Home
Mobile

വിവോ V60e വില പുറത്ത്! 200MP മെയിൻ- 50MP ഫ്രണ്ട് ക്യാമറകൾ, കിടു ലുക്ക്, ടോപ് IP റേറ്റിങ്; മാസ് ഐറ്റം തന്നെ

വിവോ തങ്ങളുടെ V50e 5ജിയുടെ പിൻഗാമിയായി പുതിയ വിവോ V60e പുറത്തിറക്കാൻ തയാറെടുക്കുകയാണ്. കൃത്യമായ ലോഞ്ച് തിയതി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ആരാധകരെ ഈ ഫോണിനായി കാത്തിരിക്കാൻ പ്രേരിപ്പിക്കും വിധത്തിൽ വരാൻ പോകുന്ന ഫോണിന്റെ ചില സുപ്രധാനമായ ഫീച്ചറുകളും ചിത്രങ്ങളുമൊക്കെ വിവോ വെളിപ്പെടുത്തുകയും സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. ഇത് കൂടാതെ ഇതിന്റെ വില സംബന്ധിച്ച വിവരങ്ങളും ഇപ്പോൾ ലീക്കായിട്ടുണ്ട്. ഇതുവരെ അ‌റിയാൻ കഴിഞ്ഞ വിവരങ്ങൾ വച്ച് വിലയിരുത്തിയാൽ ആരാധകരെ കോരിത്തരിപ്പിക്കാൻ ശേഷിയുള്ള ഒരു കിടിലൻ ഐറ്റത്തെയാണ് വിവോ ഇറക്കിവിടാൻ പോകുന്നത്. അ‌തിലെ ഏറ്റവും ശ്രദ്ധേയം 200MP മെയിൻ ക്യാമറയും 50MP ഫ്രണ്ട് ക്യാമറയും തന്നെ.

വിവോ വി60 സീരീസിൽ ഇതിനകം വിവോ വി60 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു. അ‌ടുത്തതായി എത്തുന്നത് വിവോ വി60ഇ (Vivo V60e) ആണ്. ഈ ഒക്ടോബറിൽ തന്നെ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് സൂചന. വിവോയുടെ ​ഔദ്യോഗിക വെബ്​സൈറ്റിൽ V60e 5ജിക്കായി ഇതിനകം ഒരു ​മൈക്രോ ​സൈറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വിവോ V60e വില പുറത്ത്! 200MP മെയിൻ- 50MP ഫ്രണ്ട് ക്യാമറകൾ...

അടിസ്ഥാന വേരിയന്റിന്റെ വില

വിവോ വി60ഇ മോഡലിന്റെ ​മൈക്രോ ​സൈറ്റ് വരാൻ പോകുന്ന ഫോണിന്റെ ഫീച്ചറുകളിൽ ചിലത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഇത് കൂടാതെ ടിപ്സ്റ്റർ പരാസ് ഗുഗ്ലാനി ഈ ഫോണിന്റെ വിലകൾ ലോഞ്ചിന് മുൻപ് തന്നെ ലീക്ക് റിപ്പോർട്ടായി പുറത്തുവിട്ടിരിക്കുന്നു. ഇതിൽ പറയുന്നത് ഇന്ത്യയിലെ വിവോ വി60ഇയുടെ അടിസ്ഥാന വേരിയന്റിന്റെ വില (8GB/128GB) 34,999 രൂപയിൽ ആരംഭിക്കും എന്ന്.

വിവോ വി60ഇയുടെ 8GB+ 256GB വേരിയന്റ് 36,999 രൂപ വിലയിലും 12GB+ 256GB വേരിയന്റ് 38,999 രൂപ വിലയിലും എത്തും എന്നാണ് പരാസ് ഗുഗ്ലാനി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വിലകൾക്ക് പുറമേ ആകർഷകമായ ഓഫറുകളും ലഭ്യമാകുമെന്നും അ‌തിനാൽ തുടക്കത്തിൽ യഥാക്രമം 28,749 രൂപ, 30,749 രൂപ, 32,749 രൂപ വിലകളിൽ ഈ വേരിയന്റുകൾ ലഭ്യമാകുമെന്നും ഗുഗ്ലാനി പറയുന്നുണ്ട്.

വിവോ V60e വില പുറത്ത്! 200MP മെയിൻ- 50MP ഫ്രണ്ട് ക്യാമറകൾ...

200MP പ്രൈമറി സെൻസറും 8MP സെക്കൻഡറി ലെൻസും

വിവോ വി60ഇയുടെ വില കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫി പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു സ്മാർട്ട്ഫോൺ ആകും ഇത് എന്ന് സൂചനകളുണ്ട്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ ഈ ഫോണിൽ നൽകിയിരിക്കുന്നത്. അ‌തിൽ 200MP പ്രൈമറി സെൻസറും 8MP സെക്കൻഡറി ലെൻസും ഓറ ​ലൈറ്റും അ‌ടങ്ങുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

"200MP മെയിൻ ക്യാമറയുള്ള സെഗ്‌മെന്റിലെ ആദ്യത്തെ സ്മാർട്ട്ഫോൺ'' എന്ന പ്രത്യേകത വിവോ വി60ഇ 5ജിക്ക് ഉണ്ടാകും എന്നാണ് സൂചന. അ‌തുമാത്രമല്ല, ശക്തമായ ഫ്രണ്ട് ക്യാമറയും ഈ ഫോൺ വാഗ്ദാനം ചെയ്യും. അ‌തിനായി 50MP സെൽഫി ക്യാമറയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ​ ഫോട്ടോ മെച്ചപ്പെടുത്താൻ നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഇതിൽ ഉറപ്പാക്കിയിട്ടുണ്ട് എന്ന് വിവോ പറയുന്നു.

മികച്ച ഫീച്ചറുകൾ മാത്രമല്ല, കിടിലൻ ലുക്കും ഈ വിവോ ഫോണിനെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുമെന്ന് കരുതേണ്ടിയിരിക്കുന്നു. എ​ലൈറ്റ് പർപ്പിൾ, നോബിൾ ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. അ‌ൾട്രാ സ്ലിം ബെസലുകളോട് കൂടിയ ക്വാഡ് കർവ്ഡ് സ്ക്രീൻ ആണ് ഇതിലുണ്ടാകുക.

വിവോ V60e വില പുറത്ത്! 200MP മെയിൻ- 50MP ഫ്രണ്ട് ക്യാമറകൾ...

ഇതിന്റെ ചിപ്സെറ്റ് വിവരങ്ങൾ കമ്പനി സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ ഇതിന് കരുത്ത് പകരുന്നത് 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7360-ടർബോ ചിപ്സെറ്റ് ആണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ലാണ് വിവോ വി60e പ്രവർത്തിക്കുന്നത്.

6500mAh ബാറ്ററി

ടോപ് ഗ്രേഡ് IP റേറ്റിങ്ങും ഫുൾ ബോഡി ഡ്രോപ് പ്രൊട്ടക്ഷനും ഇതിൽ ഉണ്ടാകും എന്ന് വിവോ ഉറപ്പുനൽകുന്നുണ്ട്. കൂടാതെ 90W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6500mAh ബാറ്ററിയാണ് ഇതിൽ ഉള്ളത് എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ലോഞ്ച് തിയതി ഉടൻ തന്നെ പ്രഖ്യാപിക്കും. ഇതോടനുബന്ധിച്ച് കൂടുതൽ ഫീച്ചറുകൾ വരുംദിവസങ്ങിൽ ലഭ്യമാകും.

Best Mobiles in India

English summary
Vivo V60e price leaked. Tipster Paras Guglani has revealed its price in India. It says that the price of the base variant of Vivo V60e (8GB/128GB) will start at Rs 34,999. Paras Guglani also revealed that it can be bought at a lower price with discounts. The phone has been confirmed to have features including a 200MP main camera and a 50MP front camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X