Home
Mobile

സാധാരണക്കാരനും ഇരിക്കട്ടെ ഒരു 200MP ക്യാമറ ഫോൺ! വിവോ V സീരീസിലെ പുലിക്കുട്ടിക്ക് ഡിസ്കൗണ്ട്

ഇത് പ്രീമിയം സ്മാർട്ട്ഫോണുകളുടെ ലോഞ്ച് സീസൺ ആണ്. പ്രമുഖ ബ്രാൻഡുകളെല്ലാം പ്രീമിയം ചിപ്സെറ്റുകളുടെ ബലത്തിൽ തങ്ങളുടെ പുതിയ മോഡലുകൾ അ‌വതരിപ്പിച്ചുകൊണ്ടിരിക്കുന്ന സമയം. വൺപ്ലസ് 15 നാളെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. റിയൽമി ജിടി 8 പ്രോ നവംബർ 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഐക്യൂ 15 5ജി നവംബർ 26ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. അ‌തേപോലെ ഓപ്പോ ​ഫൈൻഡ് x9 സീരീസ് നവംബർ 18ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ലോഞ്ച് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിവോ x300 സീരീസിന്റെ ഇന്ത്യൻ ലോഞ്ചും ഉടൻ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയെല്ലാം പ്രീമിയം മോഡലുകളാണ്.

സ്മാർട്ട്ഫോൺ വാങ്ങുന്നവർ ഇപ്പോൾ പെർഫോമൻസ് പോലെ തന്നെയോ അ‌തിനെക്കാൾ മുകളിലോ പ്ലാധാന്യം ക്യാമറകൾക്കും നൽകുന്നുണ്ട്. അ‌തിനാൽ ഈ പറഞ്ഞ സ്മാർട്ട്ഫോണുകളെല്ലാം പ്രീമിയം നിലവാരമുള്ള ക്യാമറ സജ്ജീകരണവും വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ ഇവയുടെയെല്ലാം വില 55000 രൂപയ്ക്ക് മുകളിൽ വരും. അ‌തായത് മികച്ച ക്യാമറ ശേഷി സ്വന്തമാക്കണമെങ്കിൽ ഉയർന്ന വില നൽകേണ്ടിവരുമെന്ന് ​ഇത് കാണുന്ന ചിലർക്ക് എങ്കിലും തോന്നിയേക്കാം.

 സാധാരണക്കാരനും ഇരിക്കട്ടെ 200MP ക്യാമറ ഫോൺ! വിവോ 5G ഫോൺ ഡിസ്കൗണ്ട്

എന്നാൽ ഈ പറഞ്ഞ സ്മാർട്ട്ഫോൺ മോഡലുകളുമായി നേരിട്ട് താരതമ്യം ചെയ്യാനാകില്ലെങ്കിലും 200MP മെയിൻ ക്യാമറ സഹിതം 30000 രൂപയിൽ താഴെ വിലയിൽ ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുള്ള ഒരു സ്മാർട്ട്ഫോൺ, ഇപ്പോൾ ഡിസ്കൗണ്ട് സഹിതം കൂടുതൽ മധുരമുള്ള ഡീലായി നമുക്ക് മുന്നിലുണ്ട്.

വിവോയുടെ ഏറെ പ്രശ്സതമായ വി സീരീസിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വി60 സീരീസിൽപ്പെടുന്ന വിവോ വി60e (vivo V60e) എന്ന മോഡലാണ് ഇപ്പോൾ ഡിസ്കൗണ്ട് സഹിതം മികച്ച വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. വിവോയുടെ വി60 മോഡൽ ശക്തമായ ക്യാമറ സജ്ജീകരണവുമായി ഇതിന്റെ തൊട്ടുമുകളിലുള്ള ഓപ്ഷനായി വിപണിയിലുണ്ട് എന്നതും ഈ ഘട്ടത്തിൽ ഓർമിപ്പിക്കുന്നു.

 സാധാരണക്കാരനും ഇരിക്കട്ടെ 200MP ക്യാമറ ഫോൺ! വിവോ 5G ഫോൺ ഡിസ്കൗണ്ട്

കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വിവോ വി60e മോഡലിന്റെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 29,999 രൂപയും, 8GB + 256GB മോഡലിന് 31,999 രൂപയും, 12GB + 256GB മോഡലിന് 33,999 രൂപയുമായിരുന്നു വില. പുതിയ ഫോൺ ആയതിനാൽ ഇതേ വിലയിൽ തന്നെയാണ് ഇത് ഇപ്പോഴും ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ 2500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് വിവോ വി60ഇ മോഡലിന് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 27,499 രൂപ വിലയിൽ വാങ്ങാനാകും. മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോൺ 30000 രൂപയിൽ താഴെ വിലയിൽ തേടുന്നവർക്ക് ഇത് പരിഗണിക്കാവുന്നതാണ്. വിവോയുടെ തന്നെ വി60​ മോഡലിന്റെ ഒരു വില കുറഞ്ഞ വേരിയന്റാണ് ഇത്. ഫീച്ചറുകൾ ഏറെക്കെുറേ വി60യുടേതിന് സമാനമാണ്.

ക്യാമറ സജ്ജീകരണം

1/1.4″ സാംസങ് HP9 സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 50MP ഐ ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറയും വിവോ വി60e 5ജിയിലുണ്ട്.

 സാധാരണക്കാരനും ഇരിക്കട്ടെ 200MP ക്യാമറ ഫോൺ! വിവോ 5G ഫോൺ ഡിസ്കൗണ്ട്

മറ്റ് പ്രധാന ഫീച്ചറുകൾ

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ 4nm പ്രൊസസർ, 6.77-ഇഞ്ച് FHD+ ക്വാഡ് കർവ്ഡ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 1900 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 2160Hz PWM ഡിമ്മിംഗ്, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, മാലി-G615 MC2 GPU.

ഫൺടച്ച് OS 15 (3 ​ഒഎസ് അപ്‌ഡേറ്റുകളും 5 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും), ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. നോബിൾ ഗോൾഡ്, എലൈറ്റ് പർപ്പിൾ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The Vivo V60e with a 200MP main camera is now available at a discount of Rs 2,500. The base model of the phone, which has 8GB + 128GB, is priced at Rs 29,999, the 8GB + 256GB model is priced at Rs 31,999, and the 12GB + 256GB model is priced at Rs 33,999. It is listed at the same price on Flipkart and the Vivo website. However, if you take advantage of the bank discount, the base model can be purchased at Rs 27,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X