ഒരു പൂക്കി വൈബ് അടിക്കുന്നുണ്ട്! വിവോ V70, വിവോ V70 എലൈറ്റ് ഇന്ത്യൻ ലോഞ്ച് ഫെബ്രുവരി 19ന്
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഒരു 'പൂക്കി വൈബ്' അടിക്കുന്നുണ്ട്. വിവോയുടെ വി70 സീരീസിലെ രണ്ട് ക്യൂട്ട് ആൻഡ് ഹോട്ട് സ്മാർട്ട്ഫോണുകൾ വിപണിയിലേക്ക് എത്താൻ പോകുന്നതിന്റെ പോസിറ്റീവ് അന്തരീക്ഷമാണ് ഈ 'പൂക്കി' വൈബിന് കാരണം. വിവോ വി70 സീരീസ് മോഡലുകൾ ഫെബ്രുവരി 19ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഇന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിവോ വി70 5ജി(Vivo V70), വിവോ വി70 എലൈറ്റ് 5ജി (Vivo V70 Elite) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഈ മാസം 19ന് ഇന്ത്യയിൽ എത്തുന്നത്.
വിവോയുടെ വി സീരീസ് ഫോണുകൾ പൊതുവെ ക്യാമറ മികവുകൊണ്ട് പ്രശസ്തവും ജനപ്രിയവുമാണ്. ഫോട്ടോകൾ എടുക്കാൻ ഇഷ്ടപ്പെടുന്ന ആളുകളെ സംബന്ധിച്ചിടത്തോളം 40000 രൂപയിൽ താഴെ വിലയിൽ ലഭ്യമായ മികച്ച സ്മാർട്ട്ഫോണുകളാണ് വി സീരീസിൽ ലഭ്യമാകാറുള്ളത്. ഇത്തവണ വി സീരീസ് മോഡലുകളുടെ വില അൽപ്പം ഉയരുമെങ്കിലും ക്യാമറകൾ അടക്കം മുൻ മോഡലുകളെക്കാൾ മികവോടെ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആരും ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ക്യാമറകൾക്ക് പുറമേ മാന്യമായ പെർഫോമൻസും വിവോ വി70 സീരീസ് മോഡലുകൾ വാഗ്ദാനം ചെയ്യും. സാധാരണയായി വി സീരീസിൽ ഒരു പ്രധാന മോഡലും അതിന്റെ വില കുറഞ്ഞ ഓപ്ഷനായി ഒരു e മോഡലും ആണ് ഉണ്ടാകാറുള്ളത്, ഉദാഹരണത്തിന് വി60 5ജിയും വി60e 5ജിയും.
എന്നാൽ ഇത്തവണ നേരേ തിരിച്ചാണ് സംഭവിക്കാൻ പോകുന്നത്. അതായത് വി70 മോഡലിനെക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന പുതിയ എലൈറ്റ് മോഡൽ വി സീരീസിലേക്ക് എത്തുന്നു എന്നതാണ് പ്രത്യേകത. മികച്ച ഡിസൈനും ഇത്തവണത്തെ വി സീരീസിന്റെ ആകർഷണമായി എടുത്തുകാട്ടപ്പെടുന്നുണ്ട്. ZEISS, സോണി പിന്തുണകളോടെ എത്തുന്ന ക്യാമറ സജ്ജീകരണം തന്നെയാണ് വി70 മോഡലുകളുടെ ഹൈലൈറ്റ്.

സ്‌ക്രീൻ റിയൽ എസ്റ്റേറ്റിനെ ബലികഴിക്കാതെ സിംഗിൾ ഹാൻഡ് ഉപയോഗത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന 6.59 ഇഞ്ച് "ഗോൾഡൻ ഗ്രിപ്പ്" വലുപ്പമാണ് ഈ സീരീസ് ഫോണുകളുടെ സവിശേഷതകളിലൊന്ന്. എയ്‌റോസ്‌പേസ്-ഗ്രേഡ് മെറ്റൽ ഫ്രെയിം ഈ മോഡലുകൾക്ക് ഘടനാപരമായ സമഗ്രത നൽകുന്നു. 1.25mm അൾട്രാ-നാരോ സൈഡ് ബെസലുകൾ ഡിസ്‌പ്ലേ-ടു-ബോഡി അനുപാതം പരമാവധിയാക്കുന്നു.
വി70 സീരീസിലെ രണ്ട് മോഡലുകളും പാഷൻ റെഡ് കളർ ഓപ്ഷനിൽ ലഭിക്കും, ഒപ്പം V70-ന് വൈബ്രന്റ് ലെമൺ യെല്ലോ കളർ ഓപ്ഷനുകളും V70 എലൈറ്റിന് സാൻഡ് ബീജ്, ഒതെന്റിക് ബ്ലാക്ക് കളർ ഓപ്ഷനുകളും ഉണ്ടാകും. V70 എലൈറ്റ് മോഡലിന് കരുത്ത് പകരുന്നത് സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ് ആണ്. ഇതിന് അകമ്പടിയായി LPDDR5X റാമും UFS 4.1 സ്റ്റോറേജും ഉണ്ടാകും.
ക്യാമറ
വി70 സീരീസ് മോഡലുകൾ ZEISS-ന്റെ ഒപ്റ്റിക്കൽ വൈദഗ്ധ്യത്തിലൂടെ ഒപ്റ്റിമൈസ് ചെയ്ത ഉയർന്ന ഗ്രേഡ് സോണി സെൻസറുകൾ ഉപയോഗിക്കുന്നു. ഇതിലെ 50MP ZEISS നൈറ്റ് ടെലിഫോട്ടോ ക്യാമറ (സോണി IMX882 സെൻസർ) 3X ഒപ്റ്റിക്കൽ സൂമും 100X ഡിജിറ്റൽ സൂമും അനുവദിക്കുന്നു. ഈവനിങ് ഫെസ്റ്റിവലുകൾ അല്ലെങ്കിൽ ഇൻഡോർ ഇവന്റുകൾ പോലുള്ള ലോ ലൈറ്റ് പരിതസ്ഥിതികൾക്കായി ഇത് പ്രത്യേകം ട്യൂൺ ചെയ്തിരിക്കുന്നു.

വി70 സീരീസിന്റെ റിയർ പാനലിലെ 50MP ZEISS OIS മെയിൻ ക്യാമറയ്ക്ക് (സോണി IMX766) 1.3 സെന്റീമീറ്റർ സെൻസർ വലുപ്പമുണ്ട്, ഇത് ഹാൻഡ്‌ഹെൽഡ് ഷൂട്ടിംഗ് സമയത്ത് കളർ കൃത്യതയും സ്ഥിരതയും നിലനിർത്തുംവിധം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇന്ത്യ-എക്‌സ്‌ക്ലൂസീവ് AI ഹോളി പോർട്രെയ്‌റ്റ് ഉൾപ്പെടെ നിരവധി എഐ ഫീച്ചറുകളും ഇതിലുണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 ൽ ആണ് വി70 സീരീസ് ഫോണുകൾ എത്തുക. ഇവയ്ക്ക് 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്. 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, IP68 + IP69 റേറ്റിങ് എന്നിവ വിവോ വി60 മോഡലിലേത് പോലെ ഇവയിലും ഉണ്ടാകും. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ അറിയാം.


Click it and Unblock the Notifications







