Home
Mobile

ഇനി വേറെ ലെവൽ ഫോട്ടോ എടുക്കാം! 200MP ക്യാമറയുള്ള വിവോ V60e ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് വൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് വിവോയുടെ വി സീരീസിലെ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. വിവോ വി60 സീരീസിലേക്ക് പുതിയ കൂട്ടിച്ചേർക്കലായി വിവോ വി60e (vivo V60e) എന്ന മോഡൽ ആണ് കമ്പനി പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്. വിവോയുടെ സെഗ്മെന്റിലെ ആദ്യത്തെ 200MP ക്യാമറ സ്മാർട്ട്ഫോൺ, ഇന്ത്യയിലെ ആദ്യത്തെ AI ഫെസ്റ്റിവൽ പോർട്രെയ്‌റ്റ് ഫീച്ചറുള്ള സ്മാർട്ട്ഫോൺ, 50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയുള്ള സ്മാർട്ട്ഫോൺ എന്നിങ്ങനെ സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ആളുകൾക്കും മികച്ചൊരു ക്യാമറ സജ്ജീകരണമുള്ള ഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന സാധാരണക്കാർക്കും ഇഷ്ടപ്പെടുന്ന ക്യാമറ ഫീച്ചറുകൾ സഹിതമാണിത് എത്തിയിരിക്കുന്നത്.

30000 രൂപയിൽ താഴെ വിലയിൽ ക്യാമറ മികവിനൊപ്പം മികച്ച​ പെർഫോമൻസും തേടുന്നവർക്ക് പരിഗണിക്കാൻ പാകത്തിലാണ് വിവോ വി60e അ‌വതരിപ്പിച്ചിരിക്കുന്നത്. 12GB വരെ റാം സഹിതം പുതിയ 7360-ടർബോ ചിപ്സെറ്റ് കരുത്തിലാണ് ഈ വി​വോ ഫോൺ എത്തിയിരിക്കുന്നത്. കൂടാതെ ഡ്യൂറബിലിറ്റിയുടെ കാര്യത്തിലും വി60e വരിക്കാർക്ക് ഇഷ്ടപ്പെടും. കാരണം, IP68/IP69 റേറ്റിങ്, സമഗ്രമായ കുഷ്യനിംഗ് ഘടന, ഡയമണ്ട് ഷീൽഡ് ഗ്ലാസ് എന്നിവ ഇതിലുണ്ട്.

ഇനി വേറെ ലെവൽ ഫോട്ടോ എടുക്കാം! 200MP ക്യാമറയുള്ള വിവോ V60e എത്തി

വിവോ വി60e 5ജിയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ ക്വാഡ് കർവ്ഡ് AMOLED സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 1900 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 2160Hz PWM ഡിമ്മിംഗ്, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തിയിരിക്കുന്നത്.

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ 4nm പ്രൊസസർ ആണ് വിവോ വി60e 5ജിയുടെ കരുത്ത്. ഇതോടൊപ്പം മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകളും എത്തുന്നു.

ഇനി വേറെ ലെവൽ ഫോട്ടോ എടുക്കാം! 200MP ക്യാമറയുള്ള വിവോ V60e എത്തി

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ വി60e 5ജിയിൽ ഉള്ളത്. അ‌തിൽ 1/1.4″ സാംസങ് HP9 സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 50MP ഐ ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറയും വിവോ വി60e 5ജിയിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ AI ഫെസ്റ്റിവൽ പോർട്രെയ്‌റ്റും ഇതിൽ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് പ്രവർത്തനം. 3 ​ഒഎസ് അപ്‌ഡേറ്റുകളും 5 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും.

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 163.53×76.96×7.49mm വലിപ്പവും 190 ഗ്രാം ഭാരവും ഇതിനുണ്ട്.

ഇനി വേറെ ലെവൽ ഫോട്ടോ എടുക്കാം! 200MP ക്യാമറയുള്ള വിവോ V60e എത്തി

വിലയും ലഭ്യതയും

വിവോ V60e 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 29,999 രൂപയും, 8GB + 256GB മോഡലിന് 31,999 രൂപയും, 12GB + 256GB മോഡലിന് 33,999 രൂപയുമാണ് വില. നോബിൾ ഗോൾഡ്, എലൈറ്റ് പർപ്പിൾ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.

ലോഞ്ച് ഓഫറുകൾ

HDFC, ICICI, Axis Bank (Amazon-ൽ), SBI എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ ഫ്ലാറ്റ് 10% ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്, അല്ലെങ്കിൽ 10% വരെ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. കൂടാതെ 6 മാസം വരെ നോ കോസ്റ്റ് EMI, 1 വർഷത്തെ സൗജന്യ എക്സ്റ്റൻഡഡ് വാറന്റി, 1499 രൂപയ്ക്ക് vivo TWS 3e എന്നിവയും ലോഞ്ച് ഓഫറുകളായി ലഭ്യമാണ്.

ലഭ്യത

വിവോയുടെ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയ്ക്ക് പുറമേ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയും വിവോ വി60e വാങ്ങാനാകും. ലോഞ്ച് ഓഫറുകൾ സഹിതം ഇതിന്റെ പ്രീ ഓഡർ ഇന്ന് മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. ഓപ്പ​ൺ സെയിൽ ഒക്ടോബർ 10 മുതൽ ആണ് ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
Vivo V60e with 200MP camera launched in India. Its 8GB + 128GB base model is priced at Rs 29,999, 8GB + 256GB model is priced at Rs 31,999, and 12GB + 256GB model is priced at Rs 33,999. As part of the launch offer, a 10 percent instant discount is available with select bank cards. Pre-bookings for this phone have begun. The open sale will begin on October 10.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X