Home
Mobile

ശക്തൻ ക്യാമറ മാത്രമല്ല, ഇത്തവണ പവറും കൂടുതലാണ്, ചെലവ് കൂടും! വിവോ V70 സീരീസ് വില ചോർന്നു

വിവോയുടെ വി സീരീസിന് ഇന്ത്യൻ വിപണിയിൽ പ്രത്യേകം ആരാധകരുണ്ട്. 40000 രൂപയിൽ താഴെ വിലയിൽ ഏറ്റവും മികച്ച ക്യാമറ സജ്ജീകരണം വാഗ്ദാനം ചെയ്യുന്നു എന്നതായിരുന്നു വി സീരീസിനെ ആളുകൾ ഇഷ്ടപ്പടുന്നതിന് പിന്നിലുള്ള ഒരു പ്രധാന കാരണം. ഇപ്പോൾ വി60 സീരീസിന്റെ പിൻഗാമിയായി പുതിയ വി70 സീരീസ് (Vivo V70 series) വരാൻ പോവുകയാണ്. ​​വിവോ വി70 (Vivo V70), വി​വോ വി70 എ​ലൈറ്റ് (Vivo V70 Elite) എന്നിങ്ങനെ രണ്ട് മോഡലുകളാണ് വി70 സീരീസിൽ എത്തുന്നത്. ഈ ഫെബ്രുവരി 19ന് ആണ് ഇവ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.

ലോഞ്ചിന് ഇനി ദിവസങ്ങൾ മാത്രം അ‌വശേഷിക്കെ ഇപ്പോൾ വിവോ വി70 സീരീസിന്റെ ഇന്ത്യയിലെ വില ലീക്കായിരിക്കുന്നു. ടിപ്‌സ്റ്റർ അഭിഷേക് യാദവ് ആണ് വരാൻ പോകുന്ന വിവോ വി70 യുടെയും പുതിയ വി70 എലൈറ്റിന്റെയും വില ​ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് തന്നെ ലീക്ക് ചെയ്തിരിക്കുന്നത്.

ചെലവ് കൂടും! വിവോ V70 സീരീസ് വില ചോർന്നു

വരാൻ പോകുന്ന വിവോ വി70 സീരീസിലെ വില കുറഞ്ഞ മോഡൽ വിവോ വി70 5ജി ആണ്. ഇതിന്റെ 8ജിബി +256 ജിബി മോഡലിന് 45,999 രൂപയും 12ജിബി + 256ജിബി വേരിയന്റിന് 49,999 രൂപയും വിലയുണ്ടാകാം എന്നാണ് ടിപ്‌സ്റ്റർ അഭിഷേക് യാദവ് വെളിപ്പെടുത്തിയിരിക്കുന്നത്.

അ‌തേപോലെ വിവോ വി70 എലൈറ്റ് 8ജിബി + 256ജിബി വേരിയന്റിന് 51,999 രൂപയും 12ജിബി + 256ജിബി വേരിയന്റിന് 56,999 രൂപയും 12ജിബി +512 ജിബി വേരിയന്റിന് 61,999 രൂപയും വിലയുണ്ടാകാം. ലോഞ്ചിന് മുൻപ് തന്നെ പ്രീ ബുക്കിങ് ആരംഭിക്കുമെന്നും ​19ന് ലോഞ്ച് ചെയ്യുന്ന ഈ ഫോണുകളുടെ വിൽപ്പന ഫെബ്രുവരി 25 മുതലാണ് ആരംഭിക്കുകയെന്നും ടിപ്സ്റ്റർ പറയുന്നു.

ചെലവ് കൂടും! വിവോ V70 സീരീസ് വില ചോർന്നു

സാധാരണയായി വിവോയുടെ വി സീരീസ് മോഡലുകൾ ക്യാമറയ്ക്കാണ് പ്രാധാന്യം നൽകാറുള്ളത്. എന്നാൽ ഇത്തവണ ക്യാമറയ്ക്ക് ഒപ്പം പെർഫോമൻസിനും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. V70 എലൈറ്റ് സ്നാപ്ഡ്രാഗൺ 8s ജെൻ 3 കരുത്തിൽ എത്തുമെന്ന് വിവോ സ്ഥിരീകരിച്ചിട്ടുണ്ട്.

വി സീരീസ് ഫോൺ 8 സീരീസ് ചിപ്പിലേക്ക് മാറുന്നതിന്റെ അ‌ടയാളപ്പെടുത്തൽ കൂടിയാണ് എ​ലൈറ്റ് മോഡൽ. അ‌തേസമയം സ്റ്റാന്റേർഡ് V70 മോഡലിൽ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത മുൻഗാമിയായ വിവോ V60 ന് സമാനമായ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ് തന്നെയാണ് ഉണ്ടാകുക എന്നാണ് സൂചന.

ക്യാമറകളുടെ കാര്യമെടുത്താൽ, വിവോ V70 എലൈറ്റിൽ 3x ഒപ്റ്റിക്കൽ സൂമും 4K 60fps വീഡിയോ റെക്കോർഡിംഗും സീസ് പിന്തുണയുമുള്ള 50MP ടെലിഫോട്ടോ ലെൻസ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 50MP മെയിൻ സെൻസർ, അൾട്രാവൈഡ് ക്യാമറ എന്നിവയും ഇതോടൊപ്പം പ്രതീക്ഷിക്കുന്നു. സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉൾപ്പെടുമെന്ന് സൂചനയുണ്ട്.

ചെലവ് കൂടും! വിവോ V70 സീരീസ് വില ചോർന്നു

90W ഫാസ്റ്റ് ചാർജിംഗുള്ള 6,500mAh ബാറ്ററി, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.59 ഇഞ്ച് AMOLED ഡിസ്‌പ്ലേ, 5,000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ വിവോ വി70 എ​ലൈറ്റ് മോഡലിൽ ഉണ്ടാകുമെന്ന് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ IP68, IP69 റേറ്റിംഗുകളും ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണയും വിവോ ഈ മോഡലിൽ ഉറപ്പാക്കുമെന്നാണ് റിപ്പോർട്ട്.

Best Mobiles in India

English summary
The India prices of the Vivo V70 and Vivo V70 Elite have been leaked ahead of the launch. Tipster Abhishek Yadav has revealed that the Vivo V70 5G will be priced at Rs 45,999 for the 8GB + 256GB variant, Rs 49,999 for the 12GB + 256GB variant, Rs 51,999 for the Vivo V70 Elite 8GB + 256GB variant, Rs 56,999 for the 12GB + 256GB variant, and Rs 61,999 for the 12GB + 512GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X