ഇതിന് ചിപ്പ് വേറെയാണ്, ശൗര്യം കൂടും! ശക്തൻ പ്രോസസറുമായി വിവോ V70 എലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇന്ത്യയിലെ വിവോ സ്മാർട്ട്ഫോൺ നിരയിലേക്ക് പുതിയ V70 സീരീസ് മോഡലുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. വിവോ V70 5G (vivo V70 5G, വിവോ വി70 എലൈറ്റ് (vivo V70 Elite) എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. ശക്തമായ ക്യാമറ സജ്ജീകരണങ്ങൾ ഇരു മോഡലുകളിലും ഒരുപോലെയുണ്ട്. എന്നാൽ ഇവ തമ്മിൽ പ്രധാനമായും വ്യത്യാസപ്പെടുന്നത് പെർഫോമൻസിന്റെ കാര്യത്തിലാണ്. ക്യാമറ മികവിനൊപ്പം അൽപ്പം കൂടി മികച്ച പെർഫോമൻസ് വേണം എന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് വിവോ V70 എലൈറ്റ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്, ഇതിനായി സ്റ്റാന്റേർഡ് മോഡലിന്റേതിൽ നിന്ന് വ്യത്യസ്തമായ ചിപ്പ് ഇതിൽ നൽകിയിരിക്കുന്നു.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 പ്രോസസർ കരുത്തിലാണ് വിവോ വി70 എലൈറ്റ് 5ജി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 4200mm² VC കൂളിങ് ഇതിനുണ്ട്. X-ആക്സിസ് ലീനിയർ മോട്ടോറുള്ള 4D ഗെയിം വൈബ്രേഷൻ, 90fps BGMI ഗെയിമിങ് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ZEISS-ന്റെ ഒപ്റ്റിക്കൽ വൈദഗ്ധ്യം ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്ത ഉയർന്ന നിലവാരമുള്ള സോണി സെൻസറുകൾ ഇതിലെ ക്യാമറ സജ്ജീകരണത്തിൽ അണിനിരക്കുന്നു.

ക്യാമറ സജ്ജീകരണം
വിവോ വി സീരീസിന്റെ ജനപ്രീതിക്ക് കാരണമാകാറുള്ളത് ഈ സീരീസിലെത്തുന്ന മോഡലുകളുടെ ക്യാമറ മികവാണ്. പ്രീമിയം മോഡലുകളിൽ മികച്ച ക്യാമറകൾ ഉണ്ടെങ്കിലും അവയ്ക്ക് വില കൂടുതലാണ്. എന്നാൽ പ്രീമിയം മോഡലുകളെക്കാൾ അൽപ്പം വിലക്കുറവിൽ വി സീരീസ് സാധ്യമായ ബെസ്റ്റ് ക്യാമറ സജ്ജീകരണങ്ങൾ അവതരിപ്പിക്കുന്നു. പുതിയ വി70 സീരീസിലെ എലൈറ്റ് മോഡലിന്റെ പ്രത്യേകത ക്യാമറ മികവിനൊപ്പം പെർഫോമൻസും കൂടുതലാണ് എന്നതാണ്.
ഇതിലെ 50MP ZEISS മെയിൻ ക്യാമറയ്ക്ക് (സോണി IMX766) 1.3 സെന്റീമീറ്റർ സെൻസർ വലുപ്പമുണ്ട്, ഇത് ഹാൻഡ്‌ഹെൽഡ് ഷൂട്ടിംഗിൽ കളർ കൃത്യതയും സ്ഥിരതയും നിലനിർത്താൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 50MP ZEISS നൈറ്റ് ടെലിഫോട്ടോ ക്യാമറ (സോണി IMX882) 3X ഒപ്റ്റിക്കൽ സൂമും 100X ഡിജിറ്റൽ സൂമും അനുവദിക്കുന്നു. 1X, 2X, 3X സൂം ലെവലുകൾക്കിടയിൽ തടസ്സമില്ലാത്ത തുടർച്ചയോടെ 4K 60fps സിനിമാറ്റിക് വീഡിയോ വീഡിയോ പിന്തുണയുണ്ട് എന്നതും ശ്രദ്ധേയം.

വിവോ വി70 എലൈറ്റ് ഫീച്ചറുകൾ
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm പ്രോസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്. ഇതിന് അകമ്പടിയായി അഡ്രിനോ 735 GPU, 8GB / 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2750 × 1260 പിക്സലുകൾ) HDR10+ ഉള്ള 1.5K ഫ്ലാറ്റ് AMOLED സ്ക്രീൻ, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 -ൽ ആണ് പ്രവർത്തനം. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.
90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് വി70 എലൈറ്റ് മോഡലിലുള്ളത്. ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. പാഷൻ റെഡ്, സാൻഡ് ബീജ്, ഓതന്റിക് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ എലൈറ്റ് മോഡൽ എത്തിയിട്ടുള്ളത്.

വിലയും ലഭ്യതയും
വിവോ vivo V70 എലൈറ്റ് 5ജിയുടെ 8GB + 256GB മോഡലിന് 51,999 രൂപയും, 12GB + 256GB മോഡലിന് 56,999 രൂപയും, 12GB + 512GB മോഡലിന് 61,999 രൂപയുമാണ് വില. ഇതിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഓപ്പൺ സെയിൽ ഫെബ്രുവരി 26ന് തുടങ്ങും. വിവോ ഓൺലൈൻ സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് ഇത് വാങ്ങാനാകുക.
വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ആകർഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാണ്. ഓൺലൈൻ പർച്ചേസിന് 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, അല്ലെങ്കിൽ 10% വരെ അപ്‌ഗ്രേഡ് എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാണ്. കൂടാതെ 18 മാസം വരെ സീറോ ഡൗൺപേയ്‌മെന്റ്, 499 രൂപയ്ക്ക് 70% വരെ ഉറപ്പായ ബൈബാക്ക് എന്നീ ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








