Home
Mobile

നല്ല ഫോട്ടോ മാത്രമല്ല, നല്ല പെർഫോമൻസും വേണേൽ ഈ മോഡൽ വാങ്ങണം! വിവോ V70 എ​ലൈറ്റ് 5G വിൽപ്പന തുടങ്ങി

വിവോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത പുതിയ വിവോ സീരീസ് മോഡലുകളുടെ വിൽപ്പന ഇന്ത്യയിൽ കഴിഞ്ഞ ദിവസം (ഫെബ്രുവരി 26) മുതൽ ആരംഭിച്ചിരിക്കുന്നു. വിവോ വി70, വിവോ വി70 എ​ലൈറ്റ് (vivo V70 Elite) എന്നിങ്ങനെ രണ്ട് മോഡലുകളാണ് വി70 സീരീസിൽ എത്തിയത്. ഇതിൽ കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മികച്ച ക്യാമറ സജ്ജീകരണമുള്ള സ്മാർട്ട്ഫോൺ മോഡലാണ് വിവോ വി70. അ‌തേസമയം നല്ല ഫോട്ടോകൾക്ക് ഒപ്പം തന്നെ കുറച്ചുകൂടി ശക്തമായ പെർഫോമൻസും വേണം എന്നുള്ള ഉപയോക്താക്കൾക്ക് പരിഗണിക്കാൻ അ‌വതരിപ്പിച്ച മോഡലാണ് വിവോ വി70 ​എ​ലൈറ്റ് 5ജി.

വിവോ ഓൺ​ലൈൻ സ്റ്റോർ, ആമസോൺ എന്നീ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ആകർഷകമായ ലോഞ്ച് ഓഫറുകൾ സഹിതം വിവോ വി70 എ​ലൈറ്റ് 5ജി വാങ്ങാൻ ലഭ്യമാണ്. വിവോ vivo V70 എലൈറ്റ് 5ജിയുടെ 8GB + 256GB വേരിയന്റിന് 51,999 രൂപയും, 12GB + 256GB വേരിയന്റിന് 56,999 രൂപയും, 12GB + 512GB വേരിയന്റിന് 61,999 രൂപയുമാണ് വില.

നല്ല ഫോട്ടോ മാത്രമല്ല, നല്ല പെർഫോമൻസും വേണേൽ ഈ വിവോ മോഡൽ വാങ്ങണം!

യഥാർഥ വിലയിൽ തന്നെയാണ് വിവോ വി70 എ​ലൈറ്റ് വേരിയന്റുകൾ ആമസോണിലും വിവോ സ്റ്റോറിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി പരിമിത കാലത്തേക്ക് ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമാണ്. 8GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 5200 രൂപ ഡിസ്കൗണ്ടും 12GB + 256GB വേരിയന്റിന് 5700 രൂപ ഡിസ്കൗണ്ടും, 12GB + 512GB വേരിയന്റിന് 6200 രൂപ ഡിസ്കൗണ്ടുമാണ് ലഭിക്കുക.

ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ വിവോ വി70 എ​ലൈറ്റ് വേരിയന്റുകൾ യഥാക്രമം 46799 രൂപ, 51299 രൂപ, 55799 രൂപ വിലകളിൽ വാങ്ങാനാകും. പരിമിത നാളത്തേക്ക് മാത്രമായിരിക്കും ഈ ലോഞ്ച് ഓഫറുകൾ ലഭ്യമാകുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. കുറഞ്ഞ വിലയിൽ ഈ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യ നാലഞ്ച് ദിവസത്തിനുള്ളിൽ തന്നെ വാങ്ങുന്നത് നന്നായിരിക്കും.

നല്ല ഫോട്ടോ മാത്രമല്ല, നല്ല പെർഫോമൻസും വേണേൽ ഈ വിവോ മോഡൽ വാങ്ങണം!

പാഷൻ റെഡ്, സാൻഡ് ബീജ്, ഓതന്റിക് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് വിവോ വി70 എ​ലൈറ്റ് 5ജി ലഭ്യമായിട്ടുള്ളത്. 4200mm² VC കൂളിങ് ഇതിനുണ്ട്. X-ആക്സിസ് ലീനിയർ മോട്ടോറുള്ള 4D ഗെയിം വൈബ്രേഷൻ, 90fps BGMI ഗെയിമിങ് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

പ്രധാന ഫീച്ചറുകൾ

6.59-ഇഞ്ച് (2750 × 1260 പിക്സൽസ്) HDR10+ 1.5K ഫ്ലാറ്റ് AMOLED ഡിസ്പ്ലേ, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm പ്രോസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്.

അഡ്രിനോ 735 GPU, 8GB / 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകൾ വിവോ വി70 എ​ലൈറ്റ് 5ജിയിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6 -ൽ ആണ് പ്രവർത്തനം. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

നല്ല ഫോട്ടോ മാത്രമല്ല, നല്ല പെർഫോമൻസും വേണേൽ ഈ വിവോ മോഡൽ വാങ്ങണം!

സോണി IMX766 സെൻസറുള്ള (1.3 സെന്റീമീറ്റർ വലുപ്പം) 50MP ZEISS മെയിൻ ക്യാമറ, 8MP 115° അൾട്രാ-വൈഡ് ക്യാമറ, സോണി IMX882 സെൻസറുള്ള 50MP ZEISS നൈറ്റ് ടെലിഫോട്ടോ ക്യാമറ (3X ഒപ്റ്റിക്കൽ സൂമും 100X ഡിജിറ്റൽ സൂമും) എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഇത് 1X, 2X, 3X സൂം ലെവലുകൾക്കിടയിൽ തടസ്സമില്ലാത്ത തുടർച്ചയോടെ 4K 60fps സിനിമാറ്റിക് വീഡിയോ വീഡിയോ പിന്തുണയോടെ എത്തുന്നു.

സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 50MP 92° ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും 4K വീഡിയോ റെക്കോർഡിംഗ് സഹിതം വിവോ വി70 എ​ലൈറ്റ് 5ജിയിലുണ്ട്. ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. താൽപര്യമുള്ളവർക്ക് ആമസോണിലെയോ വിവോ സ്റ്റോറിലെയോ നിലവിലെ ബാങ്ക് ഡിസ്കൗണ്ടുകൾ സഹിതം വിവോ വി70 എ​ലൈറ്റ് 5ജി സ്വന്തമാക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Vivo V70 Elite 5G went on sale in India yesterday. It can be purchased on the Vivo Online Store and Amazon platforms. The 8GB + 256GB variant of the Vivo V70 Elite 5G is priced at Rs 51,999, the 12GB + 256GB variant is priced at Rs 56,999, and the 12GB + 512GB variant is priced at Rs 61,999. With bank discounts, these variants can be purchased at prices of Rs 46,799, Rs 51,299, and Rs 55,799, respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X