുതപ്പെടുന്നു.

നല്ല ക്യാമറയുള്ള സ്മാർട്ട്ഫോൺ തേടിയവർ എവിടെ, ഇതാ സാധനം! വിവോ V60

ഓസ്പിഷ്യസ് ഗോൾഡ്, മൂൺലൈറ്റ് ബ്ലൂ, മിസ്റ്റ് ഗ്രേ നിറങ്ങളിൽ വിവോ വി60 5ജി ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും. ലോഞ്ചിന് ശേഷം ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് ഇത് വിൽപ്പനയ്ക്ക് എത്തുക. വില അ‌ടക്കമുള്ള വിവരങ്ങൾ ലോഞ്ചിനോട് അ‌നുബന്ധിച്ചാകും വെളിപ്പെടുത്തുക.

More from GizBot

Best Mobiles in India

English summary
Vivo V60 5G will be launched in India on August 12. The Vivo V60 5G has three 50MP Sony cameras, including the front camera. It has a 50MP main rear camera with a Sony IMX766 sensor and a 50MP telephoto camera with a Sony IMX882 sensor. Both the front camera and the 50MP camera are 50MP. It is confirmed to be powered by the Snapdragon 7 Gen 4 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X