ഏറ്റവും മികച്ച ക്യാമറ ഈ ഫോണിനോ?? ഗൂഗിൾ പിക്സലിന് വെല്ലുവിളി?!

By Shafik
|

നിലവിലുള്ള ഏറ്റവും മികച്ച ക്യാമറ ഏത് ഫോണിനാണെന്ന് ചോദിച്ചാൽ ഫോണുകളെ കുറിച്ച് സാമാന്യം അറിവുള്ള ഏതൊരാൾക്കും പറയാനുണ്ടാവുക ഗൂഗിൾ പിക്സൽ എന്ന ഭീമനെ കുറിച്ചായിരിക്കും. എന്തുകൊണ്ടും ഏത് അർത്ഥത്തിലും ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച ക്യാമറ ഈ ഫോണിനാണെന്ന് നിസ്സംശയം പറയാം. എന്തിന് ഐഫോൺ ക്യാമറ പോലും ഇതിന് പിന്നിലെ വരികയുള്ളൂ. എന്നാലിതാ ഇപ്പോൾ ഗൂഗിളിന് ചില വെല്ലുവിളികൾ വരികയാണ്. അതും ചൈനീസ് കമ്പനിയായ വിവോയിൽ നിന്നും.

 
ഏറ്റവും മികച്ച  ക്യാമറ ഈ ഫോണിനോ??

ഗൂഗിളിന്റെ എച്ഡിആര്‍ പ്ലസ് (HDR+) മോഡ് കാരണം ഗൂഗിൾ പിക്സൽ ക്യാമറകൾക്ക് മികച്ച ചിത്രങ്ങൾ എടുക്കാൻ സാധിച്ചിരുന്നു. ഗൂഗിൾ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ മറ്റു ഫോണുകളിൽ കൂടെ ഉപയോഗിക്കാനുള്ള സൗകര്യം ഡവലപ്പർമാർ വികസിപ്പിച്ചിട്ടുമുണ്ട്. ജിക്യാം മോഡുകൾ ഈ ടെക്‌നോളജി സപ്പോർട്ട് ചെയ്യുന്ന മറ്റു ഹാൻഡ്സെറ്റുകളിലും ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

 

ഈ എച്ഡിആര്‍ പ്ലസ് കാരണം ഗൂഗിൾ തന്നെയായിരുന്നു ഇതുവരെ മുമ്പിൽ നിന്നിരുന്നത്. എന്നാൽ ഇപ്പോൾ ചൈനീസ് ഹാൻഡ്‌സെറ്റ് നിർമ്മാണ കമ്പനിയായ വിവോ പുതിയൊരു കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി സാങ്കേതിക വികസിപ്പിച്ചെടുത്തിരിക്കുകയാണ്. 'സൂപ്പര്‍-എച്ഡിആര്‍' എന്നാണ് ടെൿനോളജിയുടെ പേര്. കമ്പനി അവകാശപ്പെടുന്നത് പ്രകാരം ഗൂഗിൾ പിക്സലിന്റെ എച്ഡിആര്‍ പ്ലസ് മോഡിനേക്കാൾ മികച്ച ചിത്രങ്ങൾ എടുക്കാൻ ഇത് കൊണ്ട് സാധിക്കും എന്നാണ്.

ക്വാളിറ്റി നഷ്ടപ്പെടാതെ തന്നെ വാട്‌സാപ്പ് വഴി ഫോട്ടോസ് അയയ്ക്കുന്നത് എങ്ങനെ?ക്വാളിറ്റി നഷ്ടപ്പെടാതെ തന്നെ വാട്‌സാപ്പ് വഴി ഫോട്ടോസ് അയയ്ക്കുന്നത് എങ്ങനെ?

നിലവിൽ ഗൂഗിൾ ക്യാമറയിൽ ഒരേ സമയം ഒമ്പത് ചിത്രങ്ങളെടുത്ത്‌ അവയെ സംയോജിപ്പിച്ചാണ് മികച്ചൊരു ചിത്രം നമുക്ക് സമ്മാനിക്കുന്നത്. എന്നാൽ വിവോ അവകാശപ്പെടും പ്രകാരം അവരുടെ സൂപ്പര്‍-എച്ഡിആര്‍ മോഡിലൂടെ ഒരേ സമയം 12 ചിത്രങ്ങൾ വരെ എടുത്തുള്ള സംയോജിപ്പിക്കലാണ് നടക്കുക. ഇത് ശരിയായാൽ ഒരുപക്ഷെ ഗൂഗിൾ ക്യാമറക്ക് ഇത് കനത്ത വെല്ലുവിളി തന്നെ സൃഷ്ടിക്കും എന്ന് തീർച്ച.

എച്ഡിആര്‍ മോഡിലെടുക്കുന്ന ചിത്രങ്ങളാണെങ്കിൽ കൂടെ വളരെ സ്വാഭാവികമായി തന്നെയുള്ള പ്രോസസിങ് നടത്തി വരുന്ന ചിത്രങ്ങൾ ആകും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. അതിന് പറ്റുന്ന രീതിയിലുള്ള സോഫ്ട്‍വെയർ തന്നെയാണ് കമ്പനി വികസിപ്പിച്ചിട്ടുള്ളത്. ഒരു ദൃശ്യത്തിലെ വ്യത്യസ്ത ഘടകങ്ങളെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ പ്രത്യേകം തിരിച്ചറിയാ ഈ ക്യാമറയ്ക്കാകും.

വിവോ അവരുടെ ഏത് ഫോൺ മുതലാണ് ഈ സൗകര്യം കൊണ്ടുവരിക എന്ന കാര്യം വ്യക്തമല്ല. എങ്കിലും ഏറെക്കുറെ വിവോ V9 മോഡലിൽ ആയിരിക്കും ഇത് വരാൻ സാധ്യത. സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറിൽ 12ഉം 8ഉം എംപി ഇരട്ട ക്യാമറയോടുകൂടിയായിരിക്കും വരിക എന്നും സൂചനകൾ ലഭിക്കുന്നു. ഏതായാലും കണ്ടറിയാം വിവോ ക്യാമറ ഗൂഗിളിന് പണികൊടുക്കുമോ എന്നത്.

സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ പണി കിട്ടാതിരിക്കാൻ..

Best Mobiles in India

Read more about:
English summary
Vivo is planing to introduce a new camera which included their on 'super HDR' mode. This mode is definitely a competitor to Google Pixel camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X