Home
Mobile

ഡിസ്കൗണ്ട് കാലേ ഡീസന്റ് ബുദ്ധി! 200MP മെയിൻ, 50MP ഫ്രണ്ട് ക്യാമറകളുള്ള ഏറ്റവും വില കുറഞ്ഞ വിവോ 5G ഫോൺ ഡീൽ

സാധാരണക്കാർ തങ്ങളുടെ സ്മാർട്ട്ഫോണിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് മികച്ച ക്യാമറ ശേഷിയാണ്. പ്രോ ലെവൽ ഫോട്ടോഗ്രഫിയൊന്നും അ‌റിയില്ലെങ്കിൽപ്പോലും ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ ഇഷ്ടപ്പെടുന്നവർ, തങ്ങളുടെ ഫോണിന്റെ ക്യാമറ ശേഷി നന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്നത് തികച്ചും ന്യായമാണ്. ഏറ്റവും ശക്തമായ ഫോട്ടോഗ്രഫി പ്രീമിയം ലെവൽ മോഡലുകളിലാണ് പൊതുവെ കാണാറുള്ളത്. എന്നാൽ മിഡിൽക്ലാസുകാർക്ക് ഏറ്റവും ശക്തമായ ഫോട്ടോഗ്രഫി ശേഷികൾ സമ്മാനിച്ച് ശ്രദ്ധ നേടിയ സ്മാർട്ട്ഫോൺ സീരീസാണ് വിവോയുടെ വി സീരീസ്. ഏകദേശം 40000 രൂപ വി​ലയിലൊക്കെ സംതൃപ്തി ലഭിക്കുന്ന ക്യാമറ സജ്ജീകരണമുള്ള വിവോ വി സീരീസ് ഫോണുകൾ ലഭ്യമാണ്.

വിവോയുടെ വി സീരീസിന്റെ തൊട്ടു താഴെ വിവോ വി - e മോഡലുകൾ എത്താറുണ്ട്. വി സീരീസിന്റെ അ‌ത്രയും വരില്ലെങ്കിലും ശക്തമായ ക്യാമറ സജ്ജീകരണം ഈ E - മോഡലുകളിൽ ഉണ്ടാകാറുണ്ട്. അ‌തിനാൽത്തന്നെ വി സീരീസ് പോലെ തന്നെ ഈ ഉപ സീരീസ് മോഡലുകളും ശ്രദ്ധ നേടാറുണ്ട്. നിലവിലുള്ള വിവോ വി60 5ജിയുടെ അ‌ൽപ്പം വില കുറഞ്ഞ ബദൽ ഓപ്ഷനാണ് വിവോ വി60e (vivo V60e 5G).

200MP മെയിൻ, 50MP ഫ്രണ്ട് ക്യാമറകളുള്ള വില കുറഞ്ഞ വിവോ 5G ഫോൺ ഡീൽ

ഈ വർഷം ഒക്ടോബറിലാണ് വിവോ വി60e ഇന്ത്യയിൽ അ‌വതരിപ്പിച്ചത്, ഇതിന്റെ പ്രധാന പ്രത്യേകത 30000 രൂപയിൽ താഴെ വിലയിൽ 200M​P മെയിൻ ക്യാമറ സഹിതം എത്തുന്ന ആദ്യ വിവോ ഫോൺ എന്നതായിരുന്നു. ഇതിന്റെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 29,999 രൂപയും 8GB + 256GB മോഡലിന് 31,999 രൂപയും 12GB + 256GB മോഡലിന് 33,999 രൂപയുമാണ് വില.

സ്മാർട്ട്ഫോണുകൾക്ക് വില വർധിക്കുന്ന ഈ സമയത്ത് ഈ ശക്തൻ വിവോ ഫോൺ യഥാർഥ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് എന്നത് ഒരു വലിയ നേട്ടം തന്നെയാണ്. വില കൂടിയില്ല, എന്നതിന് പുറമേ 2500 രൂപ ബാങ്ക് ഡിസ്കൗണ്ടും ഇതിന് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 27,499 രൂപ വിലയിൽ വാങ്ങാൻ സാധിക്കും.

200MP മെയിൻ, 50MP ഫ്രണ്ട് ക്യാമറകളുള്ള വില കുറഞ്ഞ വിവോ 5G ഫോൺ ഡീൽ

2500 രൂപ ബാങ്ക് ഡിസ്കൗണ്ടിന് പുറമേ 1000 രൂപ സ്റ്റുഡന്റ് ഡിസ്കൗണ്ടും വിവോ ഇ-സ്റ്റോറിൽ ലഭ്യമാണ്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും യഥാർഥ വിലയിൽ തന്നെ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ ഡിസ്കൗണ്ടിൽ വ്യത്യാസമുണ്ട്. ആമസോണിൽ 2500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തേസമയം ഫ്ലിപ്പ്കാർട്ടിൽ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറാണ് ലഭ്യമായിട്ടുള്ളത്.

ക്രിസ്മസ്- ന്യൂ ഇയർ ഡിസ്കൗണ്ട് സീസൺ ആയതിനാൽക്കൂടിയാണ് ഈ വിവോ 5ജി ഫോണിന് ഇത്ര മികച്ച ഡിസ്കൗണ്ട് ലഭിച്ചിരിക്കുന്നത്. ഈ ഡീസന്റ് ഡീൽ സ്വന്തമാക്കുക എന്നത് ബുദ്ധിപരമായ ഒരു നീക്കം തന്നെയാണ്, കുറഞ്ഞ വിലയിൽ ശക്തമായ ക്യാമറ ശേഷികളുള്ള ഒരു മികച്ച സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ നേട്ടം.

വിവോയുടെ സെഗ്മെന്റിലെ ആദ്യത്തെ 200MP ക്യാമറ സ്മാർട്ട്ഫോൺ, ഇന്ത്യയിലെ ആദ്യത്തെ AI ഫെസ്റ്റിവൽ പോർട്രെയ്‌റ്റ് ഫീച്ചറുള്ള സ്മാർട്ട്ഫോൺ, 50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയുള്ള സ്മാർട്ട്ഫോൺ എന്നിങ്ങനെ സ്മാർട്ട്ഫോൺ എന്നിങ്ങനെ ചില പ്രത്യേകതകളോടെ ലോഞ്ച് ചെയ്യപ്പെട്ട വിവോ ഫോൺ ആണ് വിവോ വി60e 5ജി. 12GB വരെ റാം സഹിതം പുതിയ 7360-ടർബോ ചിപ്സെറ്റ് കരുത്തിലാണ് ഈ വി​വോ ഫോൺ എത്തിയിരിക്കുന്നത്.

200MP മെയിൻ, 50MP ഫ്രണ്ട് ക്യാമറകളുള്ള വില കുറഞ്ഞ വിവോ 5G ഫോൺ ഡീൽ

ഡ്യൂറബിലിറ്റിയുടെ കാര്യത്തിലും വി60e വരിക്കാർക്ക് ഇഷ്ടപ്പെടും. കാരണം, IP68/IP69 റേറ്റിങ്, സമഗ്രമായ കുഷ്യനിംഗ് സ്ട്രക്ചർ, ഡയമണ്ട് ഷീൽഡ് ഗ്ലാസ് എന്നിവ ഇതിലുണ്ട്. മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

മറ്റ് പ്രധാന ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ

120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (2392×1080 പിക്സലുകൾ) FHD+ ക്വാഡ് കർവ്ഡ് AMOLED സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 1900 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 2160Hz PWM ഡിമ്മിംഗ്, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 (3 ​ഒഎസ് അപ്‌ഡേറ്റുകളും 5 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും).

1/1.4″ സാംസങ് HP9 സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, f/2.0 അപ്പേർച്ചറുള്ള 50MP ഐ ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറ.

90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 163.53×76.96×7.49mm വലിപ്പവും 190 ഗ്രാം ഭാരവും ഇതിനുണ്ട്. നോബിൾ ഗോൾഡ്, എലൈറ്റ് പർപ്പിൾ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
The Vivo V60e 5G with a 200MP main camera is available with a bank discount of Rs 2,500. Its 8GB + 128GB base model is priced at Rs 29,999, the 8GB + 256GB model is priced at Rs 31,999, and the 12GB + 256GB model is priced at Rs 33,999. If you take advantage of the bank discount, you can buy this Vivo phone at a price of Rs 27,499. There is also a student discount of Rs 1,000 available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X