Home
Mobile

ചൂടുവെള്ളത്തിൽ കുരുത്തതാ, ഫ്രീസറിൽ വച്ചാലും വാടില്ല! വിവോ X ഫോൾഡ് 5 ലോഞ്ച് ചെയ്തു

സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം ശക്തമാക്കിക്കൊണ്ട് ​​ഒരു പുതിയ വിവോ ഫോൾഡബിൾ സ്മാർട്ട്ഫോൺ കൂടി എത്തിയിരിക്കുന്നു. ഒരുപാട് മികച്ച ഫീച്ചറുകളുമായി വിവോ ​X ഫോൾഡ് 5 (vivo X Fold5) ആണ് ​ചൈനയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഈ ഫോണിൽ 20762mm² VC + ഗ്രാഫൈറ്റ് ഹീറ്റ് ഡിസ്‌സിപ്പേഷൻ ഉണ്ട്. അ‌തിനാൽ ഏത് സാഹചര്യത്തിലും ചൂടാകും എന്ന​ പേടി വേണ്ട. ഫോൾഡബിൾ ഫോണുകളിൽ വച്ച് ഒരുപാട് പുതിയ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്ന ഒരു ഫോൺ ആണ് ഇതെന്ന് കമ്പനി പറയുന്നു.

ആപ്പിൾ വാച്ചിലേക്ക് കണക്റ്റുചെയ്യുന്ന ആദ്യത്തെ ആൻഡ്രോയിഡ് ഫോണാണ് വിവോ എക്സ് ഫോൾഡ് 5 ഫോൾഡബിൾ സ്‌ക്രീൻ ഫോൺ. എയർപോഡുകളെയും ഇത് സപ്പോർട്ട് ചെയ്യും. ഫയൽ മാനേജ്‌മെന്റിൽ മാക് ആക്‌സസ് ചെയ്യുന്ന ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഉണ്ട്. മാക്കിനുള്ള ഒരു വിപുലീകൃത സ്‌ക്രീനായും ഈ ഫോൾഡബിൾ ഫോൺ ഉപയോഗിക്കാം.

ഫോൾഡബിൾ ഫോണുകൾ ഇതുവരെ കാണാത്ത ഫീച്ചറുകളുമായി വിവോ X ഫോൾഡ്5 എത്തി

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് പറയാറുണ്ട്, വിവോ X ഫോൾഡ്5 ന്റെ കാര്യത്തിൽ അ‌ത് ചൂടുവെള്ളത്തിൽ കുരുത്തതാ, ഫ്രീസറിൽ വച്ചാലും വാടില്ല എന്ന് പറയാം. കാരണം, മികച്ച ഈട് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. IPX8, IPX9, IPX9+ വാട്ടർപ്രൂഫ് ലെവലുകൾ പിന്തുണയ്ക്കുന്ന ഏക ഫോൾഡിംഗ് സ്‌ക്രീനാണ് വിവോ എക്സ് ഫോൾഡ് 5.

80° ചൂടുവെള്ളത്തിന്റെയും ഉയർന്ന മർദ്ദത്തിലുള്ള വാട്ടർ ഗണ്ണുകളുടെയും ആഘാതത്തെ നേരിടാൻ വി​വോ X ഫോൾഡ്5ന് കഴിയും. IP5X പൊടി പ്രതിരോധം നേടിയ ആദ്യത്തെ ഫോൾഡിംഗ് സ്‌ക്രീൻ എന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല, ഇതിന് ആന്റിഫ്രീസ് പിന്തുണയുമുണ്ട്. ​മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ പോലും ഈ ഫോൺ സാധാരണ പോലെ ഉപയോഗിക്കാൻ കഴിയും.

വിവോ X ഫോൾഡ് 5 ന്റെ ഹോട്ട്‌സ്‌പോട്ടിലേക്ക് ഐഫോൺ നേരിട്ട് ബന്ധിപ്പിക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. ഈ ഫോണിന്റെ ഫോൾഡിംഗ് സ്‌ക്രീൻ ഏറ്റവും നവീനമായ ഒരു ഹിഞ്ച് ആന്റിനയുമായാണ് എത്തിയിരിക്കുന്നത്. ഇത് ഹിഞ്ച് സ്ഥാനത്ത് രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ ആന്തരിക ഇടം പരമാവധി ലാഭിക്കാനും മടക്കുമ്പോഴും സെല്ലുലാർ നെറ്റ്‌വർക്ക് മികച്ച രീതിയിൽ ലഭ്യമാകുന്നുവെന്ന് ഉറപ്പിക്കാനും കഴിയുന്നു.

ക്വാൽക്കോമുമായി സഹകരിച്ചുകൊണ്ട് മൾട്ടിസ്റ്റാൻഡേർഡ് സിഗ്നൽ കോഎക്സിസ്റ്റൻസ് ഇതിൽ വിവോ സജ്ജീകരിച്ചിട്ടുണ്ട്. വിവോയുടെ എക്സ്ക്ലൂസീവ് ഡ്യുവൽ-സ്ക്രീൻ എൻഹാൻസ്ഡ് ആന്റിന സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച്, മെയിൻ, സെക്കൻഡറി സ്ക്രീൻ ആന്റിനകൾ നിവർത്തി വച്ച അവസ്ഥയിലും സ്വതന്ത്രമായി പ്രവർത്തിക്കുകയും മടക്കിയ അവസ്ഥയിൽ സിഗ്നൽ ശക്തി 36% വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നു. സുഗമമായ ഹൈ-സ്പീഡ് റെയിൽ എക്സ്പീരിയന്റും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബീജിംഗ്- ഷാങ്ഹായ് ഹൈ-സ്പീഡ് റെയിൽവേയിൽ ടെൻസെന്റ് കോൺഫറൻസ് വീഡിയോ ഉപയോഗിക്കുന്നതിന്റെ നെറ്റ്‌വർക്ക് ഫ്ലുവൻസി 99% ആണെന്നും ഒട്ടും കാലതാമസവുമില്ലെന്നും വിവോ പറയുന്നു. മൊത്തത്തിൽ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ എതിരാളികൾക്ക് കടുത്ത മത്സരം നൽകുന്ന മികച്ച നിരവധി ഫീച്ചറുകൾ ഈ വിവോ X ഫോൾഡ് 5 അ‌വതരിപ്പിക്കുന്നുണ്ട്.

ഫോൾഡബിൾ ഫോണുകൾ ഇതുവരെ കാണാത്ത ഫീച്ചറുകളുമായി വിവോ X ഫോൾഡ്5 എത്തി

വിവോ X ഫോൾഡ് 5-ന്റെ പ്രധാന ഫീച്ചറുകൾ: 1-120Hz റിഫ്രഷ് റേറ്റ് ഉള്ള 8.03-ഇഞ്ച് (2480 × 2200 പിക്സൽസ്) 2K+ AMOLED 8T LTPO ഡിസ്പ്ലേ, HDR 10+, 4500 nits വരെ ബ്രൈറ്റ്നസ്, UTG ഗ്ലാസ്, ഡോൾബി വിഷൻ. 1-120Hz റിഫ്രഷ് റേറ്റ് ഉള്ള 6.53-ഇഞ്ച് (2748 × 1172 പിക്സൽസ്) FHD+ AMOLED LTPO ഡിസ്പ്ലേ, 4500 nits വരെ ബ്രൈറ്റ്നസ്, ആർമർ ഗ്ലാസ്, ഡോൾബി വിഷൻ.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോൾഡബിൾ ഫോണിന്റെ കരുത്ത്. അഡ്രിനോ 750 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

1/1.56″ സോണി IMX921 സെൻസറുള്ള 50MP ക്യാമറ (f/1.57 അപ്പേർച്ചർ, OIS, Zeiss T* കോട്ടിംഗ്), 1/2.76″ സാംസങ് JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ, 15mm ഫോക്കൽ ലെങ്ത്), 50MP 1/1.95″ സോണി IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ( f/2.55 അപ്പേർച്ചർ, ZEISS ഒപ്റ്റിക്സ്) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

ഇൻ​സൈഡ്, ഔട്ട്​സൈഡ് ഡിസ്പ്ലേകളിൽ f/2.4 അപ്പേർച്ചറുള്ള 20MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 5ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP5X, IPX8, IPX9, IPX9+ റേറ്റിങ്സ് എന്നിവയും ഇതിലുണ്ട്.

ഫോൾഡബിൾ ഫോണുകൾ ഇതുവരെ കാണാത്ത ഫീച്ചറുകളുമായി വിവോ X ഫോൾഡ്5 എത്തി

ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ax (2.4GHz, 5GHz), ബ്ലൂടൂത്ത് 5.4 LE, GPS (L1 + L5 ഡ്യുവൽ ബാൻഡ്), BeiDou, GLONASS, ഗലീലിയോ, QZSS, NavIC, NFC, USB ടൈപ്പ്-C, 80W ഫാസ്റ്റ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

6000mAh ബ്ലൂ ഓഷ്യൻ ബാറ്ററിയുള്ള ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ് വിവോ X ഫോൾഡ് 5. ആദ്യത്തെ ഫോർത്ത് ജനറേഷൻ സിലിക്കൺ നെഗറ്റീവ് ഇലക്ട്രോഡ് സാങ്കേതികവിദ്യ, 866Wh/L വരെ ഊർജ്ജ സാന്ദ്രത, വ്യവസായത്തിലെ ആദ്യത്തെ സെക്കൻഡ് ജനറേഷൻ സെമി-സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യ, -30℃-ൽ സാധാരണ ബാറ്ററി പവർ സപ്ലൈ എന്നീ പ്രത്യേകതകളും ഈ ഫോണിനുണ്ട്.

വിവോ X ഫോൾഡ് 5ന്റെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 6999 യുവാൻ (ഏകദേശം 84,045 രൂപ) ആണ് വില. 12GB + 512GB വേരിയന്റിന് 7999 യുവാനും (ഏകദേശം 96,055 രൂപ), 16GB + 512GB വേരിയന്റിന് 8499 യുവാനും (ഏകദേശം 1,02,060 രൂപ) വില വരും.

വിവോ X ഫോൾഡ് 5 16GB + 1TB വേരിയന്റിലും ലഭ്യമാണ്. ഇതിന് 9499 യുവാൻ (ഏകദേശം 1,14,070 രൂപ) ആണ് വില. ഗ്രീൻ പൈൻ, വൈറ്റ്, ടൈറ്റാനിയം കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുക. ​ചൈനയിൽ ഇതിന്റെ വിൽപ്പന ജൂലൈ 2 മുതൽ ആരംഭിക്കും. ഇന്ത്യയിലും അ‌ധികം ​വൈകാതെ ഈ ഫോൺ അ‌വതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Vivo X Fold5 has been launched. Its 12GB + 256GB base variant is priced at 6999 yuan (approximately Rs. 84,045). The 12GB + 512GB variant is priced at 7999 yuan (approximately Rs. 96,055), the 16GB + 512GB variant is priced at 8499 yuan (approximately Rs. 1,02,060), and the 16GB + 1TB variant is priced at 9499 yuan (approximately Rs. 1,14,070). The phone will be available in Green Pine, White, and Titanium color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X