Home
Mobile

ഫോട്ടോയെടുക്കാൻ പുത്തൻ ഫോൺ റെഡി! സ്നാപ്ഡ്രാഗൺ 7 ജെൻ 4 കരുത്തിൽ വിവോ V70 5G ഇന്ത്യയിൽ എത്തി

വിവോയുടെ V സീരീസിലെ മോഡലുകൾ പ്രീമിയം മോഡലുകളെക്കാൾ വളരെയധികം താങ്ങാനാകുന്ന വിലയിൽ എത്തി മികച്ച ക്യാമറ ഫീച്ചറുകൾ ലഭ്യമാക്കുന്നതിൽ പ്രശസ്തമാണ്. ഈ സീരീസിലേക്ക് പുതിയതായി രണ്ട് ഫോണുകൾ കൂടി വി​വോ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷത്തെ വിവോ V60 5ജിയുടെ പിൻഗാമിയായി വിവോ V70 5G (vivo V70 5G) എന്ന മോഡലും ഇതോടൊപ്പം വി സീരീസിലെ ആദ്യ എ​ലൈറ്റ് മോഡൽ എന്ന പ്രത്യേകതയുമായി വിവോ വി70 എ​ലൈറ്റ് (vivo V70 Elite) എന്ന മോഡലുമാണ് വിവോ V70 സീരീസിന്റെ ഭാഗമായി അ‌വതരിപ്പിച്ചിരിക്കുന്നത്.

ഈ രണ്ട് മോഡലുകളിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഓപ്ഷൻ വിവോ V70 5ജിയാണ്. പരമ്പരാഗത പെർഫോമൻസ് ഫോണുകളുടെ ബൾക്കി സിലൗട്ടുകളിൽ നിന്ന് വ്യത്യസ്തമായി, പരിഷ്‌ക്കരിച്ച, ഫ്ലാറ്റ്-എഡ്ജ് ഡിസൈൻ ആണ് ഈ പുതിയ മോഡലിന് ഉള്ളത്. ക്യാമറകളാൽ പ്രശസ്തമായ V സീരീസിലെ ഈ പുതിയ മോഡൽ ZEISS-ന്റെ ഒപ്റ്റിക്കൽ വൈദഗ്ധ്യം ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്ത ഉയർന്ന നിലവാരമുള്ള സോണി സെൻസറുകൾ സഹിതമാണ് എത്തിയിരിക്കുന്നത്.

സ്നാപ്ഡ്രാഗൺ 7 ജെൻ 4 കരുത്തിൽ വിവോ V70 5G ഇന്ത്യയിൽ എത്തി

ഇതിലെ 50MP ZEISS നൈറ്റ് ടെലിഫോട്ടോ ക്യാമറ (സോണി IMX882) 3X ഒപ്റ്റിക്കൽ സൂമും 100X ഡിജിറ്റൽ സൂമും അനുവദിക്കുന്നു. ലോ​ ​ലൈറ്റ് പരിതസ്ഥിതികൾക്കായി ഇത് പ്രത്യേകം ട്യൂൺ ചെയ്‌തിരിക്കുന്നു. ഇതിലെ 50MP ZEISS OIS മെയിൻ ക്യാമറയ്ക്ക് (സോണി IMX766) 1.3 സെന്റീമീറ്റർ സെൻസർ വലുപ്പമുണ്ട്, ഇത് ഹാൻഡ്‌ഹെൽഡ് ഷൂട്ടിംഗിൽ കളർ കൃത്യതയും സ്ഥിരതയും നിലനിർത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

സിനിമാറ്റിക് വീഡിയോ ആണ് വിവോ ഈ വിവോ സീരീസിന്റെ മറ്റൊരു പ്രത്യേകത. ഇത് 1X, 2X, 3X സൂം ലെവലുകൾക്കിടയിൽ തടസ്സമില്ലാത്ത തുടർച്ചയോടെ 4K 60fps വീഡിയോയെ പിന്തുണയ്ക്കുന്നു. AI മാജിക് വെതറും പ്രാദേശിക സാംസ്കാരിക ആഘോഷങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്‌ത ഇന്ത്യ-എക്‌സ്‌ക്ലൂസീവ് AI ഹോളി പോർട്രെയ്‌റ്റും ഉൾക്കൊള്ളുന്ന ഒരു സമർപ്പിത AI ഫോട്ടോഗ്രാഫി സ്യൂട്ടും കൂടി ഉള്ളതിനാൽ ഈ സീരീസിന്റെ ക്യാമറ മികവ് കൂടുന്നു.

സ്നാപ്ഡ്രാഗൺ 7 ജെൻ 4 കരുത്തിൽ വിവോ V70 5G ഇന്ത്യയിൽ എത്തി

വിവോ V70 5G ഫീച്ചറുകൾ

6.59-ഇഞ്ച് (2750 × 1260 പിക്സലുകൾ) HDR10+ ഉള്ള 1.5K ഫ്ലാറ്റ് AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ 722 GPU, 8GB / 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6 -ൽ ആണ് ഈ മോഡൽ എത്തിയിരിക്കുന്നത്. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ V70 5ജിയിലുള്ളത്. അ‌തിൽ 1/1.56″ സോണി IMX766 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 115° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP 1/1.95″ IMX882 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.65 അപ്പേർച്ചർ, OIS), ഓറ ലൈറ്റ്, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

സ്നാപ്ഡ്രാഗൺ 7 ജെൻ 4 കരുത്തിൽ വിവോ V70 5G ഇന്ത്യയിൽ എത്തി

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP 92° ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നീ ഫീച്ചറുകളും വി70 5ജിയിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS (L1 + L5), USB ടൈപ്പ്-സി 2.0, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. പാഷൻ റെഡ്, ലെമൺ യെല്ലോ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.

വിലയും ലഭ്യതയും

വിവോ V70 5ജിയുടെ 8GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 45,999 രൂപയും 12GB + 256GB വേരിയന്റിന് 49,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഓൺ​ലൈൻ പർച്ചേസിന് 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, അല്ലെങ്കിൽ 10% വരെ അപ്‌ഗ്രേഡ് എക്‌സ്‌ചേഞ്ച് ബോണസ്, 18 മാസം വരെ സീറോ ഡൗൺപേയ്‌മെന്റ്, 499 രൂപയ്ക്ക് 70% വരെ ഉറപ്പായ ബൈബാക്ക് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

നിലവിൽ വിവോ വി70 5ജി പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഓപ്പൺ സെയിൽ ഫെബ്രുവരി 26 മുതൽ ആണ് ആരംഭിക്കുക. വിവോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി വിവോ വി70 5ജി വാങ്ങാനാകും. ഇതോടൊപ്പം ലോഞ്ച് ചെയ്ത വിവോ വി70 എ​ലൈറ്റ് മോഡലിന്റെയും പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അ‌തും ഫെബ്രുവരി 26 മുതൽ വിൽപ്പനയ്ക്ക് എത്തും.

More from GizBot

Best Mobiles in India

English summary
Vivo V70 5G with Snapdragon 7 Gen 4 has been launched in India. Its 8GB + 256GB base variant is priced at Rs 45,999 and the 12GB + 256GB variant is priced at Rs 49,999. As part of the launch offer, up to 10% instant cashback will be available on online purchases. Vivo V70 5G pre-bookings have already started. The open sale will start from February 26.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X