Home
Mobile

V സീരീസിലെ ഫോണുക​ളല്ലേ, ക്യാമറയുടെ കാര്യം പ്രത്യേകം പറയണോ! V70, V70 എ​ലൈറ്റ്: വാങ്ങാൻ റെഡിയായിക്കോ

അ‌ത്യാവശ്യം താങ്ങാനാകുന്ന വിലയിൽ ശക്തമായ ക്യാമറ സജ്ജീകരണമുള്ള സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ച് ജനപ്രീതി നേടിയ വിവോയുടെ V സീരീസിലെ പുതിയ വിവോ വി70 സീരീസ് മോഡലുകൾ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. പുതിയ മോഡലുകൾക്കായി വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ പ്രത്യേക പേജ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ വരാൻ പോകുന്ന മോഡലുകളുടെ ചില ഫീച്ചറുകൾ ഉൾപ്പെടെ വിവോ സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. ഫെബ്രുവരിയിൽ തന്നെ പുറത്തിറക്കുമെന്ന് കരുതുന്ന വിവോ വി70 സീരീസിൽ വി70 5ജി(Vivo V70), വിവോ വി70 എ​ലൈറ്റ് 5ജി (Vivo V70 Elite) എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഉണ്ടാകുക.

നിലവിലുള്ള വിവോ വി60 5ജിയുടെ പിൻഗാമിയായാണ് വിവോ വി70 എത്തുന്നത്, അ‌തേസമയം വി70 എ​ലൈറ്റ് മോഡൽ വി സീരീസിലെ പുതുമുഖമായിട്ടാണ് എത്തുന്നത്. ZEISS, സോണി, ക്വാൽകോം എന്നിവയിൽ നിന്നുള്ള ടെക്നോളജികൾ ഉപയോഗപ്പെടുത്തിക്കൊണ്ട് എത്തുന്നു എന്നതാണ് വി70 സീരീസിന്റെ വരവിനെ ശ്രദ്ധേയമാക്കുന്നത്. പ്രീമിയം മിഡ്-റേഞ്ച് സെഗ്‌മെന്റിനെ ലക്ഷ്യം വച്ച് എത്തുന്ന വി70 സീരീസ് പതിവ് പോലെ മുഖ്യ ശ്രദ്ധ നൽകുക ക്യാമറയ്ക്ക് തന്നെയാകും.

V സീരീസിലെ ഫോണുക​ളല്ലേ, ക്യാമറയുടെ കാര്യം പ്രത്യേകം പറയണോ!

പതിവ് ക്യാമറ മികവിന് ഒപ്പം കുറച്ച് കൂടുതൽ പെർഫോമൻസും വാഗ്ദാനം ചെയ്യുന്നതാകും പുതുമുഖമായ വിവോ വി70 എ​ലൈറ്റ് മോഡൽ. വിവോ വി70 സീരീസിൽ ഉണ്ടാകുന്ന ചില ഫീച്ചറുകൾ വിവോ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ് ഈ സീരീസിന്റെ ഫീച്ചറുകളുടെ പട്ടികയിൽ ഉണ്ട് എന്ന് വിവോ വെളിപ്പെടുത്തിക്കഴിഞ്ഞു.

പതിവ് പോലെ Zeiss പിന്തുണയുള്ള ക്യാമറകൾ തന്നെയാണ് വി70 സീരീസിലും ഉള്ളത്. സ്റ്റാൻഡേർഡ്, എലൈറ്റ് മോഡലുകൾ ZEISS-ന്റെ ഒപ്റ്റിക്കൽ വൈദഗ്ധ്യത്തിലൂടെ ഒപ്റ്റിമൈസ് ചെയ്ത ​ഹൈ ഗ്രേഡ് സോണി സെൻസറുകൾ ഉപയോഗിക്കുന്നു എന്ന് വിവോ പറയുന്നു. റിയർ പാനലിലെ 50MP ZEISS OIS മെയിൻ ക്യാമറയ്ക്ക് (സോണി IMX766) 1.3 സെന്റീമീറ്റർ സെൻസർ വലുപ്പമുണ്ട്, ഇത് ഹാൻഡ്‌ഹെൽഡ് ഷൂട്ടിംഗ് സമയത്ത് കളർ കൃത്യതയും സ്ഥിരതയും നിലനിർത്തുംവിധം രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

V സീരീസിലെ ഫോണുക​ളല്ലേ, ക്യാമറയുടെ കാര്യം പ്രത്യേകം പറയണോ!

വി70 സീരീസിലെ 50MP ZEISS നൈറ്റ് ടെലിഫോട്ടോ ക്യാമറ (സോണി IMX882) 3X ഒപ്റ്റിക്കൽ സൂമും 100X ഡിജിറ്റൽ സൂമും അനുവദിക്കുന്നു. ലോ ​ലൈറ്റ് പരിതസ്ഥിതികൾക്കായി ഇത് പ്രത്യേകം ട്യൂൺ ചെയ്തിരിക്കുന്നു. ഇതോ​ടൊപ്പം ZEISS പിന്തുണയുള്ള ഒരു അ‌ൾട്രാ ​വൈഡ് ക്യാമറയും ഉണ്ട്. സെൽഫിക്കും മറ്റുമായി ഫ്രണ്ടിലും ZEISS പിന്തുണയുള്ള 50MP ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്.

V70 എലൈറ്റ് മോഡലിൽ സ്‌നാപ്ഡ്രാഗൺ 8s Gen 3 മൊബൈൽ കരുത്തിനൊപ്പം, LPDDR5X റാമും UFS 4.1 സ്റ്റോറേജും ഉണ്ടാകും. 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനർ ആണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ എത്തുന്ന വിവോ വി70 സീരീസ് മോഡലുകൾക്ക് 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വിവോ നൽകും.

പുതിയ ആകർഷകമായ ലുക്ക് ആണ് വി70 സീരീസിന് വിവോ നൽകിയിരിക്കുന്നത്. 6.59 ഇഞ്ച് "ഗോൾഡൻ ഗ്രിപ്പ്" വലുപ്പമാണ് ഈ ഡി​വൈസുകളുടെ സവിശേഷത. എയ്‌റോസ്‌പേസ്-ഗ്രേഡ് മെറ്റൽ ഫ്രെയിം ആണ് ഇവയിലുള്ളത്. പാഷൻ റെഡ് കളർ ഓപ്ഷനിൽ രണ്ട് മോഡലുകളും ലഭിക്കും, ​ഒപ്പം V70-ന് വൈബ്രന്റ് ലെമൺ യെല്ലോ, V70 എലൈറ്റിന് സാൻഡ് ബീജ്, ഒതെന്റിക് ബ്ലാക്ക് കളർ ഓപ്ഷനുകളും ഉണ്ടാകും.

V സീരീസിലെ ഫോണുക​ളല്ലേ, ക്യാമറയുടെ കാര്യം പ്രത്യേകം പറയണോ!

വി70 സീരീസിന്റെ ബാറ്ററി, ഫാസ്റ്റ് ചാർജിങ്, ഡിസ്പ്ലേ ​ഉൾപ്പെടെ മറ്റ് നിരവധി ഫീച്ചറുകൾ ഇനിയും പുറത്തുവരാനുണ്ട്. ഫെബ്രുവരി പകുതിയോടെ വിവോ വി70, വി70 എ​ലൈറ്റ് എന്നിവയുടെ ലോഞ്ച് പ്രതീക്ഷിക്കുന്നു, അ‌തിന് മുമ്പ് ഫീച്ചറുകൾ സംബന്ധിച്ച കൂടുതൽ ഡീറ്റെയിൽസ് കമ്പനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായ ലോഞ്ച് തിയതിയും ഉടൻ തന്നെ അ‌റിയാം.

More from GizBot

Best Mobiles in India

English summary
Vivo V70 Elite with Snapdragon 8s Gen 3, Vivo V70 will be launched in India soon. Its 50MP ZEISS OIS main camera (Sony IMX766) on the rear panel has a sensor size of 1.3 cm. The 50MP ZEISS night telephoto camera (Sony IMX882) allows 3X optical zoom and 100X digital zoom. Along with this, there is also an ultra-wide camera with ZEISS support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X