ഫോൺ അടിപൊളി, ഡിസ്കൗണ്ട് അതിനെക്കാൾ സൂപ്പർ! 5000 രൂപ ഡിസ്കൗണ്ടിൽ വിവോ V70 5G വാങ്ങാം
വിവോയുടെ പുതിയ വി70 സീരീസ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. വിവോ V70 5G (vivo V70 5G), വിവോ വി70 എലൈറ്റ് 5ജി (vivo V70 Elite) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ എത്തിയത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മോഡൽ വിവോ വി70 5ജിയാണ്. ഫെബ്രുവരി 26 മുതൽ ഈ ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും. നിലവിൽ പ്രീ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. വിവോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് വിവോ വി70 5ജി വാങ്ങാനാകുന്നത്.
വിവോയുടെ വി സീരീസ് ക്യാമറ മികവ് കൊണ്ട് സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ആ നിരയിലേക്ക് പുതിയതായി എത്തിയിരിക്കുന്ന വി70 5ജി തുടക്കത്തിൽ ആകർഷകമായ ലോഞ്ച് ഓഫറുകൾ സഹിതം വാങ്ങാനാകും. ഫോൺ മികച്ചതാണ് എന്നതുപോലെ തന്നെ ഇതിന്റെ ഡിസ്കൗണ്ടും മികച്ചതാണ്.

വിവോ V70 5ജിയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 45,999 രൂപയും 12GB + 256GB വേരിയന്റിന് 49,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി അടിസ്ഥാന മോഡലിന് 4600 രൂപയുടെയും ടോപ് മോഡലിന് 5000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.
ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വിവോ വി70 5ജി വേരിയന്റുകൾ യഥാക്രമം, 41399 രൂപ, 44999 രൂപ വിലകളിൽ വാങ്ങാനാകും. സ്റ്റുഡന്റ് ഓഫറിന്റെ ഭാഗമായി ലഭ്യമായ 1000 രൂപ ഡിസ്കൗണ്ട് കൂടി നേടാനായാൽ വില വീണ്ടും കുറയ്ക്കാം. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10% വരെ അപ്‌ഗ്രേഡ് എക്‌സ്‌ചേഞ്ച് ബോണസ്, 18 മാസം വരെ സീറോ ഡൗൺപേയ്‌മെന്റ്, 499 രൂപയ്ക്ക് 70% വരെ ഉറപ്പായ ബൈബാക്ക് എന്നീ ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

പാഷൻ റെഡ്, ലെമൺ യെല്ലോ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ വി70 5ജി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പരിഷ്‌ക്കരിച്ച, ഫ്ലാറ്റ്-എഡ്ജ് ഡിസൈൻ ആണ് ഈ പുതിയ മോഡലിന് ഉള്ളത്. ZEISS-ന്റെ ഒപ്റ്റിക്കൽ വൈദഗ്ധ്യം ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്ത ഉയർന്ന നിലവാരമുള്ള സോണി സെൻസറുകൾ സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
പ്രധാന ഫീച്ചറുകൾ
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 -ൽ ആണ് ഈ മോഡൽ എത്തിയിരിക്കുന്നത്. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്.
6.59-ഇഞ്ച് (2750 × 1260 പിക്സലുകൾ) HDR10+ ഉള്ള 1.5K ഫ്ലാറ്റ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. അഡ്രിനോ 722 GPU, 8GB / 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

1/1.56″ സോണി IMX766 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 115° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP 1/1.95″ IMX882 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.65 അപ്പേർച്ചർ, OIS), ഓറ ലൈറ്റ്, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്.
സെൽഫിക്കും മറ്റുമായി 50MP 92° ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








