'വേണ്ടിവന്നാൽ' കല്യാണം വരെ ഷൂട്ട് ചെയ്യാം! പാവങ്ങളുടെ ഐഫോണായ വിവോ 5G ഫോണിന് 4000 രൂപ ഡിസ്കൗണ്ട്
ഒരു സ്മാർട്ട്ഫോൺ വാങ്ങുന്ന ഇടത്തരക്കാരുടെ പ്രധാന ആവശ്യം മികച്ച ക്യാമറ അതിൽ ഉണ്ടായിരിക്കണം എന്നാണ്. കൂടുതലാളുകളും സോഷ്യൽ മീഡിയയിൽ തങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കാൻ ആഗ്രഹിക്കാറുണ്ട്. അത്തരം ആവശ്യങ്ങൾക്ക് ഒരു മികച്ച ക്യാമറ സജ്ജീകരണമുള്ള സ്മാർട്ട്ഫോൺ നല്ലതാണ്. ഇനി സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാൻ അല്ലെങ്കിൽ പോലും ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ഭാവിയിലും ഓർമിക്കപ്പെടാൻ അവ പകർത്തി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്. ഇത്തരത്തിൽ വിവിധ ആവശ്യങ്ങൾ മുൻനിർത്തി ഒരു മികച്ച ക്യാമറ സജ്ജീകരണമുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്.
കിടിലൻ ഫോട്ടോയെടുക്കാൻ ഐഫോൺ അല്ലെങ്കിൽ എസ് സീരീസ് അൾട്ര മോഡൽ അതുമല്ലെങ്കിൽ മറ്റേതെങ്കിലും കമ്പനിയുടെ പ്രീമിയം മോഡലുകൾ വാങ്ങാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. എന്നാൽ അത്യാവശ്യം 35000 രൂപയ്ക്കടുത്ത് മുടക്കാൻ കഴിയുന്നവർക്ക് വാങ്ങാൻ ഒരു മികച്ച ക്യാമറ സജ്ജീകരണമുള്ള സ്മാർട്ട്ഫോൺ വിവോ പുറത്തിറക്കിയിട്ടുണ്ട്. ക്യാമറ മികവിലൂടെ ഇടത്തരക്കാരുടെ മനസ് കീഴടക്കിയ വിവോയുടെ വി സീരീസിലെ വിവോ വി60 5ജിയാണ് അത്.

ഈ വർഷം ഓഗസ്റ്റിലാണ് വിവോ വി60 5ജി (Vivo V60 5G) ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. യഥാർഥത്തിൽ ഇതിന്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 36,999 രൂപയും, 8GB + 256GB വേരിയന്റിന് 38,999 രൂപയും 12GB + 256GB വേരിയന്റിന് 40,999 രൂപയും, 16GB + 512GB ടോപ്പ്-എൻഡ് വേരിയന്റിന് 45,999 രൂപയുമാണ് വില.
ചിപ് ക്ഷാമത്തെ തുടർന്ന് സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില വർധിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസമായി. 2026ൽ ഈ വിലവർധന കൂടുതൽ ശക്തമാകും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പുതുവർഷം പിറന്നിട്ടും ഈ കരുത്തൻ വിവോ ഫോൺ ലോഞ്ച് വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അധികം വൈകാതെ വിലയിൽ മാറ്റം വന്നേക്കാം.

പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ നല്ലൊരു ക്യാമറ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിവോ ഫോൺ പരിഗണിക്കാം. 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് വിവോ വി60 5ജിയുടെ എല്ലാ വേരിയന്റുകൾക്കും ലഭ്യമാണ്. കൂടാതെ സ്റ്റുഡന്റ് ഓഫർ എന്ന നിലയിൽ 1000 രൂപ ഡിസ്കൗണ്ടും വിവോ സ്റ്റോറിൽ ലഭിക്കും. ഈ രണ്ട് ഡിസ്കൗണ്ടുകളും പ്രയോജനപ്പെടുത്താനായാൽ ആകെ 4000 രൂപ ഡിസ്കൗണ്ടിന് ശേഷം 32999 രൂപ വിലയിൽ അടിസ്ഥാന മോഡൽ സ്വന്തമാക്കാം.
'വേണ്ടിവന്നാൽ' കല്യാണം വരെ ഷൂട്ട് ചെയ്യാവുന്ന, ZEISS പിന്തുണയുള്ള ശക്തമായ ക്യാമറ സജ്ജീകരണമാണ് വിവോ വി60 5ജിയുടെ പ്രധാന ആകർഷണം. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണിതിൽ ഒരുക്കിയിരിക്കുന്നത്. 1/1.56″ സോണി IMX766 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 120° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP 1/1.95″ IMX882 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ, OIS), ZEISS ഒപ്റ്റിക്‌സ്, ഓറ ലൈറ്റ് എന്നിവ ഇതിലുണ്ട്.
f/2.2 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിൽ ഉണ്ട്. കൂടാതെ ഫോട്ടോകൾ മെച്ചപ്പെടുത്താൻ നിരവധി എഐ ഫീച്ചറുകളും ഉണ്ട്. ശക്തമായ ക്യാമറ സജ്ജീകരണത്തിന് പുറമേ മാന്യമായ പെർഫോമൻസും മികച്ച ബാറ്ററി ശേഷിയും വിവോ വി60 5ജിയിലുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) പ്രോസസർ, 6.77 ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ ക്വാഡ് കർവ്ഡ് AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, IP68+IP69 റേറ്റിങ്, ഫൺടച്ച് OS 15 (6 വർഷത്തേക്ക് 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും സുരക്ഷാ അപ്‌ഡേറ്റുകളും), ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








