വാങ്ങാൻ കാരണങ്ങൾ മൂന്നെണ്ണം മതിയോ! വിലക്കുറവ് തന്നെ മെയിൻ; വിവോ V60e വിൽപ്പന തുടങ്ങി
വിവോ തങ്ങളുടെ ഏറെ ജനപ്രിയ സ്മാർട്ട്ഫോൺ മോഡലുകൾ എത്തുന്ന V സീരീസിൽ ഏറ്റവും ഒടുവിലായി അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് വിവോ വി60ഇ (Vivo V60e). കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അടക്കമുള്ള മികച്ച ലോഞ്ച് ഓഫറുകളുമായി ഇന്ന് മുതൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും പരിഗണിക്കാൻ അനുയോജ്യമായ ഓപ്ഷനാണ് ഇത്. എന്തിന് ഈ വിവോ ഫോൺ തെരഞ്ഞെടുക്കണം എന്ന ചോദ്യത്തിന് പ്രധാനമായും മൂന്ന് 'മികച്ച' കാരണങ്ങൾ ഈസിയായി കണ്ടെത്താനാകും.
വിവോ വി60ഇ വാങ്ങാൻ പ്രേരിപ്പിക്കുന്ന ഏറ്റവും ശ്രദ്ധേയമായ കാരണം മികച്ച ഫീച്ചറുകൾ ലാഭകരമായ വിലയിൽ വാഗ്ദാനം ചെയ്യുന്നു എന്നതാണ്. എങ്കിലും വില മാറ്റി നിർത്തി ഫീച്ചറുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ വാങ്ങാൻ പ്രേരിപ്പിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങൾ കാണാം. മികച്ച ക്യാമറ, ബെസ്റ്റ് ഡിസ്പ്ലേ, മാന്യമായ ബാറ്ററി ശേഷി എന്നിവയാണ് അവ. ഇതേപ്പറ്റി വിശദമായി നോക്കാം.

ബെസ്റ്റ് ക്യാമറ ഫീച്ചറുകൾ
വിവോ വി സീരീസിന് ആളുകൾക്കിടയിൽ അംഗീകാരം നേടിക്കൊടുത്തതിൽ മുൻ മോഡലുകളിലെ ക്യാമറകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇവിടെയും വിവോ മികച്ച ക്യാമറ സജ്ജീകരണം തന്നെ ഒരുക്കിയിരിക്കുന്നു. 200MP മെയിൻ ക്യാമറ AI ഫീച്ചറുകളോടെ എത്തുന്നു. ലോ ലൈറ്റിൽ പോലും ഷാർപ്പായ ഡീറ്റെയിൽ ചിത്രങ്ങൾ ലഭിക്കും. OIS ഫീച്ചറും ഓറ ലൈറ്റും ക്യാമറ വിഭാഗത്തിന് കരുത്ത് കൂട്ടുന്നു. 50MP ഫ്രണ്ട് ക്യാമറയും ആർക്കും ഇഷ്ടപ്പെടുന്നത് തന്നെ!
ബെസ്റ്റ് ഡിസ്പ്ലേ
പ്രീമിയം ലുക്ക് തോന്നുന്ന ഈ സ്മാർട്ട്ഫോണിന് 6.77 ഇഞ്ച് ക്വാഡ്-കർവ്ഡ് AMOLED ഡിസ്പ്ലേയാണ് വിവോ നൽകിയിരിക്കുന്നത്. ഷോകളോ സിനിമകളോ സ്ട്രീം ചെയ്യുമ്പോൾ സ്ക്രീൻ ആകർഷകമാണ്, കളറുകൾ നന്നായി കാണപ്പെടുന്നു. ക്വാഡ് കർവുകൾ ബെസലുകളെ കുറയ്ക്കുന്നു, 1,600nits പീക്ക് ബ്രൈറ്റ്നസ് സഹിതമാണ് ഈ ഡിസ്പ്ലേ എത്തിയിട്ടുള്ളത്.

ബെസ്റ്റ് ബാറ്ററി ശേഷി
ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉപയോഗത്തിന് അനുയോജ്യമായ ബാറ്ററി ശേഷിയും ഫാസ്റ്റ് ചാർജിങ് ഫീച്ചറും V60e വാഗ്ദാനം ചെയ്യുന്നുണ്ട്. 6,500mAh ബാറ്ററി 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. അതിനാൽ ബാറ്ററി ചാർജ് കുറഞ്ഞാലും അതിവേഗം വീണ്ടും ഫുൾ ചാർജിലേക്ക് എത്തിക്കാനാകും.
വിലയും ലഭ്യതയും
വിവോയുടെ വി സീരീസിൽ ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായ മികച്ച സ്മാർട്ട്ഫോൺ വിവോ വി60e ആണെന്നതിൽ ഒരു തർക്കവുമില്ല. ഇതിന്റെ 8GB + 128GB അടിസ്ഥാന മോഡലിന് 29,999 രൂപയും, 8GB + 256GB മോഡലിന് 31,999 രൂപയും, 12GB + 256GB മോഡലിന് 33,999 രൂപയുമാണ് വില. വിവോയുടെ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയ്ക്ക് പുറമേ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയും ഇത് വാങ്ങാനാകും.
ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 26999 രൂപ പ്രാരംഭ വിലയിൽ അടിസ്ഥാന മോഡൽ വാങ്ങാനാകും. എന്നാൽ പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ലോഞ്ച് ഓഫറുകൾ ലഭ്യമാകുക. ബാങ്ക് ഡിസ്കൗണ്ടിന് പുറമേ 10% വരെ എക്സ്ചേഞ്ച് ബോണസ്, 6 മാസം വരെ നോ കോസ്റ്റ് EMI, 1 വർഷത്തെ സൗജന്യ എക്സ്റ്റൻഡഡ് വാറന്റി എന്നിവയും ലോഞ്ച് ഓഫറുകളായി ലഭ്യമാണ്.

പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് FHD+ ക്വാഡ് കർവ്ഡ് AMOLED സ്ക്രീൻ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 1900 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 2160Hz PWM ഡിമ്മിംഗ്, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ 4nm പ്രൊസസർ, മാലി-G615 MC2 GPU, 8GB/ 12GB LPDDR4X റാം, 128GB/ 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ.
ഡ്യുവൽ റിയർ ക്യാമറ (f/1.88 അപ്പേർച്ചർ, OIS എന്നിവ സഹിതം 1/1.4″ സാംസങ് HP9 സെൻസറുള്ള 200MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ), 4K വീഡിയോ റെക്കോർഡിംഗ്, f/2.0 അപ്പേർച്ചറുള്ള 50MP ഐ ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറ, ഇന്ത്യയിലെ ആദ്യത്തെ AI ഫെസ്റ്റിവൽ പോർട്രെയ്‌റ്റ്, ഫൺടച്ച് OS 15 (3 ഒഎസ് അപ്‌ഡേറ്റുകളും 5 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും).
IP68 + IP69 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, 163.53×76.96×7.49mm വലിപ്പവും 190 ഗ്രാം ഭാരം, നോബിൾ ഗോൾഡ്, എലൈറ്റ് പർപ്പിൾ കളർ ഓപ്ഷനുകൾ.


Click it and Unblock the Notifications








