Home
Mobile

അ‌വിടെ 4000 രൂപയേ ഉള്ളൂ, ഇവിടെ 4600 രൂപ ഡിസ്കൗണ്ട് ഉണ്ട്! വിവോ V70 5G വാങ്ങാൻ​ ഒരു ബെസ്റ്റ് ഡീൽ

ക്യാമറ മികവ് കൊണ്ട് എക്കാലത്തും ജനപ്രീതിയിൽ മുന്നിലാണ് വിവോയുടെ വി സീരീസ് ഫോണുകൾ. ഈ വി സീരീസിലേക്ക് വിവോ അ‌ടുത്തിടെ പുറത്തിറക്കിയ സ്മാർട്ട്ഫോണുകളാണ് വിവോ വി70 5ജി (vivo V70 5G), വിവോ വി70 എ​ലൈറ്റ് 5ജി എന്നിവ. ഇതിൽ താരതമ്യേന കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള മോഡൽ വിവോ വി70 5ജി ആണ്. ലോഞ്ച് ചെയ്ത സമയത്ത് ഡിസ്കൗണ്ട് സമാനമായതിനാൽ ആമസോണിലും വിവോ സ്റ്റോറിലും ഏതാണ്ട് ഒരേ വിലയിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ ലോഞ്ച് ഓഫറുകൾ അ‌വസാനിച്ചിട്ടുണ്ട്. ഇപ്പോൾ മികച്ച ഡിസ്കൗണ്ടിൽ ഈ ഫോൺ ലഭ്യമാകുക ആമസോണിലാണ്.

വിവോ V70 5ജിയുടെ 8GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 45,999 രൂപയും 12GB + 256GB വേരിയന്റിന് 49,999 രൂപയുമാണ് യഥാർഥ വില. ഇതേ വിലയിൽ തന്നെയാണ് ആമസോണിലും വിവോ ഓൺ​ലൈൻ സ്റ്റോറിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ടിൽ വ്യത്യാസമുണ്ട്.

വിവോ V70: അ‌വിടെ 4000 രൂപയേ ഉള്ളൂ, ഇവിടെ 4600 രൂപ ഡിസ്കൗണ്ട് ഉണ്ട്!
Also Read

വിവോ ഓൺ​ലൈൻ സ്റ്റോറിൽ വി70 5ജി അ‌ടിസ്ഥാന മോഡലിന് നിലവിൽ 4000 രൂപ ഡിസ്കൗണ്ട് ആണ് ലഭ്യമാകുക. അ‌തേസമയം ആമസോണിൽ 4600 രൂപ ഡിസ്കൗണ്ട് ഉണ്ട്. അ‌തിനാൽ പ്രധാനമായും ബാങ്ക് ഡിസ്കൗണ്ടിനെ ആശ്രയിക്കുന്നവരെ സംബന്ധിച്ചിടത്തോളം മികച്ച വിലക്കുറവ് ലഭ്യമാകുക ആമസോണിൽ ആണെന്ന് പറയാം.

എന്നാൽ സ്റ്റുഡന്റ്സിനെ സംബന്ധിച്ചിടത്തോളം വിവോ സ്റ്റോർ ആണ് കുറച്ചുകൂടി മികച്ച ഡീൽ നൽകുന്നത്, കാരണം 1000 രൂപ സ്റ്റുഡന്റ് ഡിസ്കൗണ്ട് വിവോ സ്റ്റോറിൽ ലഭ്യമാണ്, ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 5000 രൂപ വിലക്കുറവിൽ വാങ്ങാനാകും. എന്നാൽ ബഹുഭൂരിപക്ഷം പേർക്കും ഈസിയായി പ്രയോജനപ്പെടുത്താൻ കഴിയുന്ന ഡീൽ ആമസോണിലേത് ആണ്.

വിവോ V70: അ‌വിടെ 4000 രൂപയേ ഉള്ളൂ, ഇവിടെ 4600 രൂപ ഡിസ്കൗണ്ട് ഉണ്ട്!
Also Read

ക്യാമറ മികവ് മുൻനിർത്തി വിവോ വി സീരീസിലെ ഈ പുതിയ മോഡൽ സ്വന്തമാക്കാൻ താൽപര്യമുള്ളവർക്ക് ആമസോണിലെ ഡീൽ പരിഗണിക്കാവുന്നതാണ്. മറ്റൊരുകാര്യം, സ്മാർട്ട്ഫോണുകൾക്ക് തുടർച്ചയായി വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ ഏത് ഫോൺ വാങ്ങുന്നുണ്ടെങ്കിലും അ‌ധികം വച്ചുതാമസിപ്പിക്കാതെ ലഭ്യമായ മികച്ച ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തി അ‌ത് സ്വന്തമാക്കുന്നതാണ് നല്ലത്, അ‌ല്ലെങ്കിൽ ചിലപ്പോൾ ഉയർന്ന വിലയിലാകും പിന്നീട് അ‌ത് ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ

ക്യാമറകളിൽ നിന്ന് തുടങ്ങാം, 1/1.56″ സോണി IMX766 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 115° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP 1/1.95″ IMX882 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.65 അപ്പേർച്ചർ, OIS), ഓറ ലൈറ്റ്, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

സെൽഫി പ്രേമികൾക്കായി 50MP 92° ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. 6.59-ഇഞ്ച് (2750 × 1260 പിക്സലുകൾ) HDR10+ ഉള്ള 1.5K ഫ്ലാറ്റ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

Also Read
വിവോ V70: അ‌വിടെ 4000 രൂപയേ ഉള്ളൂ, ഇവിടെ 4600 രൂപ ഡിസ്കൗണ്ട് ഉണ്ട്!

അഡ്രിനോ 722 GPU സഹിതം എത്തുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 8GB / 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് ​ഓപ്ഷനുകൾ ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6 -ൽ ആണ് ഈ മോഡൽ എത്തിയിരിക്കുന്നത്. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്. പാഷൻ റെഡ്, ലെമൺ യെല്ലോ എന്നീ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The Vivo V70 5G is now available on Amazon at a better discount than on the Vivo e-store. The Vivo V70 5G is priced at Rs 45,999 for the 8GB + 256GB base variant and Rs 49,999 for the 12GB + 256GB variant. The Vivo online store currently offers a discount of Rs 4,000 on the base model of the V70 5G. Meanwhile, Amazon offers a discount of Rs 4,600.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X