വിവോ V9 എങ്ങനെയുണ്ടെന്ന് നോക്കാം; ഗിസ്‌ബോട്ട് റിവ്യൂ

Written By:

വിവോ V9 എത്തുകയാണ്. ഏറെ പ്രത്യേകതകളോടെയാണ് ഈ ഫോൺ ഇറങ്ങാനിരിക്കുന്നത്. ക്യാമറയും സ്‌ക്രീനുമടക്കം പലതിലും മുമ്പുള്ള മോഡലുകളെ അപേക്ഷിച്ച് സാരമായ മാറ്റങ്ങളോടെയാണ് വിവോയുടെ ഈ മോഡൽ എത്തുന്നത്. ഇതോടെ മാർക്കറ്റിൽ എതിരാളികൾക്ക് വിവോയെ കൂടെ ഭയക്കേണ്ടി വരും. ആ രീതിയിലുള്ള ഗംഭീര ഫീച്ചറുകളാണ് വിവോ നൽകുന്നത്.

വിവോ V9 എങ്ങനെയുണ്ടെന്ന് നോക്കാം; ഗിസ്‌ബോട്ട് റിവ്യൂ

24 മെഗാപിക്സൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയോട് കൂടിയാണ് വിവോ ഇത്തവണ എത്തുന്നത്. ഒപ്പം 19:9 എന്ന അനുപാതത്തിലുള്ള ഡിസ്‌പ്ലേയും 90 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതവും ഫോണിന് മുതൽക്കൂട്ടാണ്. സ്നാപ്ഡ്ഡ്രാഗൺ പ്രോസസറിൽ ആൻഡ്രോയിഡ് ഒറിയോ 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പിൻബലത്തോട് കൂടിയാണ് ഫോൺ V9 വിപണിയിലേക്കെത്തുന്നത്.

ഏപ്രിൽ രണ്ടാം വാരം മുതൽ വിവോയുടെ ഓൺലൈൻ സ്റ്റോറുകളിലും ഫ്ലിപ്കാർട്ടിലും ആമസോണിലും പേടിഎം മാളിലും ഈ മോഡൽ ലഭ്യമാകും. 22,990 രൂപയാണ് ഫോണിന് വിലയിട്ടിരിക്കുന്നത്. ഞങ്ങളുടെ ഓഫീസിലേക്ക് വിവോ അയച്ചു തന്ന മോഡലിൽ ഞങ്ങളുടെ ടെസ്റ്റുകൾക്കൊടുവിൽ ലഭിച്ച അഭിപ്രായങ്ങൾ ചുവടെ പങ്കുവെക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഭാരം കുറഞ്ഞ മികവാർന്ന ഡിസൈൻ

ഐഫോൺ എക്സിന്റെതിനു സമാനമായ ഫുൾ സ്ക്രീൻ നോച്ച് ആൻഡ്രോയിഡ് ഫോണിൽ അതും ഏതൊരാൾക്കും താങ്ങാൻ പറ്റുന്ന വിലയിൽ ലഭ്യമായിരിക്കുന്നു എന്നതാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. മധ്യനിരയിലുള്ള സ്മാർട്ഫോൺ വിപണിയിൽ വിവോ മുന്നേറ്റം നടത്തും എന്നുറപ്പാണ്. ബോഡിയോട് 90 ശതമാനം ചേർന്നിരിക്കുന്ന ഡിസ്പ്ലേ തീർത്തും മനോഹരം തന്നെയാണ്.

ഐഫോൺ ഉപയോഗിക്കും മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

വൃത്തത്തിലുള്ള എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ ഫോണിനെ കൂടുതൽ സുന്ദരമാക്കുന്നു. ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ വളരെ ഭംഗിയായി എടുത്തു കാണിക്കുന്നു. ഈ നിരയിൽ ഞങ്ങൾ ടെസ്റ്റ് ചെയ്തതിൽ വെച്ച് ഏറ്റവും ഭാരം കുറഞ്ഞ മോഡലും ഇത് തന്നെ.

 

രണ്ടു ലെൻസുകളോട് കൂടിയ പിൻക്യാമറ

ഇടതു ഭാഗത്ത് മുകളിലായി രണ്ടു ലെൻസുകളോട് കൂടിയാണ് വിവോ V9 ന്റെ പിൻക്യാമറ സ്ഥിതി ചെയ്യുന്നത്. ക്യാമറക്ക് താഴെയായി എൽ.ഇ.ഡി. ഫ്‌ളാഷ് ലൈറ്റ് സ്ഥിതി ചെയ്യുന്നു. ഫിംഗർ പ്രിന്റ് സ്‌കാനർ പിറകുവശത്താണ് സ്ഥിതി ചെയ്യുന്നത്. വളരെ റെസ്പോൺസീവ് ആയ ഫിംഗർ പ്രിന്റ് സ്‌കാനർ ആണെങ്കിലും സ്കാനറിന്റെ സ്ഥലം അല്പം മുകളിലായ പോലെ ചിലർക്കെല്ലാം ചിലപ്പോൾ തോന്നിയേക്കാം.

ബട്ടണുകൾ

പവർ ബട്ടൺ, വോളിയം ബട്ടണുകൾ എന്നിവ ഫോണിന്റെ വലതു ഭാഗത്തും സിം ഇടാനുള്ള ട്രേ ഇടതു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. 3.5 എം എം ഓഡിയോ ജാക്ക്, മൈക്രോഫോൺ, യുഎസ്ബി 2.0 ചാർജിങ്ങ് പോർട്ട്, സ്പീക്കേഴ്സ് എന്നിവ ഫോണിന്റെ താഴെയായാണ് സെറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സി ടൈപ്പ് പോർട്ട് ഇല്ല എന്നത് ഫോണിനെ സംബന്ധിച്ചുള്ള ഒരു ന്യൂനതയാണ്.

1080x2280 റെസൊല്യൂഷനോട് കൂടിയ 6.3" ഫുൾ എച്ച് ഡി ഡിസ്പ്ലേ

403 പിപിഐ സാന്ദ്രതയോട് കൂടിയ 6.3 ഇഞ്ചിന്റെ ഫുൾ എച്ച് ഡി പ്ലസ് ഡിസ്പ്ലേ തന്നെയാണ് ഫോണിന്റെ എടുത്തുപറയേണ്ട പ്രധാന പ്ലസ് പോയിന്റുകളിൽ ഒന്ന്. 1080x2280 റെസൊല്യൂഷനോട് കൂടി ഐപിഎസ് എൽസിഡിയിലാണ് ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത്. ഇതേ വില നിലവാരത്തിലുള്ള മറ്റു ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ തീർത്തും അതിശയകരമായ റിസൾട്ടണ് ഈ ഫോൺ ഞങ്ങൾക്ക് തന്നത്.

ലോകത്തിലാദ്യമായി 512 ജിബി മെമ്മറിയുമായി ഇതാ ഒരു ഫോൺ

19:9 സ്ക്രീൻ അനുപാതത്തിലുള്ള വലിയ സ്‌ക്രീനിൽ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ നല്ലപോലെ എടുത്തുകാണിച്ചു. പക്ഷെ നിലവിൽ ഈ അനുപാതത്തിലുള്ള ഡിസ്‌പ്ലേയ്ക്കൾക്കുള്ള ആപ്പുകളുടെ പിന്തുണ കുറവായതിനാൽ താഴെയും മുകളിലും ആ ഭാഗങ്ങൾ കറുത്ത വരകളായി മാത്രം ഒഴിഞ്ഞു നിന്നു. പക്ഷെ നാളെ ആപ്പുകൾ എല്ലാം തന്നെ ഈ സൈസിനോട് ചേരുന്ന രീതിയിലുള്ള ആപ്പ് പിന്തുണ കൂടെ നൽകുമ്പോൾ ഈ പ്രശ്നം തീരാവുന്നതേയുള്ളൂ.

24 മെഗാപിക്സൽ വൈഡ് ആംഗിൾ സെൽഫി ക്യാമറ

24 മെഗാപിക്സൽ വൈഡ് ആംഗിൾ മുൻക്യാമറയാണ് ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ദൃശ്യങ്ങളെ സ്വയം മനനസ്സിലാക്കി ചിത്രങ്ങളെടുക്കാൻ ഈ ക്യാമറ സഹായിക്കും. എടുത്ത ചിത്രങ്ങളെല്ലാം തന്നെ മനോഹരമായിരുന്നു. എല്ലാം തന്നെ തെളിച്ചമുള്ളവയും വ്യക്തതയുള്ളവയും ആയിരുന്നു.

ഈ വാക്കുകൾ ഗൂഗിളിൽ ഒരിക്കൽ പോലും സെർച്ച് ചെയ്യരുത്

പിറകിലെ ക്യാമറയിലെ 16 എംപിയുടെയും 5 എംപിയുടെയും രണ്ടു ലെൻസുകളും ചേർന്ന് ഒരുവിധം എല്ലാത്തരത്തിലുള്ള ചിത്രങ്ങളും എടുക്കാൻ സഹായിക്കുന്നുണ്ട്. Face Beauty video call, HDR, AR stickers, Portrait mode തുടങ്ങി എല്ലാ ഫീച്ചറുകളും ഈ ക്യാമറയിൽ ലഭ്യമാണ്. 4k യിൽ 30 എഫ് പി എസ്സിൽ എടുത്ത വീഡിയോ നിലവാരം പുലർത്തുന്നതായിരുന്നു.

Qualcomm Snapdragon പ്രോസസർ, 4ജിബി റാം, ആൻഡ്രോയിഡ് ഓറിയോ

ഓറിയോ 8.1 അധിഷ്ഠിത ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിനുള്ളത്. 4ജിബി റാമും 2.2GHz octa-core CPU യുമുള്ള ഫോണിന്റെ പ്രൊസസർ Qualcomm Snapdragon 626 ആണ്. ഫോണിന്റെ 3250 mAh ബാറ്ററി ഒരുദിവസം പൂർണ്ണമായും നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vivo V9 is priced at Rs. 22,990 and will be available from second week of April on Vivo E-store, Flipkart, Amazon and Paytm mall.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot