Home
Mobile

അവൻ വരുമെന്ന് പറഞ്ഞു...വന്നു... ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ വിവോ

വിവോ എക്‌സ് ഫോൾഡ് 3 പ്രോ ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോ എക്‌സ് ഫോൾഡ് 3 പ്രോ ആണ് ഇന്ന് വരെയുള്ള ഏറ്റവും മെലിഞ്ഞ മടക്കാവുന്ന ഫോൾഡബിൾ സ്മാർട്ട്‌ഫോൺ. കൂടാതെ, സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ മടക്കാവുന്ന ഫോൺ കൂടിയാണിത്. ചിപ്പിന് പുറമെ രണ്ട് എൽടിപിഒ അമോലെഡ് സ്‌ക്രീനുകൾ, വയർഡ്, വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ഒരു വലിയ ബാറ്ററി, സീസ് ഒപ്‌റ്റിക്‌സ് എന്നിവയും ഇ ഈ ഫോണിന്റെ സവിശേഷതയാണ്. വിവോ എക്‌സ് ഫോൾഡ് 3 പ്രോയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

വിവോ എക്‌സ് ഫോൾഡ് 3 പ്രോ വില, ഓഫറുകൾ, ലഭ്യതാ: വിവോ എക്‌സ് ഫോൾഡ് 3 പ്രോയുടെ ഇന്ത്യയിലെ വില 16 ജിബി/ 512 ജിബി മോഡലിന് 1,59,999 രൂപയാണ്. വിവോ എക്‌സ് ഫോൾഡ് 3 പ്രോ ഇന്ന് മുതൽ പ്രീ-ബുക്കിംഗിനായി ലഭ്യമാകും. എന്നിരുന്നാലും ഹാൻഡ്‌സെറ്റിൻ്റെ ആദ്യ വിൽപ്പന vivo.com, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിൽ നിന്നും മറ്റ് ഓഫ്‌ലൈൻ റീട്ടെയിൽ പങ്കാളികൾ വഴിയും ജൂൺ 13 മുതൽ വാങ്ങാൻ സാധിക്കും.

അവൻ വരുമെന്ന് പറഞ്ഞു...വന്നു! ഏറ്റവും മെലിഞ്ഞ ഫോൾഡബിൾ ഫോണായ വിവോ

എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ കാർഡുകൾ ഉപയോഗിച്ച് വിവോ എക്‌സ് ഫോൾഡ് 3 പ്രോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 15,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. കൂടാതെ, വിവോ 24 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ, 10,000 രൂപ വരെ എക്സ്ട്രാ വാല്യൂ എക്സ്ചേഞ്ച്, വൺ ടൈം ഫ്രീ സ്‌ക്രീൻ റീപ്ലെയിസ്മെന്റ് എന്നിവയും വാഗ്ദാനം ചെയ്യുന്നു.

വിവോ എക്‌സ് ഫോൾഡ് 3 പ്രോ സ്പെസിഫിക്കേഷനുകൾ: വിവോ എക്സ് ഫോൾഡ് 3 പ്രോയ്ക്ക് 2480 x 2200 പിക്സൽ റെസല്യൂഷനുള്ള ഒരു മെയിൻ 8.03 ഇഞ്ച് 8T LTPO OLED ഡിസ്പ്ലേയാണ് ഉള്ളത്. സ്‌ക്രീനിൽ അഡാപ്റ്റീവ് 120Hz റീഫ്രഷ് റേറ്റ് ഉണ്ട്. 4,500 നിറ്റ്‌സിൻ്റെ പീക്ക് ബ്രിറ്റ്നസ്സും, ഡോൾബി വിഷൻ, എച്ച്‌ഡിആർ 10+ എന്നിവയ്ക്കുള്ള സപ്പോർട്ടും ഇതിൻ്റെ പ്രധാന സവിശേഷതകളാണ്.

2748 x 1172 പിക്സൽ റെസല്യൂഷനോട് കൂടിയ 6.53 ഇഞ്ച് 8T LTPO OLED കവർ സ്ക്രീനാണ് ഈ ഫോൾഡബിൾ ഫോണിന്റെ സവിശേഷത. ഒരു അഡാപ്റ്റീവ് 120Hz റീഫ്രഷ് റേറ്റും പാനലിനുണ്ട്. HDR10+, Dolby Vision എന്നിവയെ ഡിസ്‌പ്ലേ പിന്തുണയ്ക്കുന്നു. ഫോൺ സ്റ്റീരിയോ സ്പീക്കറുകൾ പായ്ക്ക് ചെയ്യുകയും വയർലെസ് ലോസ്‌ലെസ് ഹൈ-ഫൈ ഓഡിയോയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

പെർഫോമൻസിനായി,എക്‌സ് ഫോൾഡ് 3 പ്രോയിൽ 16 ജിബി LPDDR5X റാമും 512GB UFS 4.0 സ്റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്നു. ആകർഷകമായ രൂപകൽപ്പന ഉണ്ടായിരുന്നിട്ടും, എക്സ് ഫോൾഡ് 3 പ്രോ ഒരു വലിയ 5,700 mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. അത് 100W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. രണ്ട് സ്‌ക്രീനുകളിൽ ഓരോന്നിനും കീഴെ ഒരു 3D അൾട്രാസോണിക് ഫിംഗർപ്രിൻ്റ് റീഡറുമുണ്ട്.

വിവോ എക്‌സ് ഫോൾഡ് 3 പ്രോയുടെ ബാക്കിൽ ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. അതിൽ f/1.68 അപ്പേർച്ചറും ഒഐഎസ് (OIS) പിന്തുണയുമുള്ള 50 MP VCS ബയോണിക് ഓമ്‌നിവിഷൻ OV50H പ്രൈമറി സെൻസർ ഉൾപ്പെടുന്നു. കൂടാതെ, മെയിൻ ക്യാമറ 50 എംപി സാംസങ് ജെഎൻ1 അൾട്രാവൈഡ് ലെൻസുമായി f/2.0 അപ്പേർച്ചറും 64 എംപി OV64B ടെലിഫോട്ടോ-പെരിസ്കോപ്പ് ഷൂട്ടറും f/2.57 അപ്പർച്ചർ, OIS, 3x ഒപ്റ്റിക്കൽ സൂം എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു.

വിവോ എക്‌സ് ഫോൾഡ് 3 പ്രോയിലെ ക്യാമറകൾ ZEISSമായി സഹകരിച്ച് വികസിപ്പിച്ചെടുത്തതാണ്. അതേ സമയം, ZEISS T* ലെൻസ് കോട്ടിംഗ് ലെൻസ് ഫ്ലെയർ കുറയ്ക്കുന്നു. കസ്റ്റമൈസ്‌ വി3 ഐഎസ്‌പിയും ഫോണിനുണ്ട്. അവസാനമായി, മടക്കാവുന്ന സ്മാർട്ട്‌ഫോണിന് f/2.4 അപ്പർച്ചർ ഉള്ള ഓരോ ഡിസ്‌പ്ലേകളിലും 32 എംപി സെൽഫി ക്യാമറയുണ്ട്.

വിവോ എക്സ് ഫോൾഡ് 3 പ്രോ ഡിസൈൻ: വിവോ എക്സ് ഫോൾഡ് 3 പ്രോ ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ ഫോൾഡബിൾ സ്മാർട്ട്‌ഫോണാണ്. മടക്കിയാൽ 11.2 മില്ലീമീറ്ററും മടക്കാത്ത നിലയിൽ 5.2 മില്ലീമീറ്ററും ആണ് ഫോണിന്റെ വാ;വലുപ്പം. മാത്രമല്ല, കാർബൺ ഫൈബർ ഹിഞ്ച് ആണ് അതിനെ ഏറ്റവും ഭാരം കുറഞ്ഞ ഫോൾഡബിളുകളിലൊന്നാക്കി മാറ്റുന്നു.

അതിൻ്റെ ഭാരം 236 ഗ്രാം മാത്രമാണ്. വിവോ എക്സ് ഫോൾഡ് 3 പ്രോ വെള്ളത്തിനെതിരായ പ്രതിരോധത്തിന് IPX8 റേറ്റിംഗും അവതരിപ്പിക്കുന്നു. ഇന്ത്യയിൽ, വിവോ എക്സ് ഫോൾഡ് 3 പ്രോ ഒരു സെലസ്റ്റിയൽ ബ്ലാക്ക് ഷേഡിലാണ് വരുന്നത്. 500,000 ഫോൾഡുകളും അൺഫോൾഡുകളും നേരിടാൻ TÜV Rhinenland സർട്ടിഫിക്കേഷനും X ഫോൾഡ് 3 പ്രോ ഉണ്ട്. യുടിജിയെ കൂടാതെ, വിവോയുടെ ഫോൾഡബിൾ സ്‌മാർട്ട്‌ഫോണിൽ ഇംപാക്ട്-റെസിസ്റ്റൻ്റ് ഫിലിമും ഉപയോഗിക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
Vivo X Fold 3 Pro has been officially launched in India. Vivo X Fold 3 Pro is the slimmest foldable smartphone to date. Also, it is the first foldable phone in India to feature the Snapdragon 8 Gen 3 chipset. Apart from the chip, the phone also features two LTPO AMOLED screens, a large battery with support for wired and wireless fast charging, and Zeiss optics.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X