എതിരാളികളെ ഒടിച്ചുമടക്കാൻ വിവോ X ഫോൾഡ് 5 ഇന്ത്യയിൽ എത്തി; വില ഒന്നരലക്ഷം!
ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ മത്സരം കടുപ്പിച്ചുകൊണ്ട് വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായ വിവോ X ഫോൾഡ് 5 (vivo X Fold5) ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഗാലക്‌സി ഇസഡ് ഫോൾഡ് 7 അവതരിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് വിവോ X ഫോൾഡ് 5 ഇന്ത്യയിൽ എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഗാലക്സി Z ഫോൾഡ് 7 ന്റെ അടിസ്ഥാന വേരിയന്റിന് ഇന്ത്യയിൽ 1,86,999 രൂപയാണ് വില. അതേസമയം വിവോ X ഫോൾഡ് 5 ഒന്നരലക്ഷം രൂപ വിലയിൽ അടിസ്ഥാന മോഡൽ വാഗ്ദാനം ചെയ്യുന്നു.
അതായത് വില മുതൽ ഫീച്ചറുകൾ വരെ എല്ലാക്കാര്യങ്ങളിലും എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് വിവോ തങ്ങളുടെ പുതിയ ഫോൾഡബിൾ ഫോൺ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ വിവോ ഫോൾഡബിൾ ഫോണിന് കരുത്ത് പകരുന്നത്. 20762mm² VC + ഗ്രാഫൈറ്റ് ഹീറ്റ് ഡിസ്‌സിപ്പേഷനും നൂതനമായ ഹിഞ്ച് ആന്റിനയും ഇതിലുണ്ട്.

വിവോ X Fold5 ന്റെ പ്രധാന ഫീച്ചറുകൾ: 1-120Hz റിഫ്രഷ് റേറ്റ് ഉള്ള 8.03-ഇഞ്ച് (2480 × 2200 പിക്സലുകൾ) 2K+ AMOLED 8T LTPO മെയിൻ ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് HDR 10+ പിന്തുണ, 4500 nits വരെ ബ്രൈറ്റ്നസ്, UTG ഗ്ലാസ്, ഡോൾബി വിഷൻ എന്നിവ സഹിതം എത്തുന്നു.
മെയിൻ സ്ക്രീനിന് പുറമേ, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.53-ഇഞ്ച് (2748 × 1172 പിക്സലുകൾ) FHD+ AMOLED LTPO കവർ ഡിസ്പ്ലേയും ഇതിൽ ഉണ്ട്. ഇത് 4500 nits വരെ ബ്രൈറ്റ്നസ്, ആർമർ ഗ്ലാസ്, ഡോൾബി വിഷൻ ഫീച്ചറുകളോടെ എത്തിയിരിക്കുന്നു.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോൾഡബിൾ ഫോണിന്റെ കരുത്ത്. അഡ്രിനോ 750 GPU, 16GB LPDDR5X റാം, 512GB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസിലാണ് പ്രവർത്തനം.
വിവോ X ഫോൾഡ് 5ന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.56″ സോണി IMX921 സെൻസറുള്ള 50MP ക്യാമറ (f/1.57 അപ്പർച്ചർ, OIS, Zeiss T* കോട്ടിംഗ്), 1/2.76″ സാംസങ് ജെഎൻ1 സെൻസറുള്ള 50എംപി അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പർച്ചർ, 15എംഎം ഫോക്കൽ ലെങ്ത്), 50എംപി 1/1.95″ സോണി ഐഎംഎക്സ്882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.55 അപ്പർച്ചർ, ZEISS ഒപ്റ്റിക്സ്) എന്നിവ അടങ്ങുന്നു.
ഇതിലെ കവർ സ്ക്രീൻ ക്യാമറയും മെയിൻ സ്ക്രീൻ ക്യാമറയും 20MP ( f/2.4 അപ്പർച്ചർ) ആണ്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP5X, IPX8, IPX9, IPX9+ റേറ്റിങ്സ്, 20°C ഫ്രീസ് റെസിസ്റ്റൻസ്, ഷോർട്ട്കട്ട് ബട്ടൺ എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം, 5G SA/NSA (n1/n2/n3/n5/n7/n8/n12/n18/n20/n25/n26/n28/n38/n40/n41/n48/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ax (2.4GHz ഉം 5GHz ഉം), ബ്ലൂടൂത്ത് 5.4 LE, GPS (L1 + L5 ഡ്യുവൽ ബാൻഡ്), BeiDou, GLONASS, ഗലീലിയോ, QZSS, NavIC, NFC, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
80W ഫാസ്റ്റ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6000mAh ബാറ്ററിയാണ് ഈ ഫോൾഡബിൾ ഫോണിൽ വിവോ നൽകിയിരിക്കുന്നത്. 6000mAh ബ്ലൂ വോൾട്ട് ബാറ്ററിയുള്ള ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ് വിവോ X ഫോൾഡ്5. വ്യവസായത്തിലെ ആദ്യത്തെ സെക്കൻഡ് ജനറേഷൻ സെമി-സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയും ഇതിലുണ്ട്.

വിവോ X ഫോൾഡ്5 ന്റെ 16GB + 512GB മോഡലിന് 149999 രൂപയാണ് വില. ഇതിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. ഓപ്പൺ സെയിൽ ജൂലൈ 30 മുതൽ ആണ് ആരംഭിക്കുക. വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും. ടൈറ്റാനിയം ഗ്രേ നിറത്തിൽ ആണ് ഈ ഫോൺ ലഭ്യമാകുക.
തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, അതല്ലെങ്കിൽ 10% വരെ V-അപ്‌ഗ്രേഡ് എക്‌സ്‌ചേഞ്ച് ബോണസ് + 1 വർഷത്തെ സൗജന്യ എക്സ്റ്റന്റഡ് വാറന്റി, 24 മാസത്തെ നോ കോസ്റ്റ് EMI സൗകര്യം, 70% വരെ ഉറപ്പായ ക്യാഷ്ബാക്കോടുകൂടിയ V-ഷീൽഡിൽ 70% ഡിസ്കൗണ്ട്, 1499 രൂപയ്ക്ക് വിവോ TWS 3e ഇയർബഡ്സ് എന്നീ ലോഞ്ച് ഓഫറുകളും ഈ ഫോൾഡബിൾ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








