മടക്കാൻ താൽപര്യമുണ്ടോ? വിവോ എക്സ് ഫോൾഡ് പ്ലസ് പുറത്തിറങ്ങിയിട്ടുണ്ട്!; വിശേഷങ്ങൾ ഇതാ...

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ധാരാളം ആരാധകരുള്ള ​ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിവോ എക്സ് ഫോൾഡ് പ്ലസ് (Vivo X Fold+) പുറത്തിറക്കി. ഈ വർഷം ആദ്യമാണ് വിവോ മടക്കാൻ( foldable) സാധിക്കുന്ന വിധത്തിലുള്ള തങ്ങളുടെ ആദ്യത്തെ സ്മാർട്ട്​ഫോൺ പുറത്തിറക്കിയത്. വിവോ എക്സ്​ ഫോൾഡ് ( Vivo X Fold) എന്നായിരുന്നു ആ മോഡലിന്റെ പേര്.

 

വിവോ എക്സ്​ ഫോൾഡ് പ്ലസ്

വിവോ എക്സ്​ ഫോൾഡിന്റെ പരിഷ്കരിച്ച പതിപ്പാണ് വിവോ എക്സ്​ ഫോൾഡ് പ്ലസ്. തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോണിൽ സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 ​പ്രോസസർ ആണ് വിവോ നൽകിയിരുന്നത്. ഈ പ്രോസസറിന്റെ അ‌ൽപ്പം പരിഷ്കരിച്ച ​മോഡലാണ് പുതിയ ഫോൾഡ് പ്ലസ് സ്മാർട്ട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. അ‌തായതത് പുത്തൻ വിവോ എക്സ് ഫോൾഡ് പ്ലസ് സ്നാപ്ഡ്രാഗൺ 8+ ​ജനറേഷൻ 1 ചിപ്സെറ്റിൽ ആണ് പ്രവർത്തിക്കുക.

ഫീച്ചറുകളിൽ കാര്യമായ വ്യത്യാസങ്ങളില്ല

ആദ്യ ഫോൾഡബിൾ ​സ്മാർട്ട്ഫോൺ ഇറക്കി ആറു മാസം പിന്നിടുമ്പോഴേക്കും വിവോ പുറത്തിറക്കുന്ന ഈ പ്ലസ് മോഡലിന് ആദ്യ ​മോഡലുമായി മറ്റ് ഫീച്ചറുകളിൽ കാര്യമായ വ്യത്യാസങ്ങളില്ല. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടു കൂടിയ 4,730എംഎഎച്ച് ബാറ്ററിയാണ് പുതിയ പ്ലസ് മോഡലിൽ ഉള്ളത്. ആദ്യ എഡിഷനിൽ ഈ സ്ഥാനത്ത് 4600 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടായിരുന്നത്.

ഒത്തുചേരാൻ ഒരു 'സ്പർശനം' മാത്രം മതി; കോൾ ലിങ്ക് സൗകര്യവുമായി വാട്സാപ്പ്: ഉപയോഗിക്കേണ്ടത് ഇങ്ങനെ...ഒത്തുചേരാൻ ഒരു 'സ്പർശനം' മാത്രം മതി; കോൾ ലിങ്ക് സൗകര്യവുമായി വാട്സാപ്പ്: ഉപയോഗിക്കേണ്ടത് ഇങ്ങനെ...

വിവോ എക്സ്​ ഫോൾഡ് പ്ലസ് സ്പെസിഫിക്കേഷനുകളും സവിശേഷതകളും
 

വിവോ എക്സ്​ ഫോൾഡ് പ്ലസ് സ്പെസിഫിക്കേഷനുകളും സവിശേഷതകളും

മുൻഗാമിയായ വിവോ എക്സ് ഫോൾഡിൽനിന്ന് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ പുതിയ വിവോ എക്സ് പ്ലസ് മോഡലിൽ വരുത്തിയിട്ടില്ല എന്ന് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ആദ്യ മോഡലിലേതു പോലെതന്നെ 120 ​ഹെർട്സ് റിഫ്രഷ്റേറ്റോടും 2കെ+ റെസല്യൂഷനോടും കൂടിയ 8.03 ഇഞ്ച് ഡിസ്പ്ലെയാണ് പുത്തൻ മോഡലിലും ഉള്ളത്. ഫുൾ എച്ച്ഡി+ റെസല്യൂഷനോടു കൂടിയ 6.53 ഇഞ്ചിന്റെ അ‌മോലെഡ് കവർ ഡിസ്പ്ലെയും വിവോ എക്സ്​ ഫോൾഡ് പ്ലസിലുണ്ട്.

311 ഗ്രാം ആണ് ഭാരം

മടക്കാനായി ഒരു നോട്ട് ബുക്കിന്റേതിനു സമാനമായ മെക്കാനിസമാണ് ഇപ്പോഴും ഈ ഫോൺ ഉപയോഗിക്കുന്നത്. 311 ഗ്രാം ആണ് ആകെ ഭാരം. ഗ്യാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുമായി താരതമ്യം ചെയ്താൽ വിവോയ്ക്ക് അ‌ൽപ്പം ഭാരം കൂടുതലാണ് എന്നു കാണാം. 263 ഗ്രാം ആണ് ഗ്യാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണിന്റെ ഭാരം.

എയർടെൽ, വിഐ യൂസേഴ്സിന് സ്വപ്നം കാണാൻ കഴിയാത്ത ജിയോ റീചാർജ് പ്ലാനുകൾഎയർടെൽ, വിഐ യൂസേഴ്സിന് സ്വപ്നം കാണാൻ കഴിയാത്ത ജിയോ റീചാർജ് പ്ലാനുകൾ

50എംപി പ്രൈമറി ക്യാമറ

48എംപി അൾട്രാ വൈഡ് സെൻസർ, 12എംപി പോർട്രെയിറ്റ് ക്യാമറ, 5x ഒപ്റ്റിക്കൽ സൂം ഉള്ള 8എംപി പെരിസ്കോപ്പ് ക്യാമറ, 50എംപി പ്രൈമറി ക്യാമറ എന്നിവയെല്ലാം അ‌ടങ്ങുന്ന വിവോ എക്സ് ഫോൾഡ് പ്ലസിന്റെ ബാക്ക് ക്യാമറ വിഭാഗം മികച്ച ദൃശ്യമികവ് നൽകുന്ന കാര്യത്തിൽ ശക്തമാണ് എന്നു പറയാം. ഇതു കൂടാതെ സെൽഫി പ്രാധാന്യം കണക്കിലെടുത്ത് 16 എംപിയുടെ ​മറ്റൊരു ക്യാമറയും കവർ ഡിസ്പ്ലെയിൽ മറ്റൊരു സെൽഫി ക്യാമറയും നൽകിയിട്ടുണ്ട് വിവോ.

പ്രധാന ഫീച്ചറുകൾ

50 വാട്ടിന്റെ വയർലെസ് ഫാസ്റ്റ് ചാർജിങ്ങും 80 വാട്ടിന്റെ വയേർഡ് ഫാസ്റ്റ് ചാർജിങ്ങും ഈ സ്മാർട്ട്ഫോൺ സപ്പോർട്ട് ചെയ്യുന്നുണ്ട്. അ‌ണ്ടർ ഡിസ്പ്ലെയിലും ഫിംഗർ പ്രിന്റ് സെൻസർ, ഇരട്ട നാനോ സിം സ്ലോട്ടുകൾ, ​വൈ​ഫൈ, ബ്ലൂടൂത്ത് വേർഷൻ5.2, എൻഎഫ്സി സപ്പോർട്ട്, ആൻഡ്രോയിഡ് 12 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് ഓഷ്യൻ, ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8+ ​ജനറേഷൻ 1 ചിപ്സെറ്റ് എന്നിവയാണ് വിവോ എക്സ്​ ഫോൾഡ് പ്ലസിന്റെ പ്രധാന ഫീച്ചറുകൾ.

ഉള്ള ഡാറ്റ ഒന്നിനും തികയുന്നില്ലേ; എങ്കിൽ ഈ വിഐ പ്ലാൻ നിങ്ങൾക്കുവേണ്ടി ഉള്ളതാണ്ഉള്ള ഡാറ്റ ഒന്നിനും തികയുന്നില്ലേ; എങ്കിൽ ഈ വിഐ പ്ലാൻ നിങ്ങൾക്കുവേണ്ടി ഉള്ളതാണ്

വിലയും ലഭ്യതയും

വിലയും ലഭ്യതയും

മുൻഗാമിയായ ഫോൾഡബിൾ സ്മാർട്ട്ഫോണിനെപ്പോലെ തന്നെ വിവോ എക്സ്​ ഫോൾഡ് പ്ലസും ​ചൈനയിൽ മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മറ്റ് രണ്ട് പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ, ഷവോമി എന്നിവർ തങ്ങളുടെ മടക്കാവുന്ന സ്മാർട്ട്ഫോൺ മോഡലുകൾ ​ചൈനയിൽ മാത്രമാണ് വിൽപ്പനയ്ക്കായി നൽകിയിരുന്നത്. വിവോയും അ‌തേ പാത പിന്തുടർന്നിരിക്കുകയാണ്.

താരതമ്യം ചെയ്യുമ്പോൾ വില വളരെക്കുറവാണ്

വിവോ എക്സ്​ ഫോൾഡ് പ്ലസിന്റെ പ്രാരംഭ മോഡലായ 12ജിബി റാം+ 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന്റെ വില ആരംഭിക്കുന്നത് സിഎൻ​വൈ 9,999( ​ചൈനീസ് യുവാൻ) മുതലാണ്. ഇത് ഏകദേശം 1,15,000 രൂപയോളം വരും. മ​റ്റൊരു വേരിയന്റായ 12 ജിബി റാം + 512 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 10,999 ​ചൈനീസ് യുവാൻ ആണ് വില(ഏകദേശം 1,25,000 രൂപ). സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട്ഫോൺ ആയ ഗ്യാലക്സി ഫോൾഡ് 4 ന്റെ വിലയായ 1,54,999, രൂപയുമായി താരതമ്യം ചെയ്യുമ്പോൾ വിവോ എക്സ്​ ഫോൾഡ് പ്ലസിന്റെ വില വളരെക്കുറവാണ്.

രണ്ടു കണ്ണ് എല്ലായിടത്തും എത്തുന്നില്ലേ, ഇന്നാ മൂന്ന് 'കണ്ണുകൾ'കൂടി, എക്സ് സേഫ് സുരക്ഷാ ക്യാമറയുമായി എയർടെൽരണ്ടു കണ്ണ് എല്ലായിടത്തും എത്തുന്നില്ലേ, ഇന്നാ മൂന്ന് 'കണ്ണുകൾ'കൂടി, എക്സ് സേഫ് സുരക്ഷാ ക്യാമറയുമായി എയർടെൽ

Best Mobiles in India

English summary
The Vivo X Fold Plus is an upgraded version of the Vivo X Fold. The new Fold Plus smartphone uses a slightly modified model of the Snapdragon 8 generation 1 processor that Vivo provided in its first foldable phone. The new model has a 4,730mAh battery with fast charging support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X