Home
Mobile

ഹിറ്റ് ആയ സാധനം വീണ്ടും ഹിറ്റാകുന്നു! വിവോ എക്സ് ഫോൾഡ് 3 പ്രോ ഇപ്പോൾ ലൂണാർ വൈറ്റ് ലിമിറ്റഡ് എഡിഷനിലും

ബ്രാൻഡിൻ്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ ഫോണായി വിവോ എക്സ് ഫോൾഡ് 3 പ്രോ (Vivo X Fold 3 Pro) ജൂൺ മാസത്തിൽ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഉപകരണം അതിൻ്റെ ആകർഷകമായ ക്യാമറകൾക്കും മെലിഞ്ഞ രൂപകൽപ്പനയ്ക്കും പരക്കെ പ്രശംസിക്കപ്പെട്ടു. ഇപ്പോൾ, ഈ പ്രീമിയം ഫോൾഡബിൾ ഫോൺ ആയ വിവോ എക്സ് ഫോൾഡ് 3 പ്രോ സ്‌പെഷ്യൽ ലോഞ്ച് ഓഫറുകളോടെ ഒരു പുതിയ ലൂണാർ വൈറ്റ് ലിമിറ്റഡ് എഡിഷൻ (Lunar White Limited Edition) മോഡലിൽ എത്തുന്നു.

വിവോ എക്സ് ഫോൾഡ് 3 പ്രോ ലൂണാർ വൈറ്റ് മോഡലിൽ എന്താണ് പുതിയത് ആയി ഉള്ളത് എന്ന് പലർക്കും സംശയം ഉണ്ടായേക്കാം. വിവോ എക്സ് ഫോൾഡ് 3 പ്രോ ഈ വർഷം ആദ്യം ഒരു ലോൺ സെലസ്റ്റിയൽ ബ്ലാക്ക് കളർ ഓപ്ഷനിൽ ആണ് ലോഞ്ച് ആയത്. എന്നാൽ നിങ്ങൾക്ക് ഇപ്പോൾ ഇത് മറ്റൊരു വേരിയൻ്റിലും ലഭിമാക്കുകയാണ് കമ്പനി.

വിവോ എക്സ് ഫോൾഡ് 3 പ്രോ ഇപ്പോൾ ലൂണാർ വൈറ്റ് ലിമിറ്റഡ് എഡിഷനിലും

അതിനായി ആണ് X ഫോൾഡ് 3 പ്രോയുടെ ലിമിറ്റഡ് എഡിഷൻ ലൂണാർ വൈറ്റ് ബ്രാൻഡ് ഇപ്പോൾ ഇന്ത്യയിൽ പ്രഖ്യാപിച്ചത്. എന്നാൽ കളർ സ്കീമിന് പുറമെ, ഈ ഫോൾഡബിൾ ഫോൺ ബ്ലാക്ക് പതിപ്പിൻ്റെ അതേ സവിശേഷതകൾ പായ്ക്ക് ചെയ്യുന്നു. അതിനാൽ ഇത് 8.03 ഇഞ്ച് പ്രൈമറി അമോലെഡ് ഡിസ്‌പ്ലേയും 6.53 ഇഞ്ച് അമോലെഡ് കവർ സ്‌ക്രീനും നിലനിർത്തുന്നു.

കൂടാതെ വിവോ എക്സ് ഫോൾഡ് 3 പ്രോയിൽ Qualcomm Snapdragon 8 Gen 3 SoC കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. 16 ജിബി റാമും 512 ഗിനി ഇൻ്റേണൽ സ്റ്റോറേജും ഉള്ള ഈ ഫോൺ ഒപ്റ്റിക്സിനായി, ബാക്കിൽ 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറയും മെയിൻ, സെക്കണ്ടറി സ്ക്രീനുകളിൽ 32 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉണ്ട്.

100W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്ന ഒരു വലിയ 5,700mAh ബാറ്ററി പായ്ക്ക് ഈ മോഡലിന് ശക്തി നൽകുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, ബ്ലൂടൂത്ത് 5.4, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയാണ് ഇതിന്റെ മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ. വാട്ടർ റെസിസ്റ്റൻസിന് വേണ്ടി IPX8 റേറ്റിങ്ങും ഇതിനുണ്ട്.

വിവോ എക്സ് ഫോൾഡ് 3 പ്രോ ലൂണാർ വൈറ്റ് മോഡലിന്റെ വിലയും പ്രത്യേക ലോഞ്ച് ഓഫറുകളും അറിയാം. വിവോ എക്സ് ഫോൾഡ് 3 പ്രോയ്ക്ക് ഇന്ത്യയിൽ 159,999 രൂപ ആണ് ആണ് വില. Vivo India eStore, ഫ്ലിപ്കാർട്ട്, പാർട്ണർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ നിന്നും ഈ ഫോൺ വാങ്ങാൻ ലഭ്യമാകും. വിവോ എക്സ് ഫോൾഡ് 3 പ്രോ ലൂണാർ വൈറ്റ് മോഡലിന്റെ ആദ്യ വിൽപ്പന ഇന്ന് മുതൽ തത്സമയമാണ്.

24 മാസം വരെ നോ കോസ്റ്റ് പ്ലാനുകളും സീറോ ഡൗൺ പേയ്‌മെൻ്റുകളുമുള്ള ഇഎംഐ ഓപ്ഷനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇവ പ്രതിമാസം വെറും 6666 രൂപയിൽ ആണ് ആരംഭിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, ഡിബിഎസ് ബാങ്ക്, എസ്ബിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് കാർഡുകൾ എന്നിവ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബക്ക് ലഭിക്കും. കമ്പനിയിൽ നിന്നുള്ള എക്‌സ്‌ക്ലൂസീവ് പരിമിത സമയ ഡീലുകളാണ് ഇവ.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The premium foldable phone Vivo X Fold 3 Pro is getting a new Lunar White limited edition model with special launch offers. The Vivo X Fold 3 Pro was launched earlier this year in a Lone Celestial Black color option. But now you can get it in another variant as well.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X